Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാസന്തി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി; രാജന്റെ കുടുംബത്തെ അതിവേഗം കുടിയൊഴിപ്പിക്കാന്‍; ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പിണറായിയുടെ ഇടപെടലും

നിയമപരമായി രാജനെ ഇറക്കിവിടാന്‍ കഴിയില്ലന്നു വന്നപ്പോള്‍ വിവിധ രീതിയില്‍ ദ്രോഹിക്കാനാണ് വാസന്തി ശ്രമിച്ചത്. ആശാരി പണി ചെയ്യുന്ന രാജന്‍ ചില ജോലികള്‍ വീട്ടിലിരുന്ന് ചെയ്യുമായിരുന്നു. വൈദ്യുതി കണക്ഷന്‍ വീടിന്റെ പേരില്‍ എടുത്തിട്ട് ബിസിനസ്സ് നടത്തുന്നു എന്നായിരുന്നു പരാതി. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എത്തി സത്യം ബോധ്യപ്പെട്ടപ്പോള്‍ നടപടി അവസാനിപ്പിച്ചു. വാസന്തി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കി. തുടര്‍ന്ന് വൈദ്യൂതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫീസ് ഊരുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2020, 10:19 pm IST
inKerala

തിരുവനന്തപുരം: കുടിയൊഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ ദമ്പതികള്‍  പൊള്ളലേറ്റ് മരിച്ചതില്‍ മുഖ്യമന്ത്രിയുടെ ഓഫീസും  പ്രതിക്കൂട്ടില്‍. മരിച്ച രാജനെ ദ്രോഹിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഇടപെടലും കാരണമായി. രാജനെതിരെ കേസിനു പോയ അയല്‍ക്കാരി വാസന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. അയല്‍ക്കാരി വാസന്തി സ്വന്തമെന്ന അവകാശപ്പെട്ട് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത് കള്ളരേഖകള്‍ ചമച്ചാണ് എന്നാണ് വ്യക്തമാകുന്നത്.  

പൊതുപ്രവര്‍ത്തകനായ രാജന്‍ സ്ഥലം കയ്യേറി വീടുവെച്ചത് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വാസന്തി സ്ഥലം കയ്യേറുന്നതിനോടുള്ള പ്രതിഷേധം എന്ന നിലയിലായിരുന്നു. നെട്ടതോട്ടം ലക്ഷം വീട് കോളനിയില്‍ 40 വീടുകളാണുള്ളത്. നാല് സെന്റ് വീതമാണ് ഓരോര്‍ത്തര്‍ക്കും സര്‍ക്കാര്‍ അനുവദിച്ചത്. അനിലിന്റെ അമ്മയകക്കും ഇവിടെ വീടുണ്ട്. അനില്‍ താമസിച്ചിരുന്നതും അവിടെയാണ്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വാസന്തി മൂന്നു പേരുടെ സ്ഥലം സ്വന്തമാക്കി. ലക്ഷം വീട് പദ്ധതിയില്‍ കിട്ടുന്ന സ്ഥലം മറ്റുള്ളവര്‍ക്ക് മറിച്ചു വില്‍ക്കുന്നത് നിയമവിരുദ്ധമായിരിക്കുമ്പോളാണ് ഇത്. ആദ്യം കൈവശപ്പെടുത്തിയ 8 സെന്റ് സ്ഥലം മതില്‍ കെട്ടി തിരിച്ച് വലിയ വീടും വെച്ചു.  ഒപ്പമുള്ള നാലു സെന്റ് വളച്ചെടുത്തു പൂന്തോട്ടം ആക്കി.

വാസന്തിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ രാജന്‍ പരാതി നല്‍കി. ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ രാജന്‍ നേരിട്ടെത്തി രേഖകള്‍ നിരത്തി പരാതി നല്‍കി. തഹല്‍സീദാര്‍ അന്വേഷണം നടത്തുകയും വാസന്തി സ്ഥലം സ്വന്തമാക്കിയത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ വാസന്തിയുടെ സ്വാധീനം മൂലം തുടര്‍ നടപടി ഉണ്ടായില്ല. ഇതിന്റെ പ്രതിഷേധം എന്ന നിലയിലാണ് രാജന്‍ സ്ഥലം കയ്യേറിയത്.

നിയമപരമായി രാജനെ ഇറക്കിവിടാന്‍ കഴിയില്ലന്നു വന്നപ്പോള്‍ വിവിധ രീതിയില്‍ ദ്രോഹിക്കാനാണ് വാസന്തി ശ്രമിച്ചത്. ആശാരി പണി ചെയ്യുന്ന രാജന്‍ ചില ജോലികള്‍ വീട്ടിലിരുന്ന് ചെയ്യുമായിരുന്നു.  വൈദ്യുതി കണക്ഷന്‍ വീടിന്റെ പേരില്‍ എടുത്തിട്ട് ബിസിനസ്സ് നടത്തുന്നു എന്നായിരുന്നു പരാതി. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എത്തി സത്യം ബോധ്യപ്പെട്ടപ്പോള്‍ നടപടി അവസാനിപ്പിച്ചു. വാസന്തി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കി. തുടര്‍ന്ന് വൈദ്യൂതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫീസ് ഊരുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി.

ഇതിനിടയില്‍ തന്റെ സ്ഥലം കയ്യേറി എന്നു പറഞ്ഞ് വാസന്തി കോടതിയെ സമീപിച്ചു. കേസിലൊന്നും ശ്രദ്ധ രാജന്‍  കൊടുക്കാതിരുന്നതിനാല്‍ വാസന്തിക്ക് അനുകൂല വിധിയുണ്ടായി. നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ വാസന്തി ഹാജരാക്കിയത് വ്യാജ പട്ടയം ആയിരുന്നു എന്നാണ് പ്രാഥമമിക സൂചന. ഇതെകുറിച്ച് റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി. 

 മുന്‍സിഫ് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേചെയ്ത ദിവസമാണ് പോലീസെത്തി രാജനെ ഇറക്കിവിടാന്‍ ശ്രമിച്ചതത്. ഹൈക്കോടതി ഉത്തരവിന്റെ കാര്യം പറഞ്ഞിട്ടും പോലീസ് ചെവിക്കൊള്ളാതിരുന്നതില്‍ ദുരൂഹയുണ്ട്

Tags: Pinarayi Vijayanpinarayineyyattinkara couples death
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.