Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലവാരമുള്ള വീട് സ്വപ്‌നം മാത്രം; പെട്ടിമുടി ദുരന്തബാധിതരെയും പറ്റിച്ചു

കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയിലാണ് എട്ട് കുടുംബങ്ങള്‍ക്കായി 50 സെന്റ് ഭൂമി സര്‍ക്കാര്‍ നവംബര്‍ ഒന്നിന് പതിച്ച് നല്‍കിയത്. ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതവും ബാക്കി റോഡിനുമായാണ് കൈമാറിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Dec 30, 2020, 09:09 pm IST
inKerala
കുറ്റിയാര്‍വാലിയില്‍ നിര്‍മാണം പുരോഗമിക്കുന്ന വീടുകള്‍

കുറ്റിയാര്‍വാലിയില്‍ നിര്‍മാണം പുരോഗമിക്കുന്ന വീടുകള്‍

മൂന്നാര്‍: രാജ്യത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന വീടുകളുടെ മറവിലും പണം വെട്ടിപ്പ്. അനുവദിച്ച തുകയുടെ പാതിയില്‍ താഴെ മാത്രം മുടക്കി നിര്‍മാണം നടത്തുന്നതായാണ് ആക്ഷേപം. ഒന്‍പതു വീടുകള്‍ക്കും ഭിത്തികെട്ടാനും റോഡ് പണിയാനുമായി ഒരു കോടിയാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ പണിയുന്ന തരം വീടുകള്‍ക്ക് മൂന്നര ലക്ഷം രൂപയില്‍ കൂടുതല്‍ വരില്ല.

കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയിലാണ് എട്ട് കുടുംബങ്ങള്‍ക്കായി 50 സെന്റ് ഭൂമി സര്‍ക്കാര്‍ നവംബര്‍ ഒന്നിന് പതിച്ച് നല്‍കിയത്. ഓരോ കുടുംബത്തിനും അഞ്ച് സെന്റ് വീതവും ബാക്കി റോഡിനുമായാണ് കൈമാറിയത്. സ്ഥലം വിട്ടുനല്‍കിയില്ലെന്നും വീട് നിര്‍മിച്ച് നല്‍കാമെന്നും കെഡിഎച്ച്പി കമ്പനി അറിയിച്ചതോടെയായിരുന്നു പട്ടയം നല്‍കാന്‍ അടിയന്തര നടപടി വന്നത്. ഒരു കോടി രൂപയാണ് ഇതിനായി ടാറ്റ ട്രസ്റ്റ് അനുവദിച്ചത്. പിന്നാലെ അര്‍ഹതപ്പെട്ട ഒരാള്‍ക്ക് കൂടി ഇവിടെ വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചു. ഇതോടെ ആകെ വീടുകള്‍ ഒമ്പതായി.  

ഒരു വീടിന് ശരാശരി 3.5 ലക്ഷം രൂപ മാത്രമേ ചെലവ് വരികയുള്ളൂവെന്ന് ദുരന്തത്തില്‍ രണ്ട് മക്കള്‍ നഷ്ടപ്പെട്ട ഷണ്‍മുഖനാഥന്‍ പറഞ്ഞു. സ്ഥലത്തെത്തി പരിശോധിച്ച ശേഷം നിര്‍മാണത്തിലെ നിലവാരക്കുറവടക്കം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആരും നടപടി എടുക്കാന്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

കാറ്റുപിടിക്കാന്‍ സാധ്യതയുള്ള സ്ഥലമായിട്ടും മേല്‍ക്കൂര കോണ്‍ക്രീറ്റു ചെയ്യുന്നത് ഒഴിവാക്കി ഷീറ്റ് മേയുകയാണ്. പെമ്പിളൈ ഒരുമൈ മുന്‍ നേതാവ് ഗോമതി അഗസ്റ്റിനും ഇക്കാര്യം സ്ഥിരീകരിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമാണെന്ന ഭയം തൊഴിലാളികള്‍ക്കുണ്ടെന്നും അവര്‍ പറഞ്ഞു. അനുവദിച്ച തുക പ്രകാരം സംരക്ഷണഭിത്തി കെട്ടാനും  

റോഡിനുമായി 20 ലക്ഷം നീക്കിവച്ചാലും ഒരു വീടിന്റെ നിര്‍മാണത്തിന് ഒമ്പത് ലക്ഷത്തോളം രൂപ ലഭിക്കേണ്ടതാണ്. 1300 രൂപ ചതുരശ്ര അടിക്ക് കൂട്ടിയാലും ഒരു വീടിന് 7.15 ലക്ഷം രൂപ. മേല്‍ക്കൂര കോണ്‍ക്രീറ്റ് അല്ലെന്നിരിക്കെ ഈ തുകയും കുറയും. 100 രൂപ ചതുരശ്ര അടിക്ക് കണക്ക് കൂട്ടിയാല്‍ അലുമിനിയം ഷീറ്റിടുന്നതിന് ശരാശരി 55,000 രൂപ മാത്രമാണ് ചെലവ് വരികയെന്ന് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.  

രണ്ട് നിരകളിലായാണ് വീടുകളുടെ നിര്‍മാണം. മൂന്ന് കെട്ടിടങ്ങളുടെ നിര്‍മാണം എണ്‍പതു ശതമാനത്തിലധികവും പൂര്‍ത്തിയായി. അഞ്ച് വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒരു വീടിന്റെ നിര്‍മാണം തുടങ്ങിയിട്ടില്ല. 550 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിക്കുന്നതെന്ന് കെട്ടിടങ്ങളുടെ നിര്‍മാണ ചുമതലയുള്ള കെഡിഎച്ച്പിയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് മുറി, അടുക്കള, ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംരക്ഷണ ഭിത്തിയടക്കം നിര്‍മിക്കാന്‍ വലിയ തുക മുടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ സ്ഥലത്ത് പോയി പരിശോധിക്കാനായില്ലെന്ന് ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളി പറഞ്ഞു. കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനി നേരിട്ട് നിര്‍മിക്കുന്നതായതിനാല്‍ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു.  

ആഗസ്റ്റ് ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ദുരന്തത്തില്‍ 32 കുടുംബങ്ങളിലെ 70 പേരാണ് മരിച്ചത്. ദുരന്തത്തില്‍പ്പെട്ട നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മിക്ക കുടുംബങ്ങളും അപകടത്തില്‍ നാമവശേഷമായി. അവശേഷിച്ചവര്‍ക്ക് വേണ്ടിയാണ് വീട് പണിയുന്നത്.

Tags: കേരള സര്‍ക്കാര്‍പെട്ടിമുടി ദുരന്തം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.