Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രക്തസാക്ഷികള്‍ വിലപിക്കുന്നു; ‘വിപ്ലവപ്രസ്ഥാനത്തെ അനാഥമാക്കിയവരെ ഞങ്ങള്‍ വിടില്ല’

സിപിഎമ്മിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും പ്രവര്‍ത്തകനും, നാടകപ്രവര്‍ത്തകനുമായ മാലൂര്‍ ശ്രീധരന്‍ (78) മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തംഗവുമാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണിത്. പാര്‍ട്ടി ക്ഷയിച്ചെന്നു പുസ്തകത്തില്‍ പരാമര്‍ശമുള്ളതാണ് പ്രകാശനത്തില്‍ നിന്ന് പിന്മാറാന്‍ സുധാകരനെ പ്രേരിപ്പിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 30, 2020, 08:59 pm IST
inKerala

ആലപ്പുഴ: ആറര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ മാലൂര്‍ ശ്രീധരന്‍ സഖാവ് പറയുന്നു, പാര്‍ട്ടിക്ക് വഴിതെറ്റിയെന്ന്. ഒരു കമ്മ്യൂണിസ്റ്റ് സ്വാനുഭവത്തില്‍ നിന്ന് രേഖപ്പെടുത്തിയ സത്യസന്ധമായ ചരിത്രം അടങ്ങിയ പുസ്തകം പ്രകാശനം ചെയ്യാന്‍ പോലും കഴിയാതെ മന്ത്രി ജി. സുധാകരന്‍ പിന്മാറിയതോടെയാണ് ശ്രീധരന്‍ എഴുതിയ ‘ഓര്‍മ്മത്തിളക്കത്തില്‍ ശ്രീനിയുടെ നാട്’ എന്ന പുസ്തകം ചര്‍ച്ചയായത്.  

സിപിഎമ്മിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും പ്രവര്‍ത്തകനും, നാടകപ്രവര്‍ത്തകനുമായ മാലൂര്‍ ശ്രീധരന്‍ (78)  മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തംഗവുമാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണിത്.  പാര്‍ട്ടി ക്ഷയിച്ചെന്നു പുസ്തകത്തില്‍ പരാമര്‍ശമുള്ളതാണ് പ്രകാശനത്തില്‍ നിന്ന് പിന്മാറാന്‍ സുധാകരനെ പ്രേരിപ്പിച്ചത്.  

മാലൂര്‍ സ്വന്തം കഥയാണു പറയുന്നതെങ്കിലും അതില്‍ ‘ശ്രീനി’ എന്ന കഥാപാത്രമായാണ് അദ്ദേഹം രംഗത്തെത്തുന്നത്.  ഓര്‍മക്കുറിപ്പുകളില്‍ മറ്റെല്ലാ പ്രധാന നേതാക്കളും യഥാര്‍ഥ പേരില്‍ തന്നെയാണ് പുസ്തകത്തിലുള്ളത്.

ഒരു അധ്യായത്തില്‍ പറയുന്നു, ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ജാതി മതവിശ്വാസികളും ആചാരനുഷ്ഠാനങ്ങളില്‍ നിഷ്ഠയുള്ളവരുമാണ്. ജനങ്ങളുടെ പൊതുവികാരം പഠിച്ച് അതിന് അനുരോധമായി രാഷ്‌ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും പരാജയപ്പെടുന്നു. തല്‍ഫലമായി ഇടതുപക്ഷത്തിന്റെ സ്വാധീനവും ദുര്‍ബലപ്പെടുന്നു.’

കമ്യൂണിസ്റ്റുകാരില്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കാകെ ദുഷ്‌പേര് ഉണ്ടാക്കുന്നുണ്ടെന്നും മാലൂര്‍ പറയുന്നു.  സ്വാര്‍ഥതയും തലക്കനവും ആര്‍ഭാട ജീവിതവും ജനങ്ങള്‍ അംഗീകരിക്കാറില്ല. കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വരുമ്പോഴെല്ലാം കുറേപ്പേരെങ്കിലും ഇത്തരക്കാരാകാറുണ്ട്.  

അവസാനത്തെ അധ്യായത്തിന്റെ പേര് ‘രക്ഷകനെക്കാത്ത്’ എന്നാണ്. ‘തെരഞ്ഞെടുപ്പ് ഫലം വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി വമ്പിച്ച ഭൂരിപക്ഷം നേടുമെന്നായിരുന്നു പ്രതീക്ഷ. ഫലം മറിച്ചായിരുന്നു. വലതുപക്ഷത്തിന് വന്‍ മുന്നേറ്റം. ഇടതുപക്ഷം തകര്‍ന്നടിഞ്ഞു.  ശ്രീനിയുടെ സ്വപ്‌നത്തില്‍ വന്ന് പ്രമുഖ നേതാക്കള്‍ വിലപിക്കുന്നുണ്ട്. കൊല്‍ക്കത്ത തിസീസ് അവതരിപ്പിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി.ടി. രണദിവെ ശ്രീനിയുടെ സ്വപ്‌നത്തില്‍ വന്നു പറഞ്ഞത്:

‘പോരാട്ടങ്ങളിലൂടെ, രക്തസാക്ഷിത്വങ്ങളിലൂടെ ഇന്ത്യയില്‍ വളര്‍ത്തിയെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നെവിടെ? ഞങ്ങളുടെ വിപ്ലവ സ്വപ്‌നങ്ങളെവിടെ?’ അടുത്തത് എകെജിയാണ് സ്വപ്നത്തിലെത്തിയത്’ കോടിക്കണക്കിനു പാവങ്ങള്‍ പോരാട്ടങ്ങളില്‍ പങ്കെടുത്തു. ഞാന്‍ പിരിയുമ്പോള്‍ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കാന്‍ പങ്കുവഹിച്ചതില്‍ അഭിമാനിക്കുന്ന പാര്‍ട്ടിയായിരുന്നു നമ്മുടേത്. നമ്മുടെ ആ പാര്‍ട്ടി ഇന്നെവിടെ…?’

സ്വപ്‌നത്തില്‍ അവസാനം ശ്രീനിയെ പിന്തുടര്‍ന്നത് രക്തസാക്ഷികളാണ്. ‘ചെങ്കൊടി പിടിച്ചുകൊണ്ട് മാര്‍ച്ച് ചെയ്തുവരുന്ന ആയിരക്കണക്കിന് രക്തസാക്ഷികള്‍… അവരുടെ ഉറക്കെയുള്ള ശബ്ദങ്ങള്‍’ ഞങ്ങളുടെ ജീവനും രക്തവും കൊണ്ട് വളര്‍ത്തിയെടുത്ത വിപ്ലവപ്രസ്ഥാനത്തെ അനാഥമാക്കിയവരെ ഞങ്ങള്‍ വിടില്ല… വിടില്ല…’ കമ്യൂണിസ്റ്റ് പാര്‍ട്ടി നാമാവശേഷമായി; രക്തസാക്ഷികളേ മാപ്പ്.

Tags: keralacpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.