Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആമിന ഹൈദരാലിയെ വൈസ് ചെയര്‍മാനാക്കണം; പകരം സിപിഎം നേതാവ് സക്കീര്‍ ഹുസൈനെ ചെയര്‍മാനാക്കും; പത്തനംതിട്ടയില്‍ മതതീവ്രവാദികളെ കൂട്ടുപിടിച്ച് സിപിഎം ഭരണം

ആമിന ഹൈദരാലിക്ക് എസ്ഡിപിഐ പിന്തുണ ഉണ്ടെന്നത് പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്ഡിപിഐ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആമിന ഹൈദരാലി തങ്ങള്‍ പിന്തുണ നല്‍കിയ സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നു വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തു വിജയികളായ എസ്ഡിപിഐ കൗണ്‍സിലര്‍മാരുടെ പട്ടികയിലും സ്വതന്ത്രയായി ആമിനയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2020, 07:51 pm IST
inKerala

പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചത് മതതീവ്രവാദ ശക്തിയായ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച  കോണ്‍ഗ്രസ് വിമത ആമിന ഹൈദരാലിയെ വൈസ് ചെയര്‍പേഴ്‌സണ്‍ ആക്കിക്കൊണ്ട്. കോണ്‍ഗ്രസ് വിമതരായി വിജയിച്ച  മൂന്നംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫിലെ ടി. സക്കീര്‍ ഹുസൈന്‍ ചെയര്‍മാനായത്. 13 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന എല്‍ഡിഎഫിന് മൂന്ന് വിമതരുടെ പിന്തുണ കൂടി ലഭിച്ചതോടെ 32 അംഗ കൗണ്‍സിലിലെ അംഗബലം 16 ആയി. യുഡിഎഫ് നിരയില്‍ 13 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.  

 ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതും ശ്രദ്ധേയമായി. കോണ്‍ഗ്രസ് വിമതരായി ജയിച്ച കെ.ആര്‍. അജിത് കുമാര്‍, ഇന്ദിരാമണിയമ്മ, എസ്ഡിപിഐ പിന്തുണച്ച ആമിന ഹൈദരാലി എന്നിവരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം രണ്ട് മുന്നണികളും നടത്തിയിരുന്നു. സ്വതന്ത്രരായി സത്യപ്രതിജ്ഞ ചെയ്ത ഇവര്‍ എല്‍ഡിഎഫ് പക്ഷത്തു നിലയുറപ്പിക്കാനുള്ള തീരുമാനം ഞായറാഴ്ച രാത്രിയോടെ അന്തിമമായുണ്ടായി. എസ്ഡിപിഐയിലെ മൂന്നംഗങ്ങളും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിച്ച സക്കീര്‍ ഹുസൈന് 16 വോട്ടുകളും യുഡിഎഫിലെ എം.സി.ഷെരീഫിന് 13 വോട്ടുകളും ലഭിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച ആമിന ഹൈദരാലിക്കും 16 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിലെ സിന്ധു അനിലായിരുന്നു എതിരെ മല്‍സരിച്ചത്.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  നഗരസഭയില്‍ എല്‍ഡിഎഫ് ഭരണത്തില്‍ തിരികെയെത്തിയത്. എന്നാല്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാതെ അധികാര പദവികള്‍ നല്‍കിയ ആദ്യ കൗണ്‍സിലാണ് ഇതെന്നും പരാതി ഉയരുന്നു. ഇതു രണ്ടാംതവണയാണ് സക്കീര്‍ ഹുസൈന്‍ പത്തനംതിട്ടയില്‍ ചെയര്‍മാനാകുന്നത്. 2005 – 10 കാലയളവിലെ കൗണ്‍സിലില്‍ അവസാന  മൂന്നുവര്‍ഷം സക്കീര്‍ ഹുസൈനായിരുന്നു ചെയര്‍മാന്‍.

  സിപിഎം ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹം എട്ടാം വാര്‍ഡ് കൗണ്‍സിലറാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന സക്കീര്‍ സ്ഥാനം രാജിവച്ചാണ് ഇത്തവണ നഗരസഭയിലേക്കു മത്സരിച്ചത്.   പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ കൂടിയാണ്. ആമിന ഹൈദരാലി കഴിഞ്ഞ കൗണ്‍സിലില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. 21 -ാം വാര്‍ഡില്‍ നിന്നാണ് ഇത്തവണ വിജയിച്ചത്. പത്തനംതിട്ടയില്‍ കൗണ്‍സിലറായിരുന്ന ഭര്‍ത്താവ് ഹൈദരാലിയുടെ വിയോഗത്തേ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കഴിഞ്ഞതവണ ആമിന തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്രയായി മത്സര രംഗത്തെത്തുകയും പിന്നീട് എസ്ഡിപിഐ പിന്തുണ നല്‍കുകയുമായിരുന്നു.  

ആമിന ഹൈദരാലിക്ക് എസ്ഡിപിഐ പിന്തുണ ഉണ്ടെന്നത് പരസ്യമായ രഹസ്യമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്ഡിപിഐ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആമിന ഹൈദരാലി തങ്ങള്‍ പിന്തുണ നല്‍കിയ സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നു വ്യക്തമാക്കിയിരുന്നു.  സംസ്ഥാനത്തു വിജയികളായ എസ്ഡിപിഐ കൗണ്‍സിലര്‍മാരുടെ പട്ടികയിലും സ്വതന്ത്രയായി ആമിനയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആമിനയുടെ പിന്തുണ എല്‍ഡിഎഫിനു നല്‍കാനും വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം സ്വീകരിക്കാനുമുള്ള തീരുമാനത്തിനു പിന്നാലെയാണ് മൂന്ന് എസ്ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

Tags: pathanamthittasdpicpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.