Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലാല്‍മഹളില്‍ ശിവാജിയുടെ സൈന്യം

ഏതൊ മറാഠി സൈനികര്‍ ഘോഷശാലയില്‍ ചെന്ന് ഖാന്റെ ആജ്ഞയുണ്ട് സൈറന്‍ മുഴക്കൂ എന്നു പറഞ്ഞു. സൈറണ്‍ മുഴങ്ങി അവിടുത്തെ കോലാഹലം വര്‍ധിച്ചു. സൈന്യശിബിരത്തില്‍ നിന്നും ആയിരക്കണക്കിന് സൈനികര്‍ ലാല്‍മഹളിലേക്കോടി. അകത്ത് നിന്ന് കുറ്റിയിട്ടിട്ടുള്ളതുകൊണ്ട് ആര്‍ക്കും അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 03:00 am IST
inSamskriti

മോഹന കണ്ണന്‍  

ബാബാജിയുടെ ഗണം  സുരക്ഷിതമായി നിരീക്ഷണ മേഖല കടന്നുപോയി. അതിനു പുറകെ ചിമ്ണാജിയുടെ ഗണവും  നഗരത്തില്‍ പ്രവേശിച്ചു. അക്കൂട്ടത്തില്‍ ശിവാജിയും ഉണ്ടായിരുന്നു. ആര്‍ക്കും ഒരു സംശയവും തോന്നാത്തവിധം നാനൂറ് മാവളി സൈനികര്‍ ജാഗരൂകതയോടെ ലാല്‍മഹളിന് സമീപം എത്തി.  

ഒരുമിച്ച് നിന്നാല്‍ തിരിച്ചറിയുമെന്നത് കൊണ്ടവര്‍ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞുപോയി.ഇനി ലാല്‍മഹളിന്റെ മുറ്റത്ത് പ്രവേശിക്കണം. തോട്ടം കാവല്‍ക്കാരന് നേരത്തെ തന്നെ കൈക്കൂലി കൊടുത്ത് തന്റെ പക്ഷത്താക്കിയിരുന്നു. ലാല്‍മഹളിന്റെ പിന്‍ഭാഗത്ത് അടുക്കളയുണ്ടായിരുന്നു. ശയിസ്‌തേഖാന്റെ ഭാര്യമാരുടെ നിവാസസ്ഥാനവും അടുക്കളയും ഒരൊറ്റ ഭിത്തിയായിരുന്നു,  

അതാകട്ടെ സാധാരണ ഇഷ്ടിക കൊണ്ട് കെട്ടിയതും. അടുക്കളയില്‍ പ്രവേശിക്കാനും ഒരു സാധാരണ വാതില്‍ ഉണ്ടായിരുന്നു. എവിടെ പോകണം എങ്ങനെ പോകണം എന്നെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. പൂര്‍വയോജനാ പൂര്‍ണയോജനാ അതായിരുന്നു ശിവാജിയുടെ വിജയത്തിന്റെ രഹസ്യം. നാനൂറ് സഹപ്രവര്‍ത്തകരോടൊപ്പം ശിവാജി അടുക്കളയില്‍ പ്രവേശിച്ചു. റംസാനിനുവേണ്ടി കാലത്തേക്കുള്ള ആഹാരനിര്‍മാണം നടക്കുന്നുണ്ടായിരുന്നു. സൂര്യോദയത്തിനുശേഷം ആഹാരം കഴിക്കാന്‍ പാടില്ല. പാചകക്കാരെല്ലാം പാചക കാര്യത്തില്‍ മുഴുകിയിരിക്കയായിരുന്നു. രാജ്ഞി നിവാസില്‍ പ്രവേശിക്കണമെങ്കില്‍ ഇടക്കുള്ള ചുമര്‍ പൊളിക്കണമായിരുന്നു. പാചകക്കാരെ വാളിനിരയാക്കി. ചുമര്‍ ഇടിക്കാനാരംഭിച്ചു.

ശബ്ദം കേട്ട് അകത്ത് ഉറങ്ങുകയായിരുന്ന സേവകന്‍ ഉണര്‍ന്നു. അയാള്‍ പെട്ടെന്ന് ശയിസ്‌തേഖാന്റെ അടുത്തെത്തി അടുക്കളയില്‍നിന്ന് എന്തോ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. ദേഷ്യത്തോടെ ഖാന്‍ പറഞ്ഞു, കാലത്തെ ആഹാരം പാചകം ചെയ്യുന്നവര്‍ ഉണര്‍ന്നതായിരിക്കും പോകൂ എന്ന് വഴക്ക് പറഞ്ഞു. അടുക്കളയില്‍ എലികളുടെ ശബ്ദം സ്വാഭാവിക മാണല്ലോ എന്ന് സേവകനും നിശ്ചയിച്ചു. എലിയായിരുന്നു മലയെലി. കുറച്ചു സമയംകൊണ്ട് ഭിത്തി തകര്‍ത്ത് വാളുമായി അകത്ത് പ്രവേശിച്ച സൈനികരെ ദാസിമാര്‍ കണ്ടു. അവര്‍ നിലവിളിച്ചുകൊണ്ട് ഖാന്റെ മുറിയിലേക്കോടി. ഇപ്പോള്‍ ഖാന്റെ ഉറക്കം ഉണര്‍ന്നു. കനല്‍ക്കട്ടയില്‍ ചവിട്ടിയതുപോലെ ഖാന്‍ ചാടി എഴുന്നേറ്റു. ശൂലവും ബാണവുമായി അയാള്‍  മുറിയില്‍നിന്നു പുറത്തിറങ്ങി അയാളെക്കണ്ട മറാഠാ സൈനികര്‍ ആക്രമിക്കാനാരംഭിച്ചു. അപ്പോഴേക്കും ഏതൊ ബേഗം വിളക്കണച്ചു. മറ്റുള്ള സ്ത്രീകള്‍ ഖാന്റെ കൈപിടിച്ച് രാജ്ഞിനിവാസിന്റെ യവനികക്കുള്ളില്‍ ഖാനെ ഒളിപ്പിച്ചു. അന്ധകാരത്തില്‍ വാള്‍വീശിക്കൊണ്ട് മറാഠാ സൈനികര്‍ ഖാനെ അന്വേഷിച്ചു തുടങ്ങി. ലാല്‍മഹളില്‍ ഉറങ്ങിയിരുന്ന രക്ഷകഭടന്മാര്‍ ഉണര്‍ന്നു. ഇത് താങ്കളുടെ രക്ഷണ ഊഴമാണോ എന്നു ചോദിച്ച് അവരെ വെട്ടിവീഴ്‌ത്തി. ലാല്‍മഹളിന്റെ ചുറ്റുപാടും കരച്ചിലും നിലവിളിയും ആരംഭിച്ചു. ശത്രുക്കള്‍ വന്നു, മറാഠകള്‍ വന്നു എന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എങ്ങനെ വന്നു, എത്രപേരുണ്ട് എന്നൊന്നും അറിയാമായിരുന്നില്ല.  

ഏതൊ മറാഠി സൈനികര്‍ ഘോഷശാലയില്‍ ചെന്ന് ഖാന്റെ ആജ്ഞയുണ്ട് സൈറന്‍ മുഴക്കൂ എന്നു പറഞ്ഞു. സൈറണ്‍ മുഴങ്ങി അവിടുത്തെ കോലാഹലം വര്‍ധിച്ചു. സൈന്യശിബിരത്തില്‍ നിന്നും ആയിരക്കണക്കിന് സൈനികര്‍ ലാല്‍മഹളിലേക്കോടി. അകത്ത് നിന്ന് കുറ്റിയിട്ടിട്ടുള്ളതുകൊണ്ട് ആര്‍ക്കും അകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല.

ശബ്ദകോലാഹലങ്ങള്‍ കേട്ട് ഖാന്റെ മകന്‍ അബ്ദുള്‍ ഫത്തേഹ്ഖാന്‍ ഓടിയെത്തി. ഒളിഞ്ഞിരുന്ന അച്ഛനെ ഉദ്ദേശിച്ച് ഉറക്കെ, ഈ സൈനികര്‍ ശയിസ്‌തേഖാനെ ലക്ഷ്യമിട്ടു വന്നവരാണ് എന്നു പറഞ്ഞു. ശബ്ദം കേട്ട മറാഠാ സൈനികര്‍ ഫത്തേഹ്ഖാനെ കൊന്നു. ഇരുട്ടുനിറഞ്ഞ കോലാഹലത്തിനിടയില്‍ ഖാന്റെ ചില ഭാര്യമാരും കൊല്ലപ്പെട്ടു. ശയിസ്‌തേഖാനാവട്ടെ തന്റെ ഭാര്യമാരുടെ കൈകള്‍ പിടിച്ച് യവനികയ്‌ക്കു പിറകില്‍ ഒളിച്ചിരിക്കയായിരുന്നു. ശയിസ്‌തേഖാനെ അന്വേഷിച്ച് ശിവാജി റാണി നിവാസില്‍ പ്രവേശിച്ചു.  

(തുടരും)  

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.