Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തപോവനയതിയെ ഉപാസിക്കുന്നു

യാതൊരു തപോവനസ്വാമികളുടെ സന്നിധിയെ ആശ്രയിച്ചാലാണോ, ആ ശരണാഗതന്റെ ദ്വൈത ബുദ്ധി ശമിച്ച്, അമൃത സമാനമായ പരബ്രഹ്മജ്ഞാനാനുഭൂതി നേടി, സന്തത തൃപ്തിയെ അനുഭവിക്കാനാകുന്നത് ആ തപോവനയതിയെ ഞാന്‍ ഉപാസിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 03:00 am IST
inSamskriti

സ്വാമി ശാരാദാനന്ദ സരസ്വതി

മായയാ നരതനുഞ്ച ഗൃഹീത്വാ

പാവയന്‍ സകലലോകമലോകഃ

പര്യടത്യചലരാജശിരോ യഃ

ശ്രീ തപോവനയതിം തമുപാസേ. 5

അന്വയം: യഃ മായയാ നരതനും ഗൃഹീത്വാ, അലോക: സന്‍ സകല ലോകം പാവയന്‍ അചല രാജശിരഃ പര്യടതി തം ശ്രീ തപോവനയതിം ഉപാസേ.

അര്‍ത്ഥം: ഏതൊരു മഹാത്മാവാണോ സ്വേച്ഛയാല്‍ സ്വമായാശക്തിയെ ആധാരമാക്കി മനുഷ്യശരീരത്തെ സ്വീകരിച്ച്, ലോകവുമായി ഒരു മമതാ ബന്ധവുമില്ലാതെ എന്നാല്‍ സകലലോകങ്ങളെയും ശുദ്ധമാക്കിക്കൊണ്ട് പര്‍വ്വത രാജനായ ഹിമവാന്റെ ശിഖരങ്ങളില്‍ അടനം ചെയ്യുന്നത് ആ തപോവനയതിയെ ഞാന്‍ ഉപാസിക്കുന്നു.

യസ്യ സന്നിധിഗതേന നരേണ

പ്രാപ്യതേളമൃതസമാ പരസംവിത്

ദൈ്വതശാന്തിരഥ സന്തതതൃപ്തിഃ

ശ്രീ തപോവനയതിം തമുപാസേ. 6

അന്വയം: യസ്യ ( തപോവനസ്വാമിനഃ) സന്നിധിഗതേന നരേണ അമൃതസമാ പരാ സംവിത് ദ്വൈതശാന്തിഃ അഥ സന്തതതൃപ്തിഃ പ്രാപ്യതേ ,തം ശ്രീ തപോവനയതിം ഉപാസേ

അര്‍ത്ഥം: യാതൊരു തപോവനസ്വാമികളുടെ സന്നിധിയെ ആശ്രയിച്ചാലാണോ, ആ ശരണാഗതന്റെ ദ്വൈത ബുദ്ധി ശമിച്ച്, അമൃത സമാനമായ പരബ്രഹ്മജ്ഞാനാനുഭൂതി നേടി, സന്തത തൃപ്തിയെ അനുഭവിക്കാനാകുന്നത് ആ തപോവനയതിയെ ഞാന്‍ ഉപാസിക്കുന്നു.

തപ പ്രദീപ്തം പ്രതിഭാപ്രസന്നം

സ്വതേജസാ ധ്വസ്ത  സമസ്ത ബന്ധം

ശാന്തം ശിവം തം വിഗതാഭിമാനം

തപോവനം നൗമി സദാ യതീന്ദ്രം. 7

അന്വയം: തപഃ പ്രദീപ്തം, പ്രതിഭാപ്രസന്നം, സ്വതേജസാ ധ്വസ്ത സമസ്ത  ബന്ധം ശാന്തം ശിവം വിഗതാഭിമാനം യതീന്ദ്രം തം തപോവനം സദാ നൗമി അര്‍ത്ഥം: തപസ്സാല്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നവനും, പ്രതിഭയാല്‍ പ്രസന്നാത്മകനും, ആദ്ധ്യാത്മിക തേജസ്സാല്‍ സമസ്ത ബന്ധങ്ങളേയും അറുത്തവനും ശാന്തനും മംഗളരൂപിയും സകലവിധ അഭിമാനങ്ങളേയും ഉപേക്ഷിച്ചവനും, സന്യാസിശ്രേഷ്ഠനുമായ ആ തപോവനസ്വാമികളെ എപ്പോഴും ഞാന്‍ നമിക്കുന്നു.

അദ്ധ്യാത്മഭാവേന മഹാപ്രവൃദ്ധം

വിജ്ഞാന ഭാവേന മഹാപ്രസിദ്ധം

ശുദ്ധം സദാ യോഗിവിദാം വരം തം

വന്ദേ സദാ സ്വാമി തപോവനാഖ്യം. 8

അന്വയം: അദ്ധ്യാത്മഭാവേന മഹാപ്രവൃദ്ധം, വിജ്ഞാനഭാവേന മഹാപ്രസിദ്ധം യോഗിവിദാം വരം സദാ ശുദ്ധം തം സ്വാമി തപോവനാഖ്യം സദാ വന്ദേ .

അര്‍ത്ഥം : അദ്ധ്യാത്മഭാവത്താല്‍ ആത്മാനുഭൂതിയുടെ ഉത്തുംഗശൃംഗത്തിലെത്തിയവനും വേദാന്ത ശാസ്ത്രങ്ങളുടെ അറിവാലും അനുഭൂതിയാലും മഹാപ്രസിദ്ധനും സമാധിയോഗാദി അനുഭൂതികള്‍ നേടിയവരില്‍ അഗ്രഗണ്യനും സദാ ശുദ്ധാന്തര്യാമിയും ആയ ശ്രീ സ്വാമിതപോവനത്തെ എപ്പോഴും ഞാന്‍ വന്ദിക്കുന്നു.

തപോവനയതീന്ദ്രായ

തമോ  മോഹവിനാശിനേ

ജ്ഞാനഭക്ത്യാ നമസ്തസ്‌മൈ

ചിദാനന്ദവിഹാരിണേ 9

അന്വയം: തമോ മോഹവിനാശിനേചിദാനന്ദ വിഹാരിണേ തസ്‌മൈ തപോവന യതീന്ദ്രായ ജ്ഞാന ഭക്ത്യാ നമഃ അഥവാ ജ്ഞാന ഭക്ത്യാ തമോ മോഹവിനാശിനേ ചിദാനന്ദ വിഹാരിണേ തസ്‌മൈ തപോവന യതീന്ദ്രായ നമഃ.

അര്‍ത്ഥം: തമസ്സിനേയും സകലമായാഭ്രമങ്ങളേയും വേരോടെ നശിപ്പിക്കുന്നവനും സദാ ചിദാനന്ദരൂപമായ ആത്മതത്ത്വത്താല്‍ വിഹരിക്കുന്നവനുമായ ആ തപോവന നാമധാരിയായ സന്ന്യാസിശ്രേഷ്ഠന് ജ്ഞാനഭക്തിപൂര്‍വ്വം നമസ്‌കാരം അഥവാ ജ്ഞാനഭക്തികളിലൂടെ തമോമോഹങ്ങളെ നശിപ്പിക്കുന്നവനും സദാ ചിദാനന്ദരൂപമായ ആത്മതത്ത്വത്താല്‍ വിഹരിക്കുന്നവനുമായ ആ തപോവന നാമധാരിയായ സന്ന്യാസിശ്രേഷ്ഠന് നമസ്‌കാരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.