Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോജുവിന്റെ മുത്തപ്പൻ കടൽകടക്കും: പുന്നാട് സ്വദേശിയുടെ പൂജാമുറിയിൽ പൂജകളേറ്റുവാങ്ങാൻ

അഞ്ചടി ഉയരവും മൂന്നടി വീതിയും രണ്ടര അടി കനവുമുള്ള തെക്കു തടിയിലാണ് ജോജു ജീവൻ തുടിക്കുന്ന ഈ മുത്തപ്പ ശിൽപ്പം കൊത്തി എടുത്തിരിക്കുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 27, 2020, 09:18 am IST
inKerala

കണ്ണൂർ : ജോജുവിന്റെ മുത്തപ്പൻ കടൽ കടക്കുകയാണ്.  കങ്കാരുവിന്റെ നാട്ടിൽ പുന്നാട് സ്വദേശി പണിയുന്ന വീടിന്റെ പൂജാമുറിയിൽ പ്രാർത്ഥനകളും പൂജകളുമേറ്റുവാങ്ങി അനുഗ്രഹം ചൊരിയാൻ. പൂജാമുറിയിൽ വെക്കാൻ ഒരു മുത്തപ്പ രൂപം വേണമെന്ന മീത്തലെ പുന്നാട് സ്വദേശി ആനൂപ് പുതുശ്ശേരിയുടെ വാക്കും ആഗ്രഹവുമാണ് ജോജു പുന്നാട് എന്ന ശില്പി തന്റെ കരവിരുതിനാൽ തേക്ക് തടിയിൽ യാഥാർഥ്യമാക്കിയത്. ഭക്തിയുള്ളവരാരും ഒരു നോക്ക് കാൺകെ വണങ്ങി നിന്നുപോകുന്ന മനോഹര ദാരുശില്പമായി അത് രൂപപ്പെട്ടപ്പോൾ ശില്പി ജോജുവിനും വാട്സ് ആപ്പിലൂടെ ശിൽപ്പം കണ്ട ഇതിന്റെ ഉടമയാകാൻ പോകുന്ന അനൂപിനും പറഞ്ഞറിയിക്കാൻ പറ്റാത്ത നിർവൃതി . 

അഞ്ചടി ഉയരവും മൂന്നടി വീതിയും രണ്ടര അടി കനവുമുള്ള തെക്കു തടിയിലാണ് ജോജു ജീവൻ തുടിക്കുന്ന ഈ മുത്തപ്പ ശിൽപ്പം കൊത്തി എടുത്തിരിക്കുന്നത്. പറശ്ശിനി മടപ്പുരക്ക് മുന്നിൽ മുത്തപ്പൻ, തിരുവപ്പൻ,  നായ എന്നിവർ ചേർന്ന് നിൽക്കുന്നതാണ് ശിൽപ്പം. വ്യാളിയും, കിംപുരുഷനുമടക്കം അവധി രൂപങ്ങളും ചാരുതയോടെ ഇതിനൊപ്പം കൊത്തി എടുത്തിരിക്കുന്നു. ശിൽപ്പം പൂർത്തിയാക്കുന്നതിനായി മൂന്ന് മാസത്തെ കഠിനാദ്ധ്വാനം വേണ്ടി വന്നു വെന്ന് ജോജു പറഞ്ഞു. 

മീത്തലെ പുന്നാട് ശ്രീ വിഹാറിൽ ജോജുവിന് ശില്പകലയിൽ ഗുരുക്കന്മാരില്ല.  ശിൽപ്പകല പഠിക്കാൻ എവിടെയും പോയിട്ടില്ല. സ്വന്തം അമ്മ ഭാർഗ്ഗവിയാണ് തന്റെ കഴിവുകൾ കണ്ടെത്തുന്നതെന്നും പ്രോത്സാഹിപ്പിക്കുന്നതും . അതിനാൽ അമ്മതന്നെയാണ് തന്റെ ഗുരു എന്ന് ജോജു പറഞ്ഞു. 

മുത്തപ്പന്റെ ആരൂഢ സ്ഥാനമായ കുന്നത്തൂർ പാടിയിലെ മനോഹരമായ ക്ഷേത്ര കവാടം നിർമ്മിച്ചത് ജോജുവാണ്. സിമന്റ് കൊണ്ടാണ് ഈ കവാടം നിർമ്മിച്ചിരിക്കുന്നത്. ജോജു നിർമ്മിച്ച മറ്റൊരു സിമന്റ് ശില്പമാണ് തലശ്ശേരി ജഗൻ നാഥ ക്ഷേത്രക്കുളത്തിലെ  ഗജമുഖ സ്തംഭം. ഇവ കൂടാതെ സ്വകാര്യ വ്യക്തികൾക്കായി, ശ്രീ നാരായണ ഗുരു, മത്സ്യ കന്യകയടക്കമുള്ള നിരവധി ശില്പങ്ങളും ജോജു നിർമ്മിച്ചിട്ടുണ്ട്. നിരവധി വീടുകളിലെ കിണറുകൾക്കും ഈ ചെറുപ്പക്കാരൻ കണ്ണിനിമ്പം തുളുമ്പുന്ന രീതിയിലുള്ള ശിൽപ്പ ചാരുതയോടെ തന്റെ കരവിരുതിന്റെ ചാതുര്യം തെളിയിച്ചു കഴിഞ്ഞു. 

ദുബായി ഫെസ്റ്റിവെലിന്റെ ഭാഗമായി ഗ്ലോബൽ  വില്ലേജിൽ കഴിഞ്ഞ തവണ ജപ്പാൻ, ചൈന, യമൻ, സിറിയ എന്നീ  രാജ്യങ്ങളുടെ പവലിയൻ നിർമ്മിച്ചത് ജോജുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. വർഷങ്ങളായി ഇരിട്ടി മേഖലയിൽ ശ്രീ കൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രകളിൽ ജോജുവിന്റെ ചലിക്കുന്നതും ചലിക്കാത്തതുമായ ടാബ്ലോകൾ ജനഹൃദയങ്ങളെ ആകർഷിച്ചു വരുന്നു.  പ്രവർത്തി മുഴുവൻ പൂർത്തിയാക്കിക്കഴിഞ്ഞ മുത്തപ്പ ശിൽപ്പം തിങ്കളാഴ്ചയോടെ  കടൽ കടന്ന് ആസ്‌ത്രേലിയയിലെ അനൂപിന്റെ പുതിയ ഗൃഹത്തിലെ പൂജാമുറിയിലേക്ക് യാത്രയാകും. 

Tags: kannurTheyyam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.