മെല്‍ബണ്‍: അഡ്ലെയ്ഡിലെ പിങ്ക്ബോള്‍ ടെസ്റ്റില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ മറ്റൊരു പരീക്ഷണത്തിന്് ഇറങ്ങുകയാണ്. ഇനി കളി ചുവന്ന പന്തിലാണ് . ഈ പരീക്ഷയിലെങ്കിലും കടുന്നു കൂടുമോ. കാത്തിരുന്ന കാണുക തന്നെ. ഇന്ത്യ- ഓസീസ് പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റ് നാളെ മെല്‍ബണില്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം രാവിലെ അഞ്ചിന് കളി തുടങ്ങും. സോണിയില്‍ തത്സമയം കാണാം.
ബാറ്റിങ്ങിലെ കരുത്തനായ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ കൂടാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ടീമില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്് ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹ എന്നിവരെ ഒഴിവാക്കിയേക്കും. ഗുഭ്മാന്‍ ഗില്‍ , കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരെ ഉള്‍പ്പെടുത്തിയേക്കും. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജും ടീമിലെത്തും. ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്് എന്നിവരങ്ങുന്ന ശക്തമായ ഓസീസ്് പേസ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചു നിന്നാലേ ഇന്ത്യക്ക് വിജയം പിടിച്ചെടുക്കാനാകൂ. കോഹ്ലിയുടെ അഭാവത്തില്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ രഹാനെയും പൂജാരയും കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റേന്തിയാല്‍ ഇന്ത്യക്ക്് പിടിച്ചുനില്‍ക്കാനാകും.
അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നാണംകെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമിനെ തന്നെയാണ് രണ്ടാം ടെസ്റ്റിലും കളിപ്പിക്കുകയെന്ന്് ഓസീസ് പരിശീലകന് ജസ്റ്റിന് ലാംഗര്‍ പറഞ്ഞു. പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല.
ക്യാപ്റ്റന്‍ ടിം പെയ്ന്, ലാബുഷെയ്ന്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഓസീസിന്റെ ബാറ്റിങ് ശക്തികള്‍. പേസര്‍മാരായ കമ്മിന്‍സ്, ഹെയ്സല്‍വുഡ്, സ്റ്റാര്‍ക്ക്്, സ്പിന്നര്‍ ലിയോണ്‍ എന്നിവരാണ് ബൗളിങ്ങിനെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയ നാലു മത്സരങ്ങളുടെ ബോര്‍ഡര്‍- ഗാവസ്കര്‍ പരമ്പരയില്‍ 1-0 ന് മുന്നിട്ടു നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: