Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഓര്‍മ്മയ്‌ക്ക് ഒരാല്‍ മരം മതി

ഒരുവട്ടം കൂടി സൈലന്റ് വാലിയിലെ കൃഷ്ണവനത്തില്‍ പോകണമെന്ന ആഗ്രഹം സുഗതടീച്ചര്‍ക്കുണ്ടായിരുന്നു. താന്‍ സംരക്ഷിച്ച് സമൂഹത്തിന് നല്‍കിയ ആ ജൈവവൈവിധ്യത്തെ ഒരിക്കല്‍ കൂടി കാണാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 03:00 am IST
inArticle

തന്റെ കാലശേഷം, ഓര്‍മ്മയ്‌ക്ക് സ്മാരകങ്ങള്‍ വേണ്ടന്നായിരുന്നു സുഗതകുമാരിയുടെ നിലപാട്. ഓര്‍മ്മ നിലനിര്‍ത്താന്‍ ഒരാല്‍മരം മാത്രം മതിയെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. നിറയെ ചുവന്ന പഴങ്ങളുള്ള ആല്‍മരം. ധാരാളം പക്ഷികള്‍ അതില്‍ ചേക്കേറണം. അണ്ണാനും പക്ഷികളുമെല്ലാം വന്ന് ആല്‍മരത്തെ അവരുടെ വീടാക്കട്ടെ. പഴങ്ങള്‍ ഭക്ഷിക്കട്ടെ. ശവപുഷ്പങ്ങളും ഔദ്യോഗിക ബഹുമതിയും എനിക്ക് വേണ്ട. സുഗതകുമാരിയുടെ ഒസ്യത്തില്‍ ഇതെഴുതി വച്ചിട്ടുമുണ്ട്. തിരുവനന്തപുരത്തെ പേയാട്, അശരണര്‍ക്കായി സുഗതകുമാരിയൊരുക്കിയ അഭയയുടെ പിന്‍വശത്ത് ആ ആല്‍മരം നടണമെന്നും എഴുതിയിട്ടുണ്ട്.

ഒരുവട്ടം കൂടി സൈലന്റ് വാലിയിലെ കൃഷ്ണവനത്തില്‍ പോകണമെന്ന ആഗ്രഹം സുഗതടീച്ചര്‍ക്കുണ്ടായിരുന്നു. താന്‍ സംരക്ഷിച്ച് സമൂഹത്തിന് നല്‍കിയ ആ ജൈവവൈവിധ്യത്തെ ഒരിക്കല്‍ കൂടി കാണാന്‍.  

മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന ആഗ്രഹവും നടന്നില്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ അതിന് വിശ്വാസ്യതയേറും. സന്നദ്ധസംഘടനകളുടെയും പഞ്ചായത്തുകളുടെയുമെല്ലാം സഹായം തേടാം. പലവട്ടം സുഗതകുമാരി സര്‍ക്കാരിന് പ്രോജക്ട് കൊടുത്തു. ഹൈക്കോടതിക്കും കൊടുത്തു. അതുചെയ്യാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പക്ഷേ സര്‍ക്കാര്‍ അനങ്ങിയതേയില്ല.

മാതാപിതാക്കള്‍ പകല്‍ജോലിക്കു പോകുമ്പോള്‍ മാനസികാസ്വാസ്ഥ്യമുള്ള മക്കളെയോ മുതിര്‍ന്നവരെയോ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവരുണ്ട്. ഇവരെ താമസിപ്പിക്കുവാന്‍ പകല്‍വീട് വേണം. കുറച്ചുനാള്‍ വീട്ടുകാര്‍ക്ക് എവിടെയെങ്കിലും പോകേണ്ടിവന്നാല്‍ വീട്ടിലുള്ള മാനസികാസ്വാസ്ഥ്യമുള്ളവരെ താമസിപ്പിക്കാന്‍ ഹൃസ്വകാല വസതികള്‍. ആളുകളുണ്ടെങ്കിലും പലകാരണങ്ങളാല്‍ നോക്കാനാകാത്തവര്‍ക്ക് മരണംവരെ സമാധാനമായി താമസിക്കാന്‍ ദീര്‍ഘകാല വസതികള്‍. ടീച്ചര്‍ കളമൊഴിയുമ്പോള്‍ ഇതെല്ലാം ആഗ്രഹങ്ങള്‍ മാത്രമായി നിലനില്‍ക്കുന്നു…

നന്ദാവനത്തെ വീടിനുമുന്നില്‍ ഒരു കുല കതിര്‍കറ്റകള്‍ തൂക്കിയിട്ടിരുന്നു. ആറന്മുളയില്‍ വിമാനത്താവളമുണ്ടാക്കുന്നതിനെതിരേ നടത്തിയ സമരം കഴിഞ്ഞ് ആറന്മുളയിലെ പാടങ്ങളില്‍ ആദ്യം കറ്റ കൊയ്തപ്പോള്‍ അവിടത്തെ ആളുകള്‍ കൊണ്ടുവന്നതാണത്.  ഒരുവട്ടി അരിയും കൊണ്ടുവന്നു. കേരളത്തില്‍ ആദ്യമായി കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍എസ്എസ്,  ബിജെപി, ജനതാദള്‍, മറ്റു ചെറുപാര്‍ട്ടികള്‍ എന്നിവരെയെല്ലാം  പങ്കെടുപ്പിക്കാന്‍ സാധിച്ച മാതൃകാസമരമായിരുന്നു അത്. അതുപോലെയൊന്ന് അതുവരെ നടന്നിട്ടില്ല. ഇനി ഉണ്ടാകുമോയെന്നും സംശയമുണ്ട്. സൈലന്റ് വാലിക്കു ശേഷം സുഗതകുമാരി നയിച്ച, വിജയിച്ച സമരമായിരുന്നു ആറന്മുളയിലേത്.  

മലയാളിയുടെ വഴിവിട്ട ജീവിതത്തോട് സുഗതകുമാരിക്ക് എതിര്‍പ്പായിരുന്നു. അവസാനം വരെ അവരതു പറഞ്ഞു. ”മലയാളികള്‍ക്ക് ബുദ്ധിയും കഴിവുമൊക്കെയുണ്ടെങ്കിലും ഒരുപാട് അഹങ്കാരമുണ്ട്. ഒന്നിനെയും വകവെക്കില്ല. ഒന്നിനോടും ബഹുമാനവുമില്ല. നിയമം പാലിക്കുന്നത് മോശമാണെന്ന ധാരണയുണ്ട്.  പിന്നെ, മദ്യാസക്തി. സ്വര്‍ണത്തോടുള്ള ആര്‍ത്തി. ഇതൊന്നും നല്ല ലക്ഷണങ്ങളല്ല. കുടിവെള്ളത്തില്‍പ്പോലും  മാലിന്യം തള്ളാന്‍ മലയാളി തയ്യാറാവുന്നതോര്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു…”

ഒരു ബഹുമതിക്കും വേണ്ടിയായിരുന്നില്ല തന്റെ പ്രവര്‍ത്തനങ്ങളെന്നും സുഗതകുമാരി അവസാനകാലത്ത് പറഞ്ഞു. ”ഒരുപാട് പുണ്യം ചെയ്ത കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അച്ഛനെയും അമ്മയെയും-സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനും പ്രൊഫ. വി.കെ. കാര്‍ത്യായനിയമ്മയും-ചേച്ചിയെയും അനുജത്തിയെയും-പ്രൊഫ. ഹൃദയകുമാരിയും സുജാതയും-ഓര്‍ത്താല്‍… ഒരുപാട് പുണ്യമാണ് ഈ കുടുംബത്തില്‍ എനിക്ക് പിറക്കാന്‍ കഴിഞ്ഞത്. എന്റെ ഭര്‍ത്താവ്, പരേതനായ ഡോ. കെ. വേലായുധന്‍ നായരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇങ്ങനെയൊന്നും ആകാനാകില്ലായിരുന്നു. ശ്രീ അരവിന്ദന്റെ ശിഷ്യനായിരുന്നു അദ്ദേഹം.”

എല്ലാത്തിനും എല്ലാരോടും നന്ദി പറഞ്ഞ് മടക്കം!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

Cricket

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Kerala

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.