Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മാധ്യമപ്രവര്‍ത്തകന്റെ മരണം: സത്യം പുറത്തു വരണം

മാധ്യമപ്രവര്‍ത്തകരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന സര്‍ക്കാരാണിത്. തലസ്ഥാനത്ത് രണ്ടാമത്തെ തവണയാണ് മാധ്യമ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്. അപകട മരണത്തിന്റെ രൂപത്തില്‍ എതിരാളികളെ കൊലപ്പെടുത്തുന്ന രീതി കേരളത്തിന് അപരിചിതമല്ല. അതുകൊണ്ട് പ്രദീപിന്റെ അപകട മരണത്തിനു പിന്നിലെ ദുരൂഹത നീങ്ങണമെങ്കില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 16, 2020, 05:00 am IST
inEditorial

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ അപകട മരണം സംശയങ്ങള്‍ക്ക് വഴിവച്ചത് സ്വാഭാവികം. അത്  അപകടമാണെന്ന് ഉറപ്പിക്കാവുന്ന സാഹചര്യമായിരുന്നില്ല. വീതിയുള്ള റോഡില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ലാതെ സഞ്ചരിച്ചിരുന്ന പ്രദീപിന്റെ സ്‌കൂട്ടറില്‍ ഒരേ ദിശയില്‍ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന് കാര്യമായ തകരാറൊന്നും പറ്റിയില്ല. റോഡില്‍ തെറിച്ചുവീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ അത്രയൊന്നും ഗുരുതരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെടുമായിരുന്നു എന്നു വേണം കരുതാന്‍. ലോറി നിയന്ത്രണം വിട്ട് പ്രദീപിന്റെ സ്‌കൂട്ടറില്‍ ഇടിച്ചതുമല്ല. സ്വാഭാവികമായ അപകടമായിരുന്നെങ്കില്‍ ഇടിച്ച വണ്ടി നിര്‍ത്തണമായിരുന്നു. വാഹനങ്ങളുടെ ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കണ്ടെടുക്കാന്‍ വൈകിയതും സംശയങ്ങള്‍ക്ക് ഇട നല്‍കി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതാണ് ഇതിന് കാരണം. അധികൃതരുടെ വലിയ അനാസ്ഥയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രദീപിന്റെ ജീവനെടുത്ത ലോറി തിരിച്ചറിഞ്ഞ് പിടിച്ചെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നു. ഇടിച്ച വാഹനം ഇന്നലെ ഉച്ചയോടെ കണ്ടെത്തുകയും ഡ്രൈവര്‍ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. അപകട മരണമെന്ന രീതിയിലാണ് അന്വേഷണം നീങ്ങുന്നതെങ്കിലും ദുരൂഹതകള്‍ അവശേഷിക്കുക തന്നെയാണ്.

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക് പ്രദീപിന് നിരവധി ശത്രുക്കളുണ്ടായിരുന്നതായാണ് അറിയുന്നത്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പ്രദീപ് പറഞ്ഞിട്ടുള്ളതായി വീട്ടുകാരും വെളിപ്പെടുത്തുന്നു. ഒട്ടേറെ  മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രദീപ് തനിക്ക് ബോധ്യമുള്ള കാര്യങ്ങള്‍ ധീരമായി പറയുന്ന ശീലക്കാരനായിരുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്‌ക്കോ ഒത്തുതീര്‍പ്പിനോ വഴങ്ങിയില്ല. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ലൈംഗികാപവാദ കേസില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം നിലയ്‌ക്ക് കേസിനു പോവുകവരെ ചെയ്തിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളിലെ ജോലി ഉപേക്ഷിച്ച് പല ഓണ്‍ലൈന്‍ മാധ്യമങ്ങളുമായും സഹകരിച്ചിരുന്ന പ്രദീപ്, ഏറ്റവുമൊടുവില്‍ ‘ഭാരത് ലൈവ്’ എന്ന യുട്യൂബ് ചാനല്‍ ആരംഭിച്ച് അതിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഈ ചാനല്‍ വഴി പല വെളിപ്പെടുത്തലുകളും നടത്തിയത് ചിലരെയൊക്കെ അസ്വസ്ഥരാക്കി. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നവര്‍ ആരോപണ വിധേയരായ സ്വര്‍ണ കള്ളക്കടത്തു കേസില്‍ ശക്തമായി ഉന്നയിച്ച ചില ആരോപണങ്ങള്‍ ഭരണ സിരാകേന്ദ്രത്തിലേക്കാണ് വിരല്‍ചൂണ്ടിയത്.

പ്രദീപിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശക്തമായി അന്വേഷണം നടത്തുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി  വിജയന്‍ വ്യക്തമാക്കിയത്. ഇതൊന്നും ജനങ്ങള്‍ മുഖവിലക്കെടുക്കണമെന്നില്ല. മാധ്യമപ്രവര്‍ത്തകരോട് പ്രതികാരബുദ്ധിയോടെ പെരുമാറുന്ന സര്‍ക്കാരാണിത്. തലസ്ഥാനത്ത് രണ്ടാമത്തെ തവണയാണ് മാധ്യമ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ കാറിടിച്ച് ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചത് മാസങ്ങള്‍ക്കു മുന്‍പാണ്. ഈ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കാര്‍ വിമര്‍ശിക്കപ്പെട്ടു. അപകട മരണത്തിന്റെ രൂപത്തില്‍ എതിരാളികളെ കൊലപ്പെടുത്തുന്ന രീതി കേരളത്തിന് അപരിചിതമല്ല. അതുകൊണ്ട് പ്രദീപിന്റെ അപകട മരണത്തിനു പിന്നിലെ ദുരൂഹത നീങ്ങണമെങ്കില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടക്കണം. പ്രദീപിന്റെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന രീതിയിലുള്ള ചില പ്രതികരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാര്‍ അനുകൂലികളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. ഈ രാഷ്‌ട്രീയ പക്ഷപാതം അന്വേഷണത്തെ ഒരു വിധത്തിലും സ്വാധീനിക്കാന്‍ പാടില്ല. സ്വാഭാവികമായ അപകടമരണമെന്ന് കരുതിയിരുന്ന പലതും അതിവിദ്ഗദ്ധമായി ആസൂത്രണം ചെയ്ത കൊലപാതകങ്ങളാണെന്ന് തെളിഞ്ഞ ചരിത്രമുണ്ടല്ലോ. അതുകൊണ്ട് ശരിയായ അന്വേഷണം നടത്തി എത്രയും വേഗം സത്യം പുറത്തുകൊണ്ടുവരണം.

Tags: deathമാധ്യമപ്രവര്‍ത്തകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

News

എം.ജി. മേനോൻ അന്തരിച്ചു

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.