Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളേജുകളിലെ ഒപി നിര്‍ത്തിവച്ചു; രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ സമരം

സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി പ്രവര്‍ത്തനം നിലച്ചെങ്കിലും സ്വകാര്യ ആശുപത്രികളെ സമരം കാര്യമായി ബാധിച്ചില്ല. ഒപി ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിച്ചു. കൊവിഡ് വ്യാപനത്തിനിടയിലെ ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ചികിത്സ കിട്ടാത്ത രോഗികള്‍ പലയിടത്തും ശക്തമായി പ്രതികരിച്ചു. ഇതിനിടെ അലോപ്പതി ഡോക്ടര്‍മാരുടെ സമരം അനാവശ്യമാണെന്ന് ആരോപിച്ച് ആയുര്‍വേദ ഡോക്ടര്‍മാര്‍ ഇന്നലെ കൂടുതല്‍ സമയം ജോലി ചെയ്ത് ആരോഗ്യസംരക്ഷണ ദിനം ആചരിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 12, 2020, 02:53 pm IST
in Kerala

തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കിയതിനെതിരെ അലോപ്പതി ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് രോഗികളെ വലച്ചു. സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരെ ഡോക്ടര്‍മാരുടെ സമരം കൂടുതല്‍ വലച്ചു. അത്യാവശ്യ സേവനങ്ങള്‍ക്ക് മുടക്കമുണ്ടാകില്ലെന്ന് അറിയിച്ചെങ്കിലും രോഗികള്‍ നന്നേ വലഞ്ഞു. മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള ആശുപത്രികളിലെ ഒപി നിര്‍ത്തിവച്ചുകൊണ്ടാണ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്. ഐഎംഎയുടെ നേതൃത്വത്തില്‍ കെജിഎംസിടിഎ അടക്കമുള്ള ഡോക്ടര്‍മാരുടെ വിവിധ സംഘടനകളും ഇന്നലത്തെ സമരത്തില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി പ്രവര്‍ത്തനം നിലച്ചെങ്കിലും സ്വകാര്യ ആശുപത്രികളെ സമരം കാര്യമായി ബാധിച്ചില്ല. ഒപി ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിച്ചു. കൊവിഡ് വ്യാപനത്തിനിടയിലെ ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ചികിത്സ കിട്ടാത്ത രോഗികള്‍ പലയിടത്തും ശക്തമായി പ്രതികരിച്ചു. ഇതിനിടെ അലോപ്പതി ഡോക്ടര്‍മാരുടെ  സമരം അനാവശ്യമാണെന്ന് ആരോപിച്ച്  ആയുര്‍വേദ ഡോക്ടര്‍മാര്‍ ഇന്നലെ കൂടുതല്‍ സമയം ജോലി ചെയ്ത് ആരോഗ്യസംരക്ഷണ ദിനം ആചരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപിയിലെത്തിയ രോഗികള്‍ ദുരിതത്തിലായി.  നിരവധി രോഗികള്‍ ചികിത്സ ലഭ്യമാകാതെ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മടങ്ങിപോകേണ്ടതായി വന്നു. പണിമുടക്ക് അറിയാതെ കിലോമീറ്ററുകള്‍ യാത്രചെയ്ത് എത്തിയ രോഗികളാണ് ചികിത്സ ലഭ്യമാകാതെ മടങ്ങേണ്ടി വന്നത്. നേരത്തെ തന്നെ ഡോക്ടര്‍മാരെ കാണാന്‍  തീയ്യതി ഉറപ്പിച്ച് അതിരാവിലെ ആശുപത്രികളില്‍ എത്തിയവരും ഡോക്ടര്‍മാരെ കാണതെ ഇനി എന്ന് സാധിക്കും എന്ന് അറിയാതെ മടങ്ങി.  

കോട്ടയത്ത് ഡോക്ടര്‍മാരുടെ പണിമുടക്ക് അറിയാതെ ഇടുക്കി ആലപ്പുഴ ജില്ലകളില്‍ നിന്നടക്കം ചികിത്സ തേടിയെത്തിയ രോഗികള്‍ ദുരിതത്തിലായി. ഇവിടെ ഒപി കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാന്‍ പോലും രോഗികളെ അനുവദിച്ചില്ല. കോഴിക്കോട്  ജില്ലയില്‍ ചില ആശുപത്രികളിലെ ഒപി

കളില്‍ പരിശോധന പൂര്‍ണമായും മുടങ്ങിയെങ്കിലും ചിലയിടത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ പരിശോധനയ്‌ക്കെത്തി.  മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളും ഇന്നലെ നടന്നില്ല.  മലപ്പുറം ജില്ലയില്‍  ഡോക്ടര്‍മാര്‍ പൂര്‍ണമായും ജോലി ബഹിഷ്‌കരിച്ചു.  

സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Tags: patientsstrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

Kerala

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

തൃശൂരില്‍ നാളെ സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ സൂചന പണിമുടക്ക് നടത്തും, മറ്റുജില്ലകളില്‍ കരിദിനം

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.