Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ് ജപ്തി; ഉദ്യോഗസ്ഥര്‍ക്കെതിരെ ഭാരവാഹികള്‍

ശതാബ്ദിനിറവിലെത്തിയ ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ് ജപ്തി ചെയ്ത സംഭവത്തില്‍ റവന്യൂ നടപടിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്ലബ് ഭാരവാഹികള്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 01:00 pm IST
inKollam
ക്യുഎസി കെട്ടിട ഓഫീസ് മുറിയുടെ വാതിലില്‍ ജപ്തിനോട്ടീസ് പതിച്ച നിലയില്‍

ക്യുഎസി കെട്ടിട ഓഫീസ് മുറിയുടെ വാതിലില്‍ ജപ്തിനോട്ടീസ് പതിച്ച നിലയില്‍

കൊല്ലം: ശതാബ്ദിനിറവിലെത്തിയ ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ് ജപ്തി ചെയ്ത സംഭവത്തില്‍ റവന്യൂ നടപടിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്ലബ് ഭാരവാഹികള്‍ രംഗത്ത്. ഇത് സംബന്ധിച്ച് കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.  

തഹസില്‍ദാര്‍ എസ്. ശശിധരന്‍പിള്ള, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സി. ദേവരാജന്‍, ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ പണ്ടി. ശുഭന്‍, വടക്കേവിള വില്ലേജ് ഓഫീസര്‍ എ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജപ്തിനടപടി. എആര്‍ ക്യാമ്പിന് സമീപം ക്യുഎസി റോഡില്‍ 64 സെന്റ് സ്ഥലമാണ് ജപ്തി ചെയ്തത്. ഇതോടൊപ്പം ഓഫീസ് കെട്ടിടവുമുണ്ട്.  

കെട്ടിടം സീല്‍ചെയ്ത് ജപ്തിനോട്ടീസും പതിച്ചിട്ടുണ്ട്. കളക്ടര്‍ക്ക് ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ക്ലബിന്റെ യശസിന് കളങ്കമുണ്ടാക്കും വിധം മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആരോപിച്ചിട്ടുണ്ട്.

കുടിശ്ശികയായത്  1989 മുതലുള്ള പാട്ടത്തുക

കൊല്ലത്തെ കായികരംഗത്തിന് സമഗ്രമായ പരിശീലനം നല്‍കാനുള്ള ഉദ്ദേശ്യത്തോടെ സ്ഥാപിച്ചതാണ് ക്വയിലോണ്‍ അത്‌ലറ്റിക് ക്ലബ്. 1989 മുതലുള്ള പാട്ടത്തുക കുടിശ്ശിക വരുത്തിയതോടെയാണ് നടപടിയെന്നാണ് സര്‍ക്കാര്‍ പക്ഷം. ഒരുകോടിയിലേറെ രൂപ കുടിശ്ശികയായിരുന്ന സ്ഥാനത്താണ് ഒറ്റത്തവണ തുകയായി 64 ലക്ഷംരൂപ നിശ്ചയിച്ചത്. ഈ നിര്‍ദേശം നേരത്തെ തന്നെ റവന്യൂവകുപ്പില്‍ നിന്നുമുണ്ടായതാണ്. 1985നു ശേഷം പുതിയനിയമം വന്നതോടെ പാട്ടഭൂമിക്ക് വന്‍തോതില്‍ പാട്ടത്തുക നിശ്ചയിക്കപ്പെട്ടെന്നും അതിനാലാണ് കുടിശ്ശിക വര്‍ധനവുണ്ടായതെന്നുമാണ് ക്ലബ് ഭാരവാഹികളുടെ നിലപാട്.

പത്തുദിവസത്തിനുള്ളില്‍  വീണ്ടെടുക്കും

ജപ്തി ചെയ്യപ്പെട്ട ക്ലബിന്റെ കെട്ടിടവും സ്ഥലവും പത്തുദിവസത്തിനുള്ളില്‍ വീണ്ടെടുക്കാനുള്ള നീക്കം ക്ലബ് ഭാരവാഹികള്‍ ആരംഭിച്ചു. ഒരു മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെയാണ് ജപ്തി നടപടിയുണ്ടായതെന്ന് സെക്രട്ടറി ജി. രാജ്‌മോഹന്‍ ജന്മഭൂമിയോട് പറഞ്ഞു.  

പത്തുദിവസത്തിനുള്ളില്‍ ക്ലബ് വീണ്ടെടുക്കാനാണ് ശ്രമം. കോവിഡ് കാലമായതിനാല്‍ ഒമ്പതുമാസമായി ക്ലബ് പ്രവര്‍ത്തിച്ചിട്ടില്ല. ഭാരവാഹി യോഗങ്ങളും കൂടുന്നില്ല. ഏറെക്കാലത്തിനുശേഷം ജപ്തിയുടെ തലേദിവസം കൂടിയ യോഗത്തില്‍ പാട്ടകുടിശ്ശിക സര്‍ക്കാരിലേക്ക് അടയ്‌ക്കുന്നത് സംബന്ധിച്ചായിരുന്നു അജണ്ട. ഇതിന്‍മേലുള്ള ചര്‍ച്ചയില്‍ തീരുമാനമാകുകയും ഉടന്‍തന്നെ 64 ലക്ഷംരൂപ ട്രഷറിയിലേക്ക് അടയ്‌ക്കുകയും ചെയ്യാന്‍ നിശ്ചയിച്ചു. എന്നാല്‍ പൊടുന്നനെ ജപ്തിയും കാര്യങ്ങളുമെല്ലാം നടത്തി ഉദ്യോഗസ്ഥര്‍ ക്ലബിന് നാണക്കേടുണ്ടാക്കി. ഇതിന് പിന്നില്‍ ഇപ്പോഴത്തെ ഭരണസമിതിയോട് അമര്‍ഷമുള്ള മുന്‍ അംഗങ്ങളാണോ എന്നും ഭാരവാഹികള്‍ അന്വേഷിക്കുന്നുണ്ട്. സമാനരീതിയില്‍ കുടിശ്ശിക വരുത്തിയിട്ടും മറ്റൊരു ക്ലബിനെതിരെയും റിക്കവറി നടപടി നടന്നിട്ടില്ല എന്നതാണ് സംശയത്തിന് കാരണം.

Tags: kollamAthletic club
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.