Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ക്രൂരതയ്‌ക്കെതിരെ വോട്ടു തേടി കണ്ണന്‍; സിപിഎമ്മുകാര്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ഭര്‍ത്താവാണ് കണ്ണന്‍; സിപിഎം സ്ഥാനാര്‍ത്ഥി കേസിലെ ഒന്നാം പ്രതി

ഈ വാക്കുകള്‍ മറ്റാരുടേതുമല്ല സിപിഎമ്മുകാര്‍ ചുട്ടുകൊന്ന കഞ്ചിക്കോട് ചടയന്‍കലായ് വിമലാദേവിയുടെ ഭര്‍ത്താവും രാധാകൃഷ്ണന്റെ സഹോദരനുമായ കണ്ണന്റേതാണ്. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉമ്മിണികുളത്ത് നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി കണ്ണന്‍ ജനവിധി തേടുന്നത്. ഇതേ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതാകട്ടെ കേസിലെ ഒന്നാം പ്രതിയും ചെടയന്‍ കലായ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജയകുമാര്‍ എന്ന ജയന്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 9, 2020, 12:30 pm IST
in Kerala
കണ്ണന്‍ മക്കള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

കണ്ണന്‍ മക്കള്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

പാലക്കാട്: ”സിപിഎമ്മുകാരുടെ കൊലപാതക രാഷ്‌ട്രീയത്തിന് ഇരകളായ വിമലാദേവിയുടെയും രാധാകൃഷ്ണന്റെയും ഓര്‍മ്മകള്‍ക്ക് മുന്നിലായിരിക്കണം നിങ്ങളുടെ ഇത്തവണത്തെ വോട്ട്. കൊലപാതക രാഷ്‌ട്രീയത്തിന് അന്ത്യം കുറിച്ചേ പറ്റൂ. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎമ്മുകാര്‍ രാഷ്‌ട്രീയ സംഘട്ടനത്തിലൂടെ തങ്ങളുടെ അധീശത്വം സ്ഥാപിക്കുവാനാണ് ശ്രമിക്കുന്നത്. ഇതിനൊരു ബദല്‍ ബിജെപി മാത്രം.”

ഈ വാക്കുകള്‍ മറ്റാരുടേതുമല്ല സിപിഎമ്മുകാര്‍ ചുട്ടുകൊന്ന കഞ്ചിക്കോട് ചടയന്‍കലായ് വിമലാദേവിയുടെ ഭര്‍ത്താവും രാധാകൃഷ്ണന്റെ സഹോദരനുമായ കണ്ണന്റേതാണ്. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഉമ്മിണികുളത്ത് നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി കണ്ണന്‍ ജനവിധി തേടുന്നത്. ഇതേ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതാകട്ടെ കേസിലെ ഒന്നാം പ്രതിയും ചെടയന്‍ കലായ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജയകുമാര്‍ എന്ന ജയന്‍.

വാര്‍ഡില്‍ ബിജെപിക്കുള്ള സ്വാധീനം ഏറെ വലുതാണ്. നിരവധി കേസുകളിലെ പ്രതിയായ ജയകുമാറിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതിന് പിന്നില്‍ മറ്റുപല ലക്ഷ്യങ്ങളുമുണ്ടെന്ന് വാര്‍ഡിലുള്ളവര്‍ തന്നെ ആരോപിക്കുന്നു. മുമ്പ് കണ്ണന്‍ ഇതേ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിക്കുകയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കുകയും ചെയ്തിരുന്നു. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. കണ്ണന്‍, ഭാര്യ വിമലാദേവി, കണ്ണന്റെ സഹോദരന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സജീവ ബിജെപി പ്രവര്‍ത്തകരാണ്. വിമലാദേവീ മഹിളാമോര്‍ച്ചയുടെ ചുമതലയും വഹിച്ചിരുന്നു. മാത്രമല്ല കഞ്ചിക്കോട് ക്യാന്‍സര്‍ സെന്ററിന് സ്ഥലം നല്‍കിയത് ഉള്‍പ്പെടെ നിരവധി സഹായങ്ങളും ഇവരുടെ കുടുംബം ചെയ്തിരുന്നു. ബിജെപിയുടെ വളര്‍ച്ച തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതോടെയാണ് പ്രദേശത്ത് സിപിഎം അക്രമം അഴിച്ചുവിട്ടത്.  

2016 ഡിസംബര്‍ 28ന് പുലര്‍ച്ചെയാണ് കണ്ണന്റെ കുടുംബത്തിനു നേരെ ആക്രമണമുണ്ടായത്. സഹോദരന്‍ രാധാകൃഷ്ണന്റെ വീടിന് മുന്നിലെ ബൈക്കുകള്‍ക്ക് നാലു സിപിഎം ഗുണ്ടകള്‍ തീവയ്‌ക്കുകയും സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. സമീപത്തെ തൊഴുത്തിനും അക്രമിസംഘം തീയിട്ടു. വീട് പൂര്‍ണമായും തകര്‍ന്നു. രാധാകൃഷ്ണന്റെ മക്കളെ രക്ഷിക്കുന്നതിനിടെയാണ് വിമലാദേവിക്ക് ഗുരുതരമായി പരിക്കേറ്റത്. കണ്ണനും മറ്റൊരു സഹോദരന്റെ മകനും പൊള്ളലേറ്റു. ചികിത്സയിലിരിക്കെ 2017 ജനുവരി ആറിന് രാധാകൃഷ്ണനും, 16ന് വിമലാദേവിയും മരണത്തിന് കീഴടങ്ങി. മാസങ്ങള്‍ നീണ്ട ചികിത്സക്കൊടുവിലാണ് കണ്ണന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ബിജെപി നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒന്നാംപ്രതിയായ ജയന്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് പിടികൂടി. പിന്നീട് ജാമ്യത്തിലിറങ്ങിയ ജയനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കുകയും ചെയ്തു.  

ഭാര്യയുടെയും സഹോദരന്റെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് കണ്ണന്‍ വീണ്ടും രാഷ്‌ട്രീയത്തില്‍ സജീവമായത്. രണ്ടാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ പ്രചാരണത്തിന് മക്കളായ അക്ഷയയും, അശ്വിനും, രാധാകൃഷ്ണന്റെ ഭാര്യയും, രണ്ടു മക്കളും കൂടെയുണ്ട്. വികസന മുരടിപ്പ് നേരിടുന്ന വാര്‍ഡില്‍ സമഗ്രമായ മാറ്റം കൊണ്ടുവരണമെന്നാണ് കണ്ണന്റെ ആഗ്രഹം. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ജല്‍ജീവന്‍ മിഷന്‍ പദ്ധതി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളെല്ലാം ഉയര്‍ത്തിക്കാണിച്ചും, കൊലപാതക രാഷ്‌ട്രീയവും, കള്ളക്കടത്തും, മയക്കുമരുന്നും, സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വോട്ടഭ്യര്‍ത്ഥന. വാര്‍ഡിലുള്ളവരുടെ പൂര്‍ണ പിന്തുണ തനിക്കൊപ്പമാണെന്ന് കണ്ണന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.