തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു. നാളെ നിശബ്ദപ്രചാരണം. എട്ടിന് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. അഞ്ച് ജില്ലകളിലായി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ 6912 സീറ്റുകളിലേക്കാണ് മത്സരം. കൊറോണ പ്രോട്ടോകോള്‍ പാലിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ കൊട്ടിക്കലാശവും പ്രകടനങ്ങളും ഒഴിവാക്കിയിരുന്നു. നാളെ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കും.
കൊറോണ ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം പുരോഗമിക്കുന്നു. വോട്ടു രേഖപ്പെടുത്തിയ ശേഷം സ്പെഷ്യല്‍ പോൡങ് ഓഫീസര്‍ക്ക് നേരിട്ടോ വരണാധികാരിക്ക് തപാല്‍ മാര്‍ഗമോ ആള്‍വശമോ ബാലറ്റ് എത്തിക്കാം. ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ തയാറാക്കിയ സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്കാണ് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചിട്ടുള്ളത്. ബൂത്തിനുള്ളിലും പരിസരത്തും കോറോണ പ്രോട്ടോകോള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: