ലക്നൗ : അവിശ്വസനീയവും അതുല്യവുമായ കാഴ്‌ച്ചയാണ് മഹാകുംഭമേളയെന്ന് ലണ്ടനിൽ നിന്നെത്തിയ ന്യൂറോ സയൻ്റിസ്റ്റ് ഡോ. എഥൽ ഡ്രോർ . ഇന്ത്യൻ സംസ്‌കാരത്തെയും മഹാകുംഭമേളയുടെ സംഘാടനത്തെയും അഭിനന്ദിക്കുക മാത്രമല്ല, ഇന്ത്യയോടും ഇന്ത്യക്കാരോടും ഉള്ള തന്റെ സ്നേഹവും അദ്ദേഹം വ്യക്തമാക്കി.
70-ലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഡോ. എഥൽ ഡ്രോർ ഇന്ത്യൻ സംസ്കാരവും പാരമ്പര്യങ്ങളുടെ സ്വാധീനവും ലോകമെമ്പാടും നിലനിൽക്കുന്നുവെന്നാണ് പറയുന്നത്. ചായയെ സംബന്ധിച്ച്, ഇന്ത്യൻ ചായയാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം പറഞ്ഞു
മഹാകുംഭമേള എന്നത് അവിശ്വസനീയവും അതുല്യവുമാണ് . ഇതിൽ പങ്കെടുത്ത അനുഭവവും അതുല്യമാണ്.കാരണം ഇത് ഒരു മതപരമായ മേള മാത്രമല്ല, ആഴത്തിലുള്ള ആത്മീയ യാത്രയാണ്. ഇവിടുത്തെ യുവാക്കൾ അവരുടെ സാംസ്കാരിക വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവരുടെ ഉള്ളിൽ ഒരു അതുല്യമായ ഊർജ്ജമുണ്ട്, അത് ഈ പരിപാടിയെ കൂടുതൽ സവിശേഷമാക്കുന്നു. തനിക്ക് യോഗി ആദിത്യനാഥിനെ കുറിച്ച് അധികമൊന്നും അറിയില്ല . എന്നാൽ ഇവിടെ വന്ന് മഹാകുംഭമേള കണ്ടപ്പോൾ എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ടെന്ന് മനസിലായി എന്നും ഡോ. എഥൽ ഡ്രോർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: