ന്യൂദല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിച്ച 49 ലക്ഷം വിലയുള്ള ഇലക്ട്രിക് കാര്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഓട്ടോ പ്രദര്‍ശനത്തില്‍ അവതരിപ്പിച്ച് ബിഎംഡബ്യു. ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റിലാണ് ഉല്പാദനം. ബിഎംഡബ്ല്യു എക്സ് 1 എന്നാണ് ഈ ഇലക്ട്രിക് കാറിന് പേരിട്ടിരിക്കുന്നത്. ലോംഗ് വീല്‍ ബേസ് ഉള്ള ഇലക്ട്രിക് സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ ആണിത്. ഇന്ത്യയില്‍ ഈ കാറിന്റെ ബുക്കിംഗ് ആരംഭിച്ചു.
.
ബിഎംഡബ്ല്യുവിന്റെ ക്ലാസിക്ക് ശൈലിയായ കിഡ്നി ഗ്രില്ലുകളാണ് മുന്പില്. ചെരിഞ്ഞ എല്‍ഇഡി ലാമ്പുകളും പ്രത്യേകതയാണ്. ബോണറ്റിന്റെ മസിലുകളോടുകൂടിയ ഡിസൈന്‍ ആകര്‍ഷകമാണ്. കാറിന് പൗരുഷവും നല്കുന്നു.
മിനറല്‍ വൈറ്റ്, കാര്‍ബണ്‍ ബ്ലാക്, പോര്ടിമാവോ ബ്ലു എന്ന നിറങ്ങളില്‍ ലഭിക്കും. 204 ബിഎച്ച് പി പവര്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് പ്രത്യേകത. 250 എന്‍എം ആണ് പീക് ടോര്‍ക്. 66.4 കിലോവാട്ട് ലിതിയം അയേണ്‍ ബാറ്ററി പാക് ആണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: