Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടികലാശം; വോട്ടെടുപ്പ് മറ്റന്നാള്‍

വീടുകള്‍ കയറിയുള്ള അവസാന റൗണ്ട് പ്രചാരണം, ലഘുലേഖ വിതരണം എന്നിവ ഇന്നും നാളെയും കൊണ്ട് പൂര്‍ത്തിയാക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക വോട്ടര്‍മാരെ പരിചയപ്പെടുത്തുക, സ്ലിപ്പ് വിതരണം തുടങ്ങിയ ജോലികളും തുടങ്ങിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 10:56 am IST
inIdukki

തൊടുപുഴ: ആവേശകൊടുമുടിയില്‍ ഇന്ന് പരസ്യപ്രചാരണം കൊട്ടികലാശിക്കും, നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ ഇടുക്കി ബൂത്തിലേക്ക്. കൊറോണ നിയന്ത്രണങ്ങള്‍ നില

നില്‍ക്കുന്നതിനാല്‍ കലാശക്കൊട്ടിന് വിലക്കുണ്ട്. എങ്കിലും ആവേശമൊട്ടും ചോരാതെ അവസാനവട്ട പ്രചരണത്തിലാണ് മുന്നണികള്‍.  സ്ഥാനാര്‍ത്ഥികളുടെ അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ ഇന്ന് കൂടി നാട്ടിന്‍പുറങ്ങളിലൂടെ തലങ്ങും വിലങ്ങും പായും. വാര്‍ഡ്- ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ ഒരുമിച്ചു തുറന്ന വാഹനത്തില്‍ നടത്തുന്ന പര്യടനം ഇന്ന് വൈകിട്ട് ആറ് മണിയോടെ പൂര്‍ത്തിയാകും. തികച്ചും കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ പൊതു പ്രചാരണങ്ങള്‍ക്കാണ് ഇന്ന് തിരശീല വീഴുന്നത്.

വീടുകള്‍ കയറിയുള്ള അവസാന റൗണ്ട് പ്രചാരണം, ലഘുലേഖ വിതരണം എന്നിവ ഇന്നും നാളെയും കൊണ്ട് പൂര്‍ത്തിയാക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക വോട്ടര്‍മാരെ പരിചയപ്പെടുത്തുക, സ്ലിപ്പ് വിതരണം തുടങ്ങിയ ജോലികളും തുടങ്ങിക്കഴിഞ്ഞു.  

ജയപ്രതീക്ഷയുള്ള വാര്‍ഡുകളിലും ഡിവിഷനുകളിലും ചെറു സംഘങ്ങളായി മുന്നണികള്‍ ആറും ഏഴും തവണ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലായിടത്തും വാര്‍ഡ് കണ്‍വെന്‍ഷനുകളും കുടുംബയോഗങ്ങളും അവസാനലാപ്പിലാണ്. വീടുകളിലും കുടുംബങ്ങളിലും കൂടുതല്‍ സ്വീകാര്യതയുള്ള ആളുകളെ ഒരു തവണ കൂടി നേരില്‍ക്കണ്ട വോട്ടുറപ്പിക്കലാണ് ഇനി ബാക്കി.

കൊട്ടിക്കലാശം പാടില്ല

മുന്‍ കാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഒടുവില്‍ കാണാറുള്ള കൊട്ടിക്കലാശങ്ങള്‍ ഇക്കുറി ഉണ്ടായിരിക്കില്ല. കൊറോണ വ്യാപനം കണക്കിലെടുത്ത് കൊട്ടിക്കലാശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. കൊട്ടിക്കലാശത്തിന് പകരമായി ജാഥകളും സംഘം ചേര്‍ന്നുള്ള പ്രകടനങ്ങളും നടത്താന്‍ പാടില്ല. മാനദണ്ഡങ്ങള്‍ അങ്ങേയറ്റം പാലിച്ചുകൊണ്ടായിരിക്കണം രണ്ട് ദിവസങ്ങളിലെയും നിശബ്ദ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.  

വോട്ട് ചെയ്യാന്‍ സഹായി

ഇടുക്കി: കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകര്‍ക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടണ്‍ അമര്‍ത്തിയോ ബാലറ്റ് ബട്ടനോട് ചേര്‍ന്ന ബ്രയില്‍ ലിപി സ്പര്‍ശിച്ചോ സ്വയം വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോദ്ധ്യപ്പെട്ടാല്‍ സഹായിയെ അനുവദിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. വോട്ട് ചെയ്യുന്നതിന് വോട്ടര്‍ നിര്‍ദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. ഇയാള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. പ്രത്യക്ഷത്തില്‍ കാഴ്ചക്ക് തകാരാറുള്ള സമ്മതിദായകരോട് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ വേര്‍തിരിച്ച് അറിഞ്ഞോ ബ്രയില്‍ ലിപി സ്പര്‍ശിച്ചോ വോട്ട് ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചറിഞ്ഞ ശേഷമായിരിക്കും സഹായിയെ അനുവദിക്കുക. സ്ഥാനാര്‍ത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്തേക്ക് പോകാന്‍ പാടില്ല.  

കൈമാറണം 

വോട്ട് രേഖപ്പെടുത്തിയ  പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട വരണാധികാരിക്ക് കൈമാറണം. 16ന് രാവിലെ എട്ടിന് മുമ്പ് വരെ ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക. ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റല്‍ ബാലറ്റിനും കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ ബാലറ്റിനും ഇത് ബാധകമാണ്. വോട്ടര്‍മാര്‍ക്ക് ബാലറ്റും സാക്ഷ്യപത്രവും നിശ്ചിത കവറുകളിലാക്കി അതത് വരണാധികാരികള്‍ക്ക് അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യാം.

Tags: electionവോട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.