Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴുക്കുചാലില്‍ നിന്ന് കരകയറാത്തവര്‍ !

അഴുക്കുചാലില്‍ നിന്ന് കര കയറാനാവാതെ പോയ ഒരു സമാജം 'നമ്പര്‍ വണ്‍' കേരളത്തോട് ചോദിക്കുന്നത് രക്തം വിയര്‍പ്പാക്കിയിട്ടും കണ്ണീര് കുടിക്കാന്‍ വിധിക്കപ്പെട്ടവന്റെ അവകാശങ്ങളാണ്. ജീവിക്കാനുള്ള അവകാശം, സാമൂഹ്യനീതിക്കായുള്ള അവകാശം. ആനുകൂല്യങ്ങള്‍ തേടി മാസങ്ങളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്ന ചക്കിലിയാര്‍ വിഭാഗമാണ് ''നേതാക്കളേ, നിങ്ങളുടെ അജണ്ടയില്‍ ഞങ്ങളുണ്ടോ''? എന്ന് ചോദിക്കുന്നത്.

ശ്യാം കാങ്കാലില്‍ by ശ്യാം കാങ്കാലില്‍
Dec 4, 2020, 04:10 pm IST
in Kerala
പ്രതീകാത്മക ചിത്രം.

പ്രതീകാത്മക ചിത്രം.

1956 മുതല്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെ അഴുക്കുചാലുകളെ സ്വതന്ത്രമായി ഒഴുകാന്‍ സഹായിച്ചവരാണ് ചക്കിലിയ വിഭാഗം. ശുചീകരണ തൊഴില്‍ ചെയ്യുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തി സ്ഥിരതാമസമാക്കിയവരാണ് ഇവര്‍. എന്നാല്‍ 60 വര്‍ഷം പിന്നിട്ടിട്ടും ജീവിതം അഴുക്കുചാലില്‍ തന്നെ എന്നതാണ് ദുസ്സഹം. സംസ്ഥാനത്ത് പത്ത് ലക്ഷത്തിന് മുകളിലാണ് ചക്കിലിയാര്‍ വിഭാഗത്തിന്റെ അംഗബലം.  

2001 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടികജാതി ജനസംഖ്യ 31,23,941 ആണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.8 ശതമാനം. ദളിത് ജനസംഖ്യാ വളര്‍ച്ച 8.2 ശതമാനമാണ്. മൊത്തം ജനസംഖ്യയുടെ വളര്‍ച്ചാനിരക്കായ 9.4 ശതമാനത്തേക്കാള്‍ 1.2 ശതമാനം കുറവ്. സംസ്ഥാനത്ത് 68 പട്ടികജാതി വിഭാഗങ്ങളാണ് 2001-ലെ കണക്കു പ്രകാരമുള്ളത്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം പട്ടികജാതിക്കാരുള്ളത് (16.5%). ഇതില്‍ ചക്കിലിയാര്‍ സമുദായം രണ്ടാം സ്ഥാനത്താണ്.  തൊട്ടുതാഴെ ഇടുക്കി (14.1%), പത്തനംതിട്ട (13.1%), കൊല്ലം (12.5%). കുറവ് കണ്ണൂരിലാണ് (4.1%).  2011 ഡിസംബര്‍ 21 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കോട്ടയത്ത്  താമസിക്കുന്ന ചക്കിലിയാര്‍ സമുദായാംഗങ്ങള്‍ക്ക് മാത്രം പട്ടികജാതിക്കാരുടെ സംവരണ ആനുകൂല്യങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു. എന്നാല്‍ ഇപ്പോഴും ഇവരോടുള്ള വിവേചനം തുടരുകയാണ്. ഇത് മറ്റ് ജില്ലകളില്‍ താമസിക്കുന്നവരുടെ അവകാശ നിഷേധമാണ്. കോട്ടയം ജില്ലയിലെ ചക്കിലിയാന്മാര്‍ കുടിയേറ്റക്കാരല്ലെന്നാണ് സര്‍ക്കാര്‍ വാദം.  

ചക്കിലിയാര്‍ സമുദായത്തില്‍പെട്ട ആളുകള്‍ക്ക് മുടി വെട്ടാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ‘നമ്പര്‍ വണ്‍’ കേരളത്തിലാണ്. സംസ്ഥാനത്തെ അതിര്‍ത്തി ഗ്രാമമായ വട്ടവടയിലാണ് വര്‍ഷങ്ങളായി കടുത്ത ഈ ജാതിവിവേചനം നിലനില്‍ക്കുന്നത്. വര്‍ഷങ്ങളായി നിലനിന്നിരുന്ന അനാചാരം അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വിവാദമായപ്പോള്‍ അധികൃതര്‍ ഇടപെട്ട് പേരിന് ചില നടപടികളെടുത്തു. ചക്കിലിയ ജാതിയിലുള്ളവര്‍ക്ക് മുടിയും താടിയും വെട്ടാന്‍ ഇവിടത്തെ ബാര്‍ബര്‍ ഷോപ്പുകളില്‍ വിലക്കായിരുന്നു. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വിവാദമായതോടെയാണ് നടപടി സ്വീകരിച്ചത്. 700 കുടുംബങ്ങളിലെ പുരുഷന്മാരാണ് ജാതിവിവേചനത്തിന്റെ പേരില്‍ പതിറ്റാണ്ടുകളായി ഈ അവഗണന നേരിട്ടത്. ഇവര്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നാറിലെത്തിയാണ് മുടി വെട്ടിയിരുന്നത്.  

ചക്കിലിയാര്‍ സമുദായാംഗങ്ങളെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടികജാതിക്കാര്‍ക്ക് നല്‍കിവരുന്ന സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇവരുടെ മക്കള്‍ക്ക് പത്താം ക്ലാസ് വരെ ആനുകൂല്യങ്ങള്‍ ലഭ്യമാണെങ്കിലും തുടര്‍ന്നുള്ള പഠനത്തിന് സര്‍ക്കാര്‍ അവസരമൊരുക്കുന്നില്ല. സര്‍ക്കാര്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 53 പട്ടികജാതിക്കാരുടെ ലിസ്റ്റില്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ ഇടമുണ്ടെങ്കിലും ഇന്നും അവഗണനയുടെ നടുവിലാണ് ചക്കിലിയാര്‍. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാതെയാണ് സര്‍ക്കാര്‍ ഇവരെ അവഗണിക്കുന്നത്. കിര്‍ടാഡ്‌സ് വകുപ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ ജാതി സര്‍ട്ടിഫിക്കേറ്റ് നല്‍കൂ എന്ന വിചിത്രന്യായങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയവരാണ് എന്ന കാരണത്താലാണ് ഈ വിവേചനം.  

ഇടത് സര്‍ക്കാര്‍  അധികാരത്തിലേറി നാലുവര്‍ഷത്തിനിടയില്‍ 5832 കോടി രൂപയുടെ വിവിധ പട്ടികവിഭാഗ ഫണ്ടുകളാണ് ലാപ്‌സാക്കിയത്. ഇവ വകമാറ്റി ചെലവഴിച്ചതിന് വ്യക്തമായ കണക്കില്ല. പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി സമ്പൂര്‍ണ പരാജയമാണ്. എസ്‌സിപി/ ടിഎസ്പി  

ഫണ്ടുകള്‍ ഉപയോഗിച്ച്  പട്ടികജാതി വികസന വകുപ്പ് കെട്ടിപ്പൊക്കിയ പാലക്കാട് മെഡിക്കല്‍ കോളേജും അടിസ്ഥാന വ്യവസ്ഥകള്‍ ലംഘിച്ച് രാഷ്‌ട്രീയവികേന്ദ്രീകരണം നടപ്പാക്കി. കോളേജിനായി നല്‍കിയ ഫണ്ട്,  നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ 300 കോടി രൂപ അനാവശ്യമായി ബാങ്കില്‍ നിക്ഷേപിച്ചു.  

2017ല്‍ പാലക്കാട് ഗോവിന്ദാപുരത്ത് അയിത്തം നേരിടുന്ന ചക്കിലിയാര്‍ വിഭാഗക്കാരെ ആക്ഷേപിച്ച് സംസാരിച്ച നെന്മാറ എംഎല്‍എ കെ. ബാബു ഇടതുപക്ഷക്കാരന്‍ ആയിരുന്നു എന്നത് ഓര്‍ക്കണം. ചക്കിലിയാര്‍ വീടുകളുപേക്ഷിച്ച് ക്ഷേത്രത്തില്‍ കഴിയുന്നത് അവര്‍ക്ക് മദ്യപിച്ച് കിടക്കാനാണെന്നായിരുന്നു എംഎല്‍എയുടെ വിവാദമായ പ്രസംഗം. നേരത്തെ ഗോവിന്ദാപു

രം അംബേദ്കര്‍ കോളനിയിലെ യുവതി, മേല്‍ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ചക്കിലിയാര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. പ്രശ്‌നത്തിനുശേഷം ക്ഷേത്രത്തില്‍ തന്നെയാണ് ഇവര്‍ ഉറങ്ങിയിരുന്നത്. ചക്കിലിയാര്‍ സമുദായാംഗങ്ങളെ പട്ടികജാതിക്കാരായി പരിഗണിക്കണമെന്നും അവര്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടിയെടുക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പലതവണ ഉത്തരവ് നല്‍കിയിട്ടുണ്ട്.

ദേശവ്യാപകമായ ഒരു സാമൂഹ്യ സുരക്ഷാ സംവിധാനത്തോടൊപ്പം ആളുകളുടെ അഭിരുചി കണക്കിലെടുത്തു കൊണ്ട് എല്ലാവര്‍ക്കും വൈദഗ്ധ്യം നല്‍കുന്ന  വിദ്യാഭ്യാസ സമ്പ്രദായമാണ് പരമപ്രധാനം. എല്ലാവര്‍ക്കും ഉതകുന്ന തരത്തില്‍ സാമൂഹ്യ സുരക്ഷാ സംവിധാനം നിലവില്‍ വരാത്തിടത്തോളം ജാതിവ്യവസ്ഥ ഒരുപരിധി വരെ ഇവിടെ നിലനില്‍ക്കുക തന്നെ ചെയ്യും.

Tags: തൊഴിലാളിCastമാൻഹോൾചക്കിലിയാർ വിഭാഗംപട്ടികജാതി/പട്ടികവർഗ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാക്കയുടെ നിറം, മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല; അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

Literature

കുമാരനാശാന്റെ കാവ്യമതം

Kerala

ഷാജന്‍ സ്‌കറിയക്ക് ആശ്വാസം; അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; ഷാജന്റേത് എസ് സി-എസ്ടി നിയമപ്രകാരമുള്ള കുറ്റമല്ലെന്ന് നിരീക്ഷണം

ബിഎംഎസ്ആര്‍എ സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളികളുടെ സ്വകാര്യതയിലേക്കുള്ള കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം: ബിഎംഎസ്ആര്‍എ

Kerala

നിര്‍മ്മാണമേഖല കയ്യടക്കാന്‍ ഊരാളുങ്കല്‍ മോഡലുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.