Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍; പ്രതിരോധ കുത്തിവയ്‌പ്പിനു സമഗ്ര തന്ത്രം;പ്രധാനമന്ത്രി

'നിലവില്‍ എട്ട് വാക്‌സിന്‍ വകഭേദങ്ങള്‍ രാജ്യത്ത് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. തദ്ദേശീയമായി മൂന്നെണ്ണവും തയ്യാറാകുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 02:12 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്റെ എട്ട് വകഭേദങ്ങള്‍ വികാസ ദശയിലാണെന്നും ഇവ സജീവ പരിഗണനയിലാണെന്നും സര്‍വ്വകക്ഷി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘നിലവില്‍ എട്ട് വാക്‌സിന്‍ വകഭേദങ്ങള്‍ രാജ്യത്ത് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. തദ്ദേശീയമായി  മൂന്നെണ്ണവും തയ്യാറാകുകയാണ്. വാക്‌സിന്‍ ഒട്ടും വൈകാതെ ലഭ്യമാകുമെന്നും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അദ്ദേഹം അറിയിച്ചു. വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാകും പ്രാമുഖ്യം നല്‍കുക. വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പുരോഗമിക്കുകയാണെന്നും ഏറ്റവും ചിലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ വാക്‌സിന് വേണ്ടിയാണ് ലോകം കാത്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ പദ്ധതിയെ ലോകം പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്

അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച അനുഭവം പ്രധാനമന്ത്രി പങ്കുവെച്ചു. നിലവില്‍ വിവിധ ഘട്ടങ്ങളിലുള്ള എട്ട് വാക്‌സിനുകള്‍ ഇന്ത്യയില്‍ തയ്യാറായി വരുന്നു. അതില്‍ മൂന്ന് തദ്ദേശീയ വാക്‌സിനുകളും ഉള്‍പ്പെടുന്നു. വരും ആഴ്ചകളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.  

ശാസ്ത്രജ്ഞര്‍ വാക്‌സിനുകള്‍ അംഗീകരിച്ചാലുടന്‍ രാജ്യത്ത് വാക്‌സിനേഷന്‍ പ്രചാരണ പരിപാടി തുടങ്ങും. പ്രതിരോധ കുത്തിവയ്‌പ്പിനുള്ള മുന്‍ഗണനാ ഗ്രൂപ്പുകളെ തിരിച്ചറിയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണു പ്രവര്‍ത്തിക്കുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനായി സാങ്കേതിക വിദഗ്ധരും കേന്ദ്രസര്‍ക്കാരിലെയും സംസ്ഥാന സര്‍ക്കാരുകളിലെയും ഉദ്യോഗസ്ഥരും ഉള്‍ക്കൊള്ളുന്ന ഒരു ദേശീയ വിദഗ്‌ദ്ധ സംഘം രൂപീകരിച്ചു. ദേശീയ, പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ദേശീയ വിദഗ്‌ദ്ധ സംഘം കൂട്ടായി തീരുമാനമെടുക്കും.

ഇന്ത്യക്കാര്‍ ഈ മഹാമാരിയെ അനുപമമായ ഇച്ഛാശക്തിയോടെ നേരിട്ടതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ പോരാട്ടത്തില്‍ ഇന്ത്യക്കാരുടെ സംയമനം, ധൈര്യം, ശക്തി എന്നിവ താരതമ്യപ്പെടുത്താനാവാത്തതും അഭൂതപൂര്‍വവുമാണ്. കൂടാതെ, ഇന്ത്യ സ്വീകരിച്ച ശാസ്ത്രീയ രീതി രോഗ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി, ഇത് പോസിറ്റീവ് നിരക്ക് കുറയ്‌ക്കുക മാത്രമല്ല, മരണനിരക്ക് കുറയ്‌ക്കുകയും ചെയ്തു.

വാക്‌സിനേഷനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇത് പൊതുതാല്‍പര്യത്തിനും ദേശീയ താല്‍പ്പര്യത്തിനും എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ നല്‍കിയ വിലപ്പെട്ട സംഭാവനയ്‌ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. നിരന്തരം ജാഗ്രത പാലിക്കണമെന്നും വൈറസിനെതിരായ പ്രതിരോധ നടപടികള്‍ പാലിക്കുന്നതിലെ കരുതല്‍ കുറയ്‌ക്കരുതെന്നും അദ്ദേഹം വീണ്ടും അഭ്യര്‍ത്ഥിച്ചു.

ലോക്‌സഭയിലെയും രാജ്യസഭയിലെയും വിവിധ കക്ഷിനേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്‌ളാദ് ജോഷി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു

Tags: modicovidvaccination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.