തൃശൂര്‍: തീരദേശ മേഖലയായ ജില്ലാ പഞ്ചായത്ത് എറിയാട് ഡിവിഷനില്‍ വികസനമെന്നത് കിട്ടാക്കനിയാണെന്ന് ജനങ്ങള്‍. എറിയാട്, എസ്എന്‍പുരം (15 വാര്‍ഡുകള്‍), എടവിലങ്ങ് (12 വാര്‍ഡുകള്‍), മതിലകം (2 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് എറിയാട് ഡിവിഷന്. വെള്ളക്കെട്ടും കടലേറ്റവും കുടിവെള്ളക്ഷാമമുമാണ് ഡിവിഷനിലെ പ്രധാന പ്രശ്നം. കാലവര്‍ഷത്തില്‍ അഴീക്കോട് മുതല്‍ 10 കി.മീ ചുറ്റളവില്‍ കടലാക്രമണമുണ്ടാകാറുണ്ട്. കടലാക്രമണം തടയുന്നതിന് പുലിമുട്ട് നിര്‍മ്മിക്കണമെന്ന ആവശ്യം ഇതുവരെയും പരിഗണിച്ചിട്ടില്ല. കടുത്ത കുടിവെള്ളക്ഷാമമാണ് ഡിവിഷനിലുള്ളത്. കുടിവെള്ള വിതരണത്തിന് സ്ഥാപിച്ചിട്ടുള്ള പൈപ്പുകളില്‍ ആഴ്ചയിലൊരിക്കല്‍ മാത്രമേ വെള്ളമെത്താറുള്ളൂവെന്ന് ജനങ്ങള്‍ പറയുന്നു.
വേലിയേറ്റത്തെ തുടര്‍ന്ന് ഉപ്പ് കയറി കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. വിവിധ കമ്പനികള്‍ക്കായി ഭൂമികള്‍ നികത്തിയതിനാല്‍ മഴക്കാലത്ത് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസപെട്ടതോടെ ഡിവിഷനില്‍ കനത്ത വെള്ളക്കെട്ടുണ്ടാകാറുണ്ട്. എറണാകുളം-തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട്-മുനമ്പം ജങ്കാര്‍ സ്തംഭനം തുടര്‍ക്കഥയാണ്. വര്‍ഷങ്ങളോളമാണ് ജങ്കാര്‍ സര്‍വീസ് തടസ്സപ്പെട്ടത്. ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ സമരങ്ങള്‍ നടത്തിയിരുന്നു. തെരുവു വിളക്കുകള്‍ സ്ഥാപിക്കാത്തതിനാല്‍ മത്സ്യതൊഴിലാളികള്‍ ഇഴജന്തുക്കളെ ഭയന്നാണ് പുലര്‍ച്ചെ ജോലിക്ക് പോകുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ജില്ലാ പഞ്ചായത്തിന്റേതായ യാതൊരു വികസന പ്രവര്‍ത്തനങ്ങളും ഡിവിഷനില്‍ നടന്നിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. നിലവില്‍ എല്‍ഡിഎഫിലെ നൗഷാദ് കൈതവളപ്പിലാണ് എറിയാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ ജില്ലാ പഞ്ചായത്ത് അവഗണിച്ചു. കേന്ദ്ര ഫണ്ടുകള്‍ ഉപയോഗിച്ചുള്ള പദ്ധതികള്‍ നടപ്പാക്കിയില്ല
* തീരേേദശ മഖലയില്‍ കടല്‍ഭിത്തി നിര്‍മ്മാണം വാഗ്ദാനത്തിലൊതുങ്ങി. കടലാക്രമണം തടയുന്നതിന് ശാസ്ത്രീയ നടപടികളുണ്ടായില്ല * കടലേറ്റം തടയുന്നതിന് സീവാള്‍ നിര്‍മ്മിക്കുമെന്നത് പ്രഖ്യാപനം മാത്രമായി
* അഴീക്കോട്-മുനമ്പം ജെട്ടി ജങ്കാര്‍ സര്‍വീസ് കാര്യക്ഷമമല്ലാത്തതിനാല്‍ നാട്ടുകാര്‍ ദുരിതത്തില്‍. ജങ്കാറിന്റെ സര്‍വീസ് മുടങ്ങുമ്പോള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതി
* കരനെല്‍ കൃഷിയെ സഹായിക്കുന്ന യാതൊരുവിധ പദ്ധതികളുമുണ്ടായില്ല
* ഭൂ-മണ്ണ് മാഫിയ കടന്നു കയറ്റത്തിനെതിരെ ജില്ലാപഞ്ചായത്ത് നിയമ നടപടികളെടുത്തില്ല
* വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പരിഹാര നടപടികളുണ്ടായില്ല
* അഴീക്കോട് ജെട്ടി-മുനമ്പം പാലം നിര്‍മ്മാണം സ്തംഭനത്തില്‍. 99 കോടി രൂപയുടെ പദ്ധതി ഇതുവരെയും ആരംഭിച്ചിട്ടില്ല
* ഡിവിഷനില്‍ കടുത്ത കുടിവെള്ളക്ഷാമുണ്ടെങ്കിലും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടില്ല
* ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമല്ല. തകര്‍ന്നു കിടക്കുന്ന റോഡുകളില്‍ വര്‍ഷങ്ങളായിട്ടും അറ്റകുറ്റപണി നടത്തിയിട്ടില്ല
* ഡിവിഷനില്‍ ഇപ്പോഴും തെരുവുവിളക്കുകള്‍ സ്ഥാപിക്കാത്ത നിരവധി സ്ഥലങ്ങള്‍
* സ്കൂളുകളില്‍ അടിസ്ഥാനസൗകര്യം സജ്ജമാക്കിയിട്ടില്ല
* പട്ടികജാതി കോളനികള്‍ വികസനമെത്താതെ ശോചനീയാവസ്ഥയില്‍. പട്ടികജാതി ക്ഷേമ പദ്ധതികള്‍ ഇവരിലേക്കെത്തുന്നില്ല
എല്‍ഡിഎഫ് അവകാശവാദം
* ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി രണ്ടര കോടി രൂപ വിനിയോഗിച്ചു
* ആറാട്ടുകടവ് പാലം, എറിയാട് ഐഎച്ച്ആര്‍ഡി കോളേജ് പാലം എന്നിവയുടെ നിര്‍മ്മാണത്തിന് മൊത്തം 50 ലക്ഷം രൂപ നല്കി
* എസ്എന്‍പുരത്ത് 25 ലക്ഷം രൂപ ചെലവില്‍ വായനശാല നിര്‍മ്മിച്ചു
* മതിലകം നാണന്വായനശാല കുളം 5 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചു
* മതിലകം പട്ടികജാതി കോളനിക്ക് കുടിവെള്ള കണക്ഷന് 5 ലക്ഷം രൂപ നല്കി
* അഴീക്കോട് ഗ്രാമീണശാല വായനശാല നവീകരണത്തിന് 5 ലക്ഷം രൂപ അനുവദിച്ചു
* 22 ലക്ഷം രൂപ വിനിയോഗിച്ച് സ്കൂളുകള്‍ക്ക് ലാബ് ഉപകരണങ്ങളും സ്പോര്‍ട്സ് മെറ്റീരിയല്‍സും വിതരണം ചെയ്തു
* 25 ലക്ഷം രൂപ ചെലവില്‍ കൂളിമുട്ടത്ത് കലാഭവന്‍ മണി സ്മാരക സാംസ്കാരിക നിലയം നിര്‍മ്മിച്ചു
* മതിലകത്ത് കൃഷിഭവന് കെട്ടിട നിര്‍മ്മാണത്തിന് 25 ലക്ഷം രൂപ അനുവദിച്ചു
* എറിയാട്, എസ്എന്‍പുരം എന്നിവിടങ്ങളിലായി മൊത്തം 46 ലക്ഷം ചെലവഴിച്ച് 4 അങ്കണവാടികള്‍ നിര്‍മ്മിച്ചു
* സ്കൂളുകള്‍ക്ക് വെന്റിങ് മെഷിനുകളും ഇന്‍സിനറേറ്ററുകളും അങ്കണവാടികളിലേക്ക് ടിവികളും വിതരണം ചെയ്തു
* 60ഓളം ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു
* അങ്കണവാടികളിലേക്ക് എസിയും വാട്ടര്‍പ്യൂരിഫെയറുകളും നല്കി
* കൊവിഡ് സമയത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് മാസ്ക്കുകള്‍, ഹെല്‍ത്ത് സെന്ററുകളിലേക്ക് സാനിറ്റൈസര്‍, പ്രതിരോധ മരുന്ന് എന്നിവ വിതരണം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: