Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അസമില്‍ നിന്നും ഇരിട്ടിയുടെ മരുമകളായി എത്തി; തെരഞ്ഞെടുപ്പിന് ശേഷം മുണ്‍മി ഒറ്റമുറി വീട്ടില്‍ നിന്നും സുരേഷ്‌ഗോപിയുടെ സ്‌നേഹ ഭവനത്തിലേക്ക്

തെരഞ്ഞെടുപ്പിന് ശേഷം മുണ്‍മി ഒറ്റമുറി വാടകവീട്ടില്‍ നിന്നും സുരേഷ്‌ഗോപിയുടെ സ്‌നേഹ ഭവനത്തിലേക്ക്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Nov 24, 2020, 10:08 pm IST
inKannur

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതോടെ ദേശീയ ശ്രദ്ധയിലേക്ക് മാറിയ അസം സ്വദേശിനി മുണ്‍മി ഗൊഗോയിക്ക് ഫലമറിയുന്നതിന് മുന്നേ ആദ്യ വിജയം.

 അസമില്‍ നിന്നും ഇരിട്ടിയുടെ മരുമകളായി എത്തി ഒറ്റമുറി വാടകവീട്ടില്‍ താമസിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ മുണ്‍മിയുടെ വാര്‍ത്ത മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പെട്ട സുരേഷ് ഗോപി എംപിയാണ് ഇവരുടെ വീടെന്ന സ്വപ്‌നത്തിന് വാഗ്ദാനത്തിലൂടെ നിറം പകര്‍ന്നത്. വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട സുരേഷ്‌ഗോപി ഇവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനാവശ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് ജില്ലയിലെ നേതാക്കളെ അറിയിക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും ഇതിനായുള്ള സാമ്പത്തിക സഹായം കൈമാറുക.  

ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി, ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ്, വൈസ് പ്രസിഡന്റ് സി. ബാബു കീഴൂര്‍കുന്ന്, സെക്രട്ടറി പ്രിജേഷ് അളോറ, മനോഹരന്‍ വയോറ എന്നിവര്‍ തിങ്കളാഴ്ച ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി മുണ്‍മിയേയും ഭര്‍ത്താവ് സജേഷിനെയും ഈ വിവരം അറിയിച്ചു. വിവരം അറിയിച്ചതോടെ തങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് സഹായ വാഗ്ദാനം നല്‍കിയ സുരേഷ് ഗോപിക്കുള്ള തങ്ങളുടെ നന്ദി നേതാക്കളെ അറിയിക്കുകയും ചെയ്തു.  

ഇരിട്ടി നഗരസഭയിലെ പതിനൊന്നാം വാര്‍ഡ് വികാസ് നഗറിലാണ് മുണ്‍മി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ചെങ്കല്‍ ക്വാറി തൊഴിലാളിയായ സജേഷ് ഏഴു വര്‍ഷം മുന്‍പാണ് ഇവരെ വിവാഹം കഴിക്കുന്നത്. സ്വന്തമായി ഒരു സെന്റ് സ്ഥലം പോലുമില്ലാത്ത സജേഷ് ഭാര്യക്കും രണ്ട് പെണ്‍ മക്കള്‍ക്കുമൊപ്പം ഊവാപ്പള്ളിയിലെ ഒറ്റമുറി വാടക വീട്ടിലാണ് താമസം. ഇതിനിടയില്‍ എത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇരിട്ടി നഗരസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതാണ് മുണ്‍മിയുടെയും കുടുംബത്തിന്റെയും ജീവിതം മാറ്റി മറിച്ചിരിക്കുന്നത്. അസമീസിനും, ഹിന്ദിക്കും പുറമേ മലയാളവും അനായാസം ഇവര്‍ സംസാരിക്കാന്‍ പഠിച്ചു. മലയാളത്തിലെ അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്ക് പുറമെ ദേശീയ ചാനലുകളായ എഎന്‍ഐ, സിഎന്‍എന്‍, റിപബ്ലിക് ടിവി തുടങ്ങിയ ദേശീയ മാധ്യമങ്ങളും ഇവരുടെ വാര്‍ത്ത പുറത്തുവിട്ടതോടെ മുണ്‍മിയും ഇരിട്ടി നഗരസഭയും ദേശീയ ശ്രദ്ധയിലേക്ക് മാറുകയായിരുന്നു. ഇതിനിടയിലാണ് സുരേഷ് ഗോപി എംപിയുടെ കാരുണ്യ ഹസ്തവും ഇവരെ തേടി എത്തിയിരിക്കുന്നത്. മുണ്‍മിയുടെ തെരഞ്ഞെടുപ്പ് വിജയം കൂടി എത്തിയാല്‍ ഇരിട്ടി നഗരസഭയും വികാസ് നഗര്‍ വാര്‍ഡും ചരിത്രത്തിന്റെ ഭാഗമാകും.  

Tags: സുരേഷ് ഗോപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

താങ്കളുടെ മിത്ത് എന്റെ സത്യം; കോടികണക്കിന് മനുഷ്യരുടെ സത്യം; ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

Thrissur

ഊരുകളില്‍ ജീവിതം ദുരിതപൂര്‍ണം; ആദിവാസി ഉന്നമന ഫണ്ടുകള്‍ എവിടെ പോകുന്നുവെന്ന് അന്വേഷിക്കണം: എ.നാഗേഷ്

Kerala

അമ്മയില്‍ നിന്നും രാജിവെയ്‌ക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് സുരേഷ് ഗോപി : ഹരീഷ് പേരടി

Kerala

നടന്‍ കൊല്ലം സുധിയെ ഒരു നോക്കുകാണാനുള്ള അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് സുരേഷ് ഗോപി; എല്ലാം കഴിഞ്ഞ് കണ്ണീരോടെ അന്ത്യാഞ്ജലിയും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.