Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുതിയ ഫ്ളാറ്റ് സമുച്ചയം;അടുത്ത ദശകത്തില്‍ രാജ്യത്തെ പുതിയൊരു ദിശയിലേക്ക് നയിക്കും: മോദി

പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ഫലപ്രദവും ഉല്‍പാദനക്ഷമവുമായിരിക്കാന്‍ എല്ലാ എംപിമാരും ശ്രദ്ധ ചെലുത്തിയിരുന്നതായി മോദി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2020, 02:44 pm IST
inIndia

ന്യൂഡല്‍ഹി:പാര്‍ലമെന്റ് അംഗങ്ങള്‍ക്കായുള്ള ബഹുനില ഫ്ളാറ്റ് സമുച്ചയം പ്രധാനമന്ത്രി  നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ ഡോ. ബി ഡി മാര്‍ഗിലാണ് ഫ്ളാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്. 80 വര്‍ഷം പഴക്കമുള്ള എട്ട് ബംഗ്ലാവുകള്‍ പൊളിച്ചാണ് 76 ഫ്ളാറ്റുകളാക്കി പുനര്‍നിര്‍മിച്ചത്.  

പാര്‍ലമെന്റ് അംഗങ്ങള്‍ക്കായുള്ള ഫ്ളാറ്റുകള്‍ പ്രകൃതിക്ക് കോട്ടം തട്ടാതെ ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഫ്ളാറ്റുകള്‍ അവയില്‍ താമസിക്കുന്ന എംപിമാര്‍ക്കും മറ്റുള്ളവര്‍ക്കും സുരക്ഷിതവും സമാധാന പൂര്‍ണവുമായ താമസസൗകര്യം ഒരുക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള താമസസൗകര്യം എന്ന കാലങ്ങളായുള്ള പ്രശ്നത്തിന് ഇപ്പോള്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നങ്ങളെ അവഗണിക്കുകയല്ല, മറിച്ച് അവയ്‌ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ഡല്‍ഹിയില്‍ പണി മുടങ്ങിക്കിടന്നിരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ ഗവണ്‍മെന്റ് ഏറ്റെടുത്ത് നിശ്ചിത സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കിയതായി  മോദി അറിയിച്ചു. 

അടല്‍ ബിഹാരി വാജ്പേയി ഗവണ്‍മെന്റ് തീരുമാനിച്ചിരുന്ന അംബേദ്കര്‍ ദേശീയ സ്മാരകം 23 വര്‍ഷത്തിന് ശേഷം ഈ ഗവണ്‍മെന്റ് പൂര്‍ത്തീകരിച്ചു. ഇന്ത്യാ ഗേറ്റിനും ദേശീയ പോലീസ് സ്മാരകത്തിനും സമീപത്ത് ദേശീയ വിവരാവകാശ കമ്മീഷന്‍, യുദ്ധ സ്മാരകത്തിന്റെ പുതിയ കെട്ടിടം എന്നിവ വളരെ നാളുകള്‍ അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നുവെന്നും ഈ ഗവണ്‍മെന്റ് അതു പൂര്‍ത്തിയാക്കുകയായിരുന്നെന്നുംഅദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ഫലപ്രദവും ഉല്‍പാദനക്ഷമവുമായിരിക്കാന്‍ എല്ലാ എംപിമാരും ശ്രദ്ധ ചെലുത്തിയിരുന്നതായി മോദി പറഞ്ഞു. ലോക്സഭയെ ഫലപ്രദമായും നടപടിക്രമങ്ങള്‍ പാലിച്ചും നയിക്കുന്ന ലോക്‌സഭാ സ്പീക്കറെ അദ്ദേഹം അനുമോദിച്ചു. മുന്‍കരുതലുകളോടും നിയന്ത്രണങ്ങളോടും കൂടി കോവിഡ് കാലത്ത് പാര്‍ലമെന്റ് നടപടികള്‍ നടന്നു. മണ്‍സൂണ്‍കാല സെഷന്‍ ഭംഗിയായി നടക്കുന്നതിന് ഇരു സഭകളും ആഴ്ചാവസാനം പോലും പ്രവര്‍ത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

യുവജനങ്ങളെ സംബന്ധിച്ച് 16-18 വയസ് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. 2019 തിരഞ്ഞെടുപ്പോടെ നമ്മള്‍ 16ാം ലോക്സഭയുടെ കാലാവധി പൂര്‍ത്തിയാക്കി. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും ഈ കാലയളവ് ചരിത്രപരമായി പ്രധാനപ്പെട്ടതായിരുന്നു. 17ാം ലോക്സഭ 2019 ല്‍ ആരംഭിച്ചു. ഈ കാലയളവില്‍ പാര്‍ലമെന്റ് ചരിത്രപരമായ പല തീരുമാനങ്ങളുമെടുത്തു. അടുത്ത ദശകത്തില്‍ രാജ്യത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുന്നതിന് വരുന്ന (18ാം) ലോക്സഭയും സംഭാവനകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Tags: പാര്‍ലമെന്റ്modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

India

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.