Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആറേശ്വരത്തപ്പന് ഷഷ്ഠി

അയ്യപ്പദര്‍ശനം

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Nov 21, 2020, 04:51 pm IST
inSamskriti

മധ്യകേരളത്തിലെ ശബരിമലയെന്ന വിശേഷണങ്ങളില്‍ അറിയപ്പെടുന്ന ആറേശ്വരം ശ്രീധര്‍മശാസ്താവിന് വൃശ്ചികത്തിലെ മുപ്പെട്ട് ശനിയാഴ്ചയായ  ഇന്ന് ഷഷ്ഠി. തൃശൂര്‍ ജില്ലയില്‍ കൊടകരയില്‍നിന്നും കിഴക്കോട്ടുചെന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്താണ് കാനനവാസനായ ബാലശാസ്താവ് ഇരുകൈകളും, അഴിച്ചിട്ടമുടിയുമായി നിവര്‍ന്നുനില്‍ക്കുന്ന ഭാവത്തില്‍  കിഴക്കോട്ടുദര്‍ശനമായി  പരിലസിക്കുന്നത്.  

പരശുരാമന്‍ തന്റെ യാത്രാമധ്യേ വനത്തില്‍ ഒരു വലയം കണ്ട് ഏത് ചൈതന്യമാണ് അതെന്ന് അറിയാനായി ശിവന്‍, പാര്‍വതി, ഗണപതി, സുബ്രഹ്മണ്യന്‍, ഭദ്രകാളി ,ശാസ്താവ് എന്നിങ്ങനെ കല്ലുകള്‍ എടുത്തുവച്ചു. ഇതില്‍ ശാസ്താവിന്റെ സങ്കല്‍പ്പം വന്നതോടെ ആറ് കല്ലുകളിലേക്കും തേജസ്സ് ലയിച്ചു. അങ്ങിനെയാണ്  ആറേശ്വരത്തപ്പന്‍ എന്ന നാമധേയമുണ്ടായത്.  

4800 വര്‍ഷം മുമ്പ് ഗ്രാമരക്ഷയ്‌ക്കായി കൂടല്‍മാണിക്യസ്വാമിയായ സംഗമേശന്‍ പറഞ്ഞയച്ചതാണ് ആറേശ്വരത്ത് കുടികൊള്ളുന്ന ശാസ്താവെന്നാണ് ഐതിഹ്യം. കേരളത്തിലെ പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട, കരിക്കാട്,  തളിപ്പറമ്പ് എന്നീ ഗ്രാമങ്ങളില്‍ ഇരിങ്ങാലക്കുട ഗ്രാമത്തിനുവേണ്ടി കൂടല്‍മാണിക്യസ്വാമിയുടെ അംഗരക്ഷകനായ കോടശ്ശേരി കര്‍ത്താവാണ് ആറേശ്വരം ക്ഷേത്രവും അനുബന്ധവഹകളും നടത്തിപ്പോന്നിരുന്നത്. ഇരിങ്ങാലക്കുട ഗ്രാമത്തിന്റെ അധ്യക്ഷനായിരുന്ന കൊച്ചി രാജകുടുംബത്തിലെ കാരണവര്‍ കോടശ്ശേരി കര്‍ത്താവിന് ഭരണം ഏല്‍പ്പിച്ചു കൊടുത്ത് ഗ്രാമത്തിനുവേണ്ടി ഭരിച്ചതും ചരിത്രം. ആറേശ്വരത്തെ ശാസ്താവിന്റെ സാന്നിധ്യം മറ്റത്തൂര്‍കുന്നിലെ കൈമുക്ക് മനയിലെ നടുമുറ്റത്തെ മുല്ലയ്‌ക്കല്‍ തേവാരത്തിലുമുണ്ട്. മനയിലെ അന്തര്‍ജനങ്ങള്‍ ആറേശ്വരം ക്ഷേത്രത്തിലെത്തിയാല്‍ അവിടത്തെ ശാന്തിക്കാരന്‍ മാറിനില്‍ക്കുകയും അന്തര്‍ജനങ്ങള്‍ പൂജയും നിവേദ്യവുമൊരുക്കുന്ന അപൂര്‍വക്ഷേത്രവുമാണ് ആറേശ്വരം. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമാണ് ഇവിടെയുള്ളത്. മനയിലെ കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാടിന്റെ പത്നി ആര്യാദേവി പത്തനാടി വര്‍ഷങ്ങളായി ഇവിടെ മാസത്തിലൊരിക്കലെത്തുകയും പൂജ നിര്‍വഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആറേശ്വരത്തെ ആറ് ചൈതന്യങ്ങളിലൊന്നായ ഭദ്രകാളീ ചൈതന്യമാണ് പില്‍ക്കാലത്ത് നന്തിപുലം പയ്യൂര്‍ക്കാവ് ഭഗവതിയായത്. പയ്യൂര്‍ക്കാവ് ക്ഷേത്രത്തിലും കൈമുക്കിലെ അന്തര്‍ജനങ്ങള്‍ പൂജചെയ്യുന്ന സമ്പ്രദായമുണ്ട്.

എല്ലാമാസവും മുപ്പെട്ട് ശനിയാഴ്ചകളും മകരസംക്രമവുമാണ് ക്ഷേത്രത്തില്‍ വിശേഷം. വൃശ്ചികം ഒന്നിന് നൂറുകണക്കിന് ഭക്തര്‍ ഇവിടെയെത്തി അയ്യപ്പമുദ്രയണിഞ്ഞ് ശബരീശദര്‍ശനം നടത്താറുണ്ട്. ദേവസന്നിധിയിലെ പാറയിടുക്കിലൂടെ പുനര്‍ജനി നൂഴ്ന്ന് സായൂജ്യമടയുന്ന ഭക്തരും അനവധിയാണ്. ഷഷ്ഠിദിവസമായ ഇന്ന്  മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷമില്ലാതെ ആചാരത്തിന്റെ വിശുദ്ധിയുമായി ചടങ്ങുകള്‍മാത്രമായാണ് ഷഷ്ഠി  നടത്തുന്നത്.

Tags: ക്ഷേത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.