Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

അഴിമതി മുന്നണികളുടെ അതിജീവനപ്പോരാട്ടം

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണകള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതികള്‍ അന്വേഷിക്കുകയുമാണ്. അഴിമതിരഹിതമായ ഭരണം സാധ്യമാണെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. ബിജെപിക്കു മാത്രമേ കേരളത്തില്‍ ഇത്തരമൊരു ഭരണം കൊണ്ടുവരാന്‍ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 20, 2020, 05:00 am IST
inEditorial

അഴിമതിക്കാരുടെ പറുദീസയാണ് കേരളം. പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന അവസ്ഥയുമാണിത്. ഐക്യ കേരള രൂപീകരണത്തിനുശേഷം അധികാരത്തില്‍ വന്ന ആദ്യ കമ്യൂണിസ്റ്റു സര്‍ക്കാരിനെതിരെയും അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു. പിന്നീട് മുന്നണി ബന്ധങ്ങള്‍ മാറിമറിയുകയും, കാലാവധി പൂര്‍ത്തിയാക്കിയും അല്ലാതെയും നിരവധി സര്‍ക്കാരുകള്‍ ഭരണം നടത്തുകയും ചെയ്തു. അഴിമതിക്കു മാത്രം മാറ്റമുണ്ടായില്ല. സര്‍ക്കാര്‍ ഓഫീസുകളിലെ തൂണുകള്‍പോലും കൈക്കൂലിക്കുവേണ്ടി കൈനീട്ടാന്‍ തുടങ്ങി. കൊച്ചു കേരളത്തില്‍ അരങ്ങേറിയിട്ടുള്ള അഴിമതികളുടെ കണക്കെടുക്കാന്‍ ആര്‍ക്കുമാവില്ല. അത്രയേറെയുണ്ട്. ആശ്ചര്യകരമെന്നു പറയട്ടെ, ഇക്കാലത്തിനിടെ ഭരണാധികാരിയായിരിക്കെ അഴിമതി നടത്തിയതിന് ഒരേയൊരാള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണ പിള്ള. അഴിമതിയാരോപണങ്ങള്‍ ഉയരുകയും, കേസുകളില്‍ പ്രതികളാവുകയും ചെയ്ത മുഖ്യമന്ത്രിമാരടക്കമുള്ളവര്‍ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതെ പോയി എന്ന ചോദ്യത്തിന്റെ മറുപടിക്കായി ഒട്ടും ആലോചിക്കേണ്ടതില്ല. അഴിമതി കേസുകള്‍ ഒത്തുതീരുന്നതില്‍ ഇടതു-വലതു മുന്നണികള്‍ പുലര്‍ത്തുന്ന പരസ്പര ധാരണ. ഈ ധാരണ അനുദിനം ശക്തിപ്പെടുകയായിരുന്നു.

അധികാരത്തിലിരുന്നുകൊണ്ട് ഇടതു-വലതു മുന്നണികള്‍ അഴിമതികള്‍ നടത്തിയത് റിലേ ഓട്ടമത്സരം പോലെയാണ്. ഭരണപക്ഷം നടത്തുന്ന അഴിമതികളെ പ്രതിപക്ഷം അതിരൂക്ഷമായി വിമര്‍ശിക്കുന്നു.  ഇതേ പ്രതിപക്ഷം അധികാരത്തില്‍ വരുമ്പോള്‍  അഴിമതിക്കാരായ മുന്‍ ഭരണാധികാരികളെ രക്ഷിക്കുന്നു.  ഈ ഒത്തുകളിയുടെയും ജനവഞ്ചനയുടെയും പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ, സോളാര്‍ അഴിമതിക്കേസുകള്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എങ്ങുമെത്താതെ പോയത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ഈ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. എന്നുമാത്രമല്ല, കോടികളുടെ അഴിമതി നടത്തിയെന്ന് ആക്ഷേപിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗവുമായി. ഇ.കെ. നായനാരുടെ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയനെതിരെ ഉയര്‍ന്ന ലാവ്‌ലിന്‍ അഴിമതിയും, ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഉയര്‍ന്ന ടൈറ്റാനിയം അഴിമതിയും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ മരവിപ്പിക്കപ്പെട്ടു. ഇടതു-വലതു മുന്നണികളിലെ നേതാക്കള്‍ ഊഴമനുസരിച്ച് കള്ളനും പോലീസും കളിക്കുന്നതാണ് ജനങ്ങള്‍ കണ്ടത്.

ഒന്നിനു പുറകെ ഒന്നായി രണ്ട് തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു-വലതു മുന്നണികള്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയക്കുകയാണ്. സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന്‍, മയക്കുമരുന്ന് കടത്ത്, കെ-ഫോണ്‍, ഇ-ബസ്, കിഫ്ബി എന്നിങ്ങനെ കോടാനുകോടികളുടെ അഴിമതികള്‍ സിപിഎമ്മിനെയും ഇടതുമുന്നണിയെയും വേട്ടയാടുന്നു. മുസ്ലിംലീഗ് നേതാക്കള്‍ പ്രതികളായ സ്വര്‍ണത്തട്ടിപ്പ് കേസ്, പാലാരിവട്ടം പാലം അഴിമതി കേസ് എന്നിവ യുഡിഎഫിനെയും വെട്ടിലാക്കിയിരിക്കുന്നു. ബാര്‍ കോഴ കേസും സോളാര്‍ കേസും ടൈറ്റാനിയം കേസും തിരിച്ചുവന്നിരിക്കുന്നു.  

എംഎല്‍എയെന്ന നിലയ്‌ക്ക് ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടും മാസങ്ങളോളം നീട്ടിക്കൊണ്ടുപോയി പാലാരിവട്ടം അഴിമതിക്കേസില്‍ ലീഗ് നേതാവ് ഇബ്രാഹിം കുഞ്ഞിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുഖം രക്ഷിക്കാനാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ  അഴിമതിവിരുദ്ധപ്പോരാട്ടത്തിന്റെ പതാകാവാഹകരായി ജനങ്ങള്‍ക്കൊപ്പമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണകള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതികള്‍ അന്വേഷിക്കുകയുമാണ്. അഴിമതിരഹിതമായ ഭരണം സാധ്യമാണെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. ബിജെപിക്കു മാത്രമേ കേരളത്തില്‍ ഇത്തരമൊരു ഭരണം കൊണ്ടുവരാന്‍ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. ഈ വികാരം പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നുറപ്പാണ്.

Tags: അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.