Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൈവിട്ടുപോകുമായിരുന്ന എയിംസ് സീറ്റ് കണ്ണന്താനത്തിന്റെ ഇടപെടലില്‍ തിരികെ കിട്ടി; ഫര്‍ഹീന് ഇത് സന്തോഷത്തിന്റെ നിമിഷം

പ്രോസ്‌പെക്ടസില്‍ ഇല്ലാത്ത സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തിയാണ് ഒബിസി ക്വാട്ടയിലെ പത്താം റാങ്കുകാരിയായ ഫര്‍ഹീന് എയിംസ് അധികൃതര്‍ ആദ്യം സീറ്റ് നിഷേധിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2020, 01:49 pm IST
inKerala

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഇടപടെലില്‍ കൈവിട്ടുപോയെന്ന് വിചാരിച്ച എയിംസ് മെഡിക്കല്‍ സീറ്റ് ഫോര്‍ട്ടുകൊച്ചി സ്വദേശി ഫര്‍ഹീന് തിരികെകിട്ടി. പ്രോസ്‌പെക്ടസില്‍ ഇല്ലാത്ത സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തിയാണ് ഒബിസി ക്വാട്ടയിലെ പത്താം റാങ്കുകാരിയായ ഫര്‍ഹീന് എയിംസ് അധികൃതര്‍ ആദ്യം സീറ്റ് നിഷേധിച്ചത്. തുടര്‍ന്ന് ഇക്കാര്യം ശ്രദ്ധയില്‍പെട്ട അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ദ്ധന് കത്തെഴുതി. മന്ത്രി എയിംസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സീറ്റ് അനുവദിക്കുകയായിരുന്നു. 

അഡ്മിഷന്‍ സമയത്ത് സംഭവിച്ചതിങ്ങനെ: പത്താം തീയതി ലഭിച്ച ഒബിസി സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതിയാണ് 11ന് ഫര്‍ഹീന്‍ എയിംസില്‍ അഡ്മിഷന് എത്തിയത്. കാലാവധി തീര്‍ന്നിട്ടില്ലാത്ത ഒരുവര്‍ഷത്തിനകം ലഭിച്ച ഒബിസി സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്നായിരുന്നു പ്രോസ്‌പെക്ടസ് പ്രകാരമുള്ള നിര്‍ദേശം. അഞ്ചിന് മുമ്പുള്ളതായിരുന്നുവെങ്കില്‍ പരിഗണിക്കാമായിരുന്നുവെന്നും അഡ്മിഷന്‍ നല്‍കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇനി അഡ്മിഷന് സീറ്റ് ക്യാന്‍സലേഷല്‍ അനുവദിച്ചുള്ള കത്തും ഫര്‍ഹീനില്‍നിന്ന് ആവശ്യപ്പെട്ടു. 

തുടര്‍ന്ന് പോസ്‌പെക്ടസിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് അടുത്ത അലോക്കേഷന് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കി.  പിന്നാലെ സീറ്റ് ക്യാന്‍സലായെന്ന സന്ദേശം ഫോണിലെത്തി. ഒറ്റയ്‌ക്കായിരുന്നു അഡ്മിഷനായി ഡല്‍ഹില്‍ എത്തിയിരുന്നത്. ഫോണിലെത്തിയ സന്ദേശം കൂടി കണ്ടതോടെയാണ് നമ്പര്‍ സംഘടിപ്പിച്ച് അല്‍ഫോന്‍സ് കണ്ണന്താനത്തെ ബന്ധപ്പെട്ടത്. വീട്ടിലെ സാഹചര്യങ്ങളും അഡ്മിഷന്‍ വിവരങ്ങളും പറഞ്ഞതോടെ സഹായിക്കാമെന്ന് കണ്ണന്താനം ഏറ്റു.

 തുടര്‍ന്നാണ് കത്തിലൂടെ മന്ത്രിയെ ബന്ധപ്പെട്ടതും അഡ്മിഷന് വഴിയൊരുങ്ങുന്നതും. അഡ്മിഷന്‍ ശരിയായിട്ടുണ്ടെന്ന് അറിയിച്ച് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഇ മെയില്‍ കിട്ടിയെന്നും അദ്ദേഹം തന്നെ വിമാന ടിക്കറ്റും അയച്ചു നല്‍കിയെന്നും ഓണ്‍ലൈന്‍ മാധ്യമത്തോട് ഫര്‍ഹീന്‍ പ്രതികിരിച്ചു. നാളെ എയിംസിലേക്ക് ഒപ്പം വരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഫര്‍ഹീന്‍ കൂട്ടിച്ചേര്‍ത്തു.   ഫോര്‍ട്ട്‌കൊച്ചി വെളി കിഴക്കേവീട്ടില്‍ കെ.കെ.സഹീറിന്റെയും ഷംലയുടെയും മകളാണ് ഫര്‍ഹീന്‍. 

ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട ഫര്‍ഹീനെയും സഹോദരനെയും മെഡിക്കല്‍ ഷോപ്പിലെ ജോലിയില്‍നിന്നുള്ള  വരുമാനംകൊണ്ടാണ് അമ്മ പഠിപ്പിച്ചത്. എയിംസ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 66-ാം റാങ്കു ലഭിച്ച ഫര്‍ഹീന്‍ ഒബിസി ക്വാട്ടയില്‍ 10ാം സ്ഥാനത്തെത്തുകയായിരുന്നു. കൗണ്‍സിലിംഗ് സമയത്ത് ഒബിസി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് എയിംസ് പ്രോസ്‌പെക്ടസിലും അലോട്ട്‌മെന്റ് കത്തിലും നല്‍കിയിരിക്കുന്നതെന്ന് വ്യക്തമായതോടെയാണ് വിഷയത്തില്‍ ഇടപെട്ടതെന്ന് കണ്ണന്താനം പ്രതികരിച്ചു. 

മന്ത്രി ഇന്നലെ എയിംസ് അധികൃതരെ വിളിച്ചിരുന്നു. ഇന്ന് വീണ്ടും വിളിച്ച് സര്‍ട്ടിഫിക്കറ്റിന് പ്രശ്‌നമില്ലെന്ന് അറിയിച്ചതോടെയാണ് എയിംസ് അധികൃതര്‍ വഴങ്ങിയത്. മുന്‍പരിചയമില്ലാത്ത ഒരാളെ ഈ രീതിയില്‍ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.  

Tags: Medical CollegeAIIMSഅല്‍ഫോന്‍സ് കണ്ണന്താനംഫര്‍ഹീന്‍മെഡിക്കല്‍ സീറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.