Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പറശ്ശിനിയിലെ കാരുണ്യമൂര്‍ത്തി

ഈ രണ്ടു രൂപവും എല്ലാ ദിവസവും രാവിലെയും വൈകീട്ടും പറശ്ശിനി മടപ്പുര മുറ്റത്ത് കെട്ടിയാടുന്നു. ഭക്തരുടെ സങ്കടങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ ആശ്വാസ വചനങ്ങള്‍ മൊഴിയും മുത്തപ്പന്‍. കിരീടത്തിലെ പുഷ്പങ്ങളെടുത്ത് പ്രസാദമായി നല്‍കും. കൈകള്‍ പിടിച്ചും ശിരസ്സില്‍ കൈവച്ചും അനുഗ്രഹിക്കും. ജാതിമത ഭേദമില്ലാതെയാണ് ഭക്തര്‍ ഈ അനുഗ്രഹ വര്‍ഷം തേടിയെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2020, 04:00 am IST
in Samskriti

പരിചിതമായ ഹൈന്ദവാരാധനാ സമ്പ്രദായങ്ങളില്‍ നിന്ന് വേറിട്ടു നല്‍ക്കുന്നവയാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തറകളും കോട്ടങ്ങളും മടപ്പുരകളും. ഇവിടെ ദൈവ സങ്കല്‍പത്തില്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ ഭക്തനു പറയാനുള്ളത് കേള്‍ക്കും, സംസാരിക്കും. ഇവയില്‍ മടപ്പുരകള്‍ വടക്കേ മലബാറിന്റെ ആരാധനാ മൂര്‍ത്തിയായ മുത്തപ്പനുള്ളതാണ്. ഭക്തരുടെ വിളികള്‍ക്ക് അപ്പോള്‍ തന്നെ മറുപടി നല്‍കും മുത്തപ്പന്‍. വിശന്നെത്തുന്നവനെ വയറു നിറയെ ഭക്ഷണമൂട്ടി വിടുന്ന കരുണാമൂര്‍ത്തി.  

മുത്തപ്പന്‍ മടപ്പുരകളില്‍ പ്രസിദ്ധങ്ങളാണ് പറശ്ശിനിക്കടവ്, കുന്നത്തൂര്‍പ്പാടി, പുരളിമല മടപ്പുരകള്‍. മടയെന്നാല്‍ ഗുഹ. പുരയെന്നാല്‍ വീട്. ദിവസവും ആയിരങ്ങള്‍ മുത്തപ്പനെ തേടിയെത്തുന്ന അഭയകേന്ദ്രമാണ് പറശ്ശിനി. കണ്ണൂരില്‍ ആന്തൂര്‍ സഗരസഭയില്‍ വളപട്ടണം പുഴയുടെ തീരത്താണ് പറശ്ശിനി മടപ്പുര. ശൈവ, വൈഷ്ണവ സങ്കല്‍പമാണ് മുത്തപ്പനുള്ളത്. ഈ രണ്ട് ദൈവിക ഭാവങ്ങളിലാണ് മുത്തപ്പന്‍ തെയ്യം ഭക്തര്‍ക്കു മുമ്പില്‍ ദര്‍ശനത്തിനെത്തുക. ഇവയില്‍ വിഷ്ണുരൂപം തിരുവപ്പനയും ശിവരൂപം വെള്ളാട്ടവുമാണ്. ധരിച്ചിരിക്കുന്ന കിരീടത്തില്‍ നിന്ന് ഇത് വ്യക്തമാകും. ചന്ദ്രക്കല ശിവനേയും മത്സ്യരൂപം മഹാവിഷ്ണുവിനേയും പ്രതിനിധാനം ചെയ്യുന്നു.  

ഈ രണ്ടു രൂപവും എല്ലാ ദിവസവും രാവിലെയും വൈകീട്ടും പറശ്ശിനി മടപ്പുര മുറ്റത്ത് കെട്ടിയാടുന്നു. ഭക്തരുടെ സങ്കടങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ ആശ്വാസ വചനങ്ങള്‍ മൊഴിയും മുത്തപ്പന്‍. കിരീടത്തിലെ പുഷ്പങ്ങളെടുത്ത് പ്രസാദമായി നല്‍കും. കൈകള്‍ പിടിച്ചും ശിരസ്സില്‍ കൈവച്ചും അനുഗ്രഹിക്കും. ജാതിമത ഭേദമില്ലാതെയാണ് ഭക്തര്‍ ഈ അനുഗ്രഹ വര്‍ഷം തേടിയെത്തുന്നത്.  

വണ്ണാന്‍ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. വൃശ്ചികം 16 മുതല്‍ 19 വരെയാണ് ഇവിടെ ഉത്സവം. പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് പ്രധാന വഴിപാടുകള്‍. വരുന്നവര്‍ക്കെല്ലാം സദാസമയവും ഭക്ഷണം സൗജന്യമാണ്. ഇതിന് പ്രത്യേകം സജ്ജമാക്കിയ സ്ഥലമുണ്ട്. ചായയും വന്‍പയര്‍ പുഴുങ്ങിയതും തേങ്ങാക്കൊത്തും എപ്പോഴും വിളമ്പിക്കൊണ്ടിരിക്കും. ഉച്ചയ്‌ക്കും രാത്രിയിലും അന്നദാനവുമുണ്ട്. താമസസൗകര്യവും ലഭ്യമാണ്.  

പറശ്ശിനി മടപ്പുരയുടെ അവകാശം ഒരു കുടുംബത്തില്‍ നിക്ഷിപ്തമാണ്. കുടുംബത്തിലെ കാരണവരാണ് മടപ്പുരയുടെ സര്‍വാധികാരി. മടയന്‍ എന്നാണ് അദ്ദേഹത്തിന്റെ സ്ഥാനപ്പേര്.

എം. ആര്‍. മണിബാബു  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Kerala

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

Kerala

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തിനായി അടിപിടി; സതീശനുവേണ്ടി ആലുവായിലും ഫ്ലക്സ് ബോര്‍ഡ്

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.