Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ജയ്‌സാല്‍മറിലെ സിംഹഗര്‍ജ്ജനം

സാമ്രാജ്യത്വ വികസനമോഹം വച്ചുപുലര്‍ത്തുന്ന ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി നല്‍കിയത്. ഇത്തരം കടന്നുകയറ്റങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലെ മനോവൈകല്യത്തിന്റെ ഫലമാണെന്നും, അതിര്‍ത്തിയില്‍ അസ്ഥിരത സൃഷ്ടിച്ച് മുതലെടുക്കാനുള്ള ചൈനയുടെ ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്നും, ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും വിട്ടുവീഴ്ച ചെയ്യാന്‍ ഭാരതം ഒരുക്കമല്ലെന്നും മോദി മുന്നറിയിപ്പ് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2020, 03:00 am IST
inEditorial

പതിവുപോലെ ഇക്കുറിയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസ്‌നേഹികളെ ആഹ്ലാദിപ്പിച്ചിരിക്കുന്നു. ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിച്ച പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ആ രാജ്യത്തിന്റെ കടന്നാക്രമണത്തിനെതിരെ ഭാരതത്തിന്റെ സൈന്യം ഐതിഹാസികമായ പോരാട്ടം കാഴ്ചവച്ച  ലോംഗെവാല സന്ദര്‍ശിച്ച പ്രധാനമന്ത്രി സൈനികര്‍ക്ക് മധുരം നല്‍കുകയും, അക്കാലത്തെ യുദ്ധസ്മരണകള്‍ പങ്കുവയ്‌ക്കുകയും ചെയ്തു. മഞ്ഞണിഞ്ഞ കൊടുമുടിയിലായാലും മരുഭൂമിയിലായാലും നിങ്ങളോടൊപ്പം ചേരുമ്പോഴാണ് എന്റെ ദീപാവലിയാഘോഷം പൂര്‍ണമാകുകയുള്ളൂ എന്നു പറഞ്ഞ മോദി, അവരുടെ മുഖങ്ങളിലെ സന്തോഷത്തിലാണ് തന്റെ സംതൃപ്തിയെന്നും അറിയിച്ചു. ഇതൊരു ഭംഗിവാക്കല്ലെന്ന് പ്രധാനമന്ത്രി പദവിയിലെത്തിച്ചേര്‍ന്ന ശേഷമുള്ള മോദിയുടെ ഓരോ ദീപാവലിയും തെളിയിക്കുന്നു. 2015 ല്‍ പഞ്ചാബിലെ അതിര്‍ത്തിപ്രദേശത്തെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച മോദി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഹിമാചല്‍പ്രദേശ്, വടക്കന്‍ കശ്മീര്‍, ഭാരത-ചൈന അതിര്‍ത്തിയിലെ കേദാര്‍നാഥ്, പഞ്ചാബിലെ പത്താന്‍കോട്ട്, കശ്മീരിലെ രജൗരി എന്നിവിടങ്ങളിലെ സൈനികരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയിലും ശത്രുരാജ്യങ്ങളുടെ നുഴഞ്ഞുകയറ്റങ്ങളെയും കടന്നാക്രമണങ്ങളെയും ചെറുക്കുന്ന സൈനികര്‍ രാഷ്‌ട്രത്തിന്റെ അഭിമാനമാണെന്ന ബോധം ഓരോ പൗരന്റേയും മനസ്സില്‍ ഉണര്‍ത്താന്‍ പ്രധാനമന്ത്രിയുടെ അതിര്‍ത്തി സന്ദര്‍ശനങ്ങളിലൂടെ കഴിഞ്ഞു.

കശ്മീര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ കടന്നാക്രമണത്തിന് സൈനികര്‍ നല്‍കിയ കനത്ത തിരിച്ചടിയില്‍ പതിനൊന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് ആറ് കിലോമീറ്റര്‍ ഇപ്പുറമുള്ള ലോംഗെവാലയില്‍ പ്രധാനമന്ത്രി എത്തിയത്. അതിര്‍ത്തി രക്ഷാസേനയിലെ ഭടന്മാരെ അഭിസംബോധന ചെയ്ത മോദി പാക്കിസ്ഥാന് കനത്ത മുന്നറിയിപ്പാണ് നല്‍കിയത്. ബംഗ്ലാദേശില്‍ മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ കാണിച്ച പാക് സൈന്യത്തെ ലോംഗെവാലയില്‍ മുട്ടുകുത്തിച്ച സംഭവത്തിന് അടുത്തവര്‍ഷം അരനൂറ്റാണ്ടു തികയുകയാണെന്നും, ഈ പശ്ചാത്തലത്തിലാണ് താന്‍ ഇവിടെയെത്തി നിങ്ങളെ കാണുന്നതെന്നും മോദി സൈനികരോട് പറഞ്ഞപ്പോള്‍ അത് അവരില്‍ ആവേശത്തിന്റെ അലകളുയര്‍ത്തി. മുഴുവന്‍ രാഷ്‌ട്രവും സൈന്യത്തിനൊപ്പമാണെന്നും, അവരുടെ അജയ്യതയില്‍ അഭിമാനിക്കുന്നുവെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഓരോ സൈനികനും ഹൃദയത്തില്‍ ഏറ്റുവാങ്ങി. ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിന്റെ പ്രതിരോധമേഖല അതിവേഗം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.

സാമ്രാജ്യത്വ വികസനമോഹം വച്ചുപുലര്‍ത്തുന്ന ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി നല്‍കിയത്. ഇത്തരം കടന്നുകയറ്റങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലെ മനോവൈകല്യത്തിന്റെ ഫലമാണെന്നും, അതിര്‍ത്തിയില്‍ അസ്ഥിരത സൃഷ്ടിച്ച് മുതലെടുക്കാനുള്ള ചൈനയുടെ ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്നും, ഇക്കാര്യത്തില്‍ ഒരിഞ്ചുപോലും വിട്ടുവീഴ്ച ചെയ്യാന്‍ ഭാരതം ഒരുക്കമല്ലെന്നും മോദി മുന്നറിയിപ്പ് നല്‍കി. ഇതിനുള്ള കരുത്തും രാഷ്‌ട്രീയ ഇച്ഛാശക്തിയും നമ്മുടെ രാഷ്‌ട്രത്തിനുണ്ടെന്ന് ഇന്ന് ലോകത്തിന് നന്നായറിയാമെന്നുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ലഡാക്കിലും മറ്റും ചൈനയുടെ കുത്സിതതന്ത്രങ്ങളെ പരാജയപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകം ശ്രദ്ധേയമാണ്. കടന്നാക്രമണങ്ങള്‍ക്കും നുഴഞ്ഞുകയറ്റങ്ങള്‍ക്കും പകരം സ്വയം മനസ്സിലാക്കുന്നതിലും, മറ്റുള്ളവരെ മനസ്സിലാക്കിക്കുന്നതിലുമാണ് നാം വിശ്വസിക്കുന്നതെന്ന് ഓര്‍മിപ്പിച്ച് സമാധാനത്തിന്റെ പാതയാണ് ഭാരതം ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ നമ്മെ പരീക്ഷിക്കാന്‍ ശ്രമിച്ചാല്‍ ചുട്ട മറുപടി ലഭിക്കും. രാഷ്‌ട്രത്തിന് കാവല്‍ നില്‍ക്കുന്ന, ജനതയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സൈന്യത്തിന്റെ കരുത്തും പ്രാധാന്യവും പൂര്‍ണമായും മനസ്സിലാക്കിയിട്ടുള്ള അപൂര്‍വം ഭരണാധികാരികളില്‍ ഒരാളാണ് പ്രധാനമന്ത്രി മോദി. ജയ്‌സാല്‍മറിലെ ദീപാവലിയാഘോഷവും സിംഹഗര്‍ജ്ജനവും ഇത് തെളിയിക്കുന്നു.

Tags: 2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.