Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തെ അനുഭവമാക്കുക

അനല്‍പ്പം എന്നാല്‍ അല്പമല്ലാത്തത്. പരിമിതിയില്ലാത്തത് -അപരിമേയമായത്. പരിമിതികളൊന്നുമില്ലാതെ എങ്ങും നിറഞ്ഞ് വിലസുന്നതാണത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2020, 03:00 am IST
inSamskriti

ശ്ലോകം 261

നിര്‍വികല്‍പകമനല്‍പമക്ഷരം

യത് ക്ഷരാക്ഷര വിലക്ഷണം പരം

നിത്യമവ്യയസുഖം നിരഞ്ജനം

ബ്രഹ്മ തത്ത്വമസി ഭാവയാത്മനി

മായയുടെ പിടിയില്‍ പെടാത്തതും അനന്തവും നാശരഹിതവും ക്ഷരാക്ഷരങ്ങളില്‍ നിന്ന് വേറിട്ടതും പരമവും എന്നുമുള്ളതും യാതൊരു മാറ്റങ്ങളില്ലാത്ത സുഖവും പാപമാലിന്യങ്ങളില്ലാത്തതുമായ ബ്രഹ്മമാണ് നീ എന്ന് ഉള്ളില്‍ ഭാവന ചെയ്യണം.

വികല്‍പ്പങ്ങളില്ലാത്തതും മഹത്തായതും നാശമില്ലാത്തതും ക്ഷര-അക്ഷര പുരുഷന്‍മാരില്‍ നിന്ന് വേറിട്ടതും ഏറ്റവും ഉല്‍കൃഷ്ടമായതും നിത്യവും തുടര്‍ച്ചയായ സുഖവും തമസ്സ് ഒട്ടുമില്ലാത്തതുമാണ് ബ്രഹ്മം.

നിര്‍വികല്പം എന്നാല്‍ മായയില്‍ നിന്ന് ഉണ്ടായതല്ല എന്നറിയണം. മായയ്‌ക്ക് അതീതമാണ് പരമാത്മാത്മാവ്. അതിനെ വിഷയങ്ങളോ വികാരങ്ങളോ വിചാരങ്ങളോ വാസനകളോ  ബാധിക്കുന്നില്ല. അത് സ്വമഹിമയില്‍ വിരാജിക്കുന്നതാണ്.

വിവിധ കല്പനകള്‍ ഭ്രമത്തെ ഉണ്ടാക്കുന്നവയാണ്. അതിനാല്‍ ബ്രഹ്മം നിര്‍വികല്പമാണ്. വികല്പങ്ങളില്ലാത്തത് എന്നാല്‍ ഒരു സംശയത്തിനും സ്ഥാനമില്ലാത്തത് എന്നും പറയാം. രണ്ടാമതെന്ന തോന്നലേ ഇല്ല. അത് ഒന്ന് മാത്രം. മറ്റൊന്നിനും ഇടമില്ല.

അനല്‍പ്പം എന്നാല്‍ അല്പമല്ലാത്തത്. പരിമിതിയില്ലാത്തത് -അപരിമേയമായത്. പരിമിതികളൊന്നുമില്ലാതെ എങ്ങും നിറഞ്ഞ് വിലസുന്നതാണത്.

ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്നു യോ വൈഭൂമാ തദ് അമൃതം, യദ് അല്‍പം തത് മൃതം എന്ന്. ഭൂമാവായ- അപരിമേയമായ ആത്മാവ് നാശമില്ലാത്തതാണ്. മറ്റുള്ളതൊക്കെ അല്പമായവയും നശിക്കുന്നവയുമാണ്. അക്ഷരമെന്നാല്‍ നാശമില്ലാത്തത്. ജഗത്ത് നിരന്തരം മാറുന്നതാണെങ്കില്‍ ഇത് ഒരു തരത്തിലും മാറ്റമില്ലാത്തതാണ്.

ക്ഷരമായ ജഗത്തില്‍ നിന്നും അക്ഷരമായ മായയില്‍ നിന്നും വേറിട്ടതാണ് ഇത്. ഗീതയില്‍ പറയുന്ന ക്ഷരപുരുഷനായ എല്ലാ ജീവജാലങ്ങള്‍ക്കുകും അക്ഷര പുരുഷനായ കൂടസ്ഥനും അപ്പുറമാണ് പുരുഷോത്തമനായ പരമാത്മാവ്.

ബ്രഹ്മം ഏറ്റവും പരമമായതും എന്നും ഒരു മാറ്റവുമില്ലാതെയിരിക്കുന്ന സുഖ സ്വരൂപമാണത്. നിത്യമായ ആനന്ദം തന്നെയാണ്. ഇന്ദ്രിയ വിഷയങ്ങളില്‍ നിന്ന് ലഭിക്കുന്ന ക്ഷണികമായ സുഖമോ ആനന്ദമോ ഇതിന് മുന്നില്‍ ഒന്നുമല്ല. ആത്മസുഖമുള്ളതിനാലാണ് ഇന്ദ്രിയ സുഖങ്ങളെ അറിയാനാകുന്നത്. അത് ഒരു തരത്തിലും പാപമാലിന്യങ്ങള്‍ ഏല്‍ക്കാത്തതാണ്. സദാ ശുദ്ധമായ അതിനെ വാസനാ മാലിന്യങ്ങളോ തമസ്സിന്റെ കുഴപ്പങ്ങളോ ബാധിക്കാത്തതാണ്.

ബ്രഹ്മത്തെ വാക്കുകളെ കൊണ്ട് വെളിപ്പെടുത്താനാവില്ല എങ്കിലും ചില സൂചനകള്‍ നല്‍കുകയാണ്. അത് അനുഭവമാകുകയാണ് വേണ്ടത്. ബ്രഹ്മാനുഭൂതിയെ നേടാന്‍ ഇവ സഹായിച്ചേക്കും. ആ ബ്രഹ്മം തന്നെയാണ് നീ എന്ന് നന്നായി ഭാവന ചെയ്യണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍
Kerala

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

Cricket

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

പുതിയ വാര്‍ത്തകള്‍

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.