Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യപിച്ച് മദോന്മത്തനായി ഗ്രീന്‍ റൂമില്‍ ബീനീഷ്; കൈകാര്യം ചെയത് കൊല്ലത്തെ എസ്എഫ്‌ഐ; രക്ഷക്കെത്തി എം. സ്വരാജ്

അതേ സമയം പിതാവിനെ പരിക്കില്ലാതെ രക്ഷിച്ച ഏകാംഗ കമ്മിഷന്‍ പിന്നീട് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി. രാഷ്‌ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്നു. സ്ഥനമാനങ്ങള്‍ ലഭിച്ചു. ആദര്‍ശധീരന്റെ കുപ്പായം തയ്‌പ്പിച്ചു. കൊള്ളാവുന്ന ഒരു മണ്ഡലത്തില്‍ കൊണ്ടു നിര്‍ത്തി എംഎല്‍എയുമാക്കിയെടുത്തു. ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ മിന്നിത്തിളങ്ങുന്നു. ആളിനെ നിങ്ങളറിയും. എം. സ്വരാജ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 06:12 pm IST
in Kerala

മക്കള്‍ ചെയ്ത തെറ്റിന് അച്ഛന്‍ എന്തു പിഴച്ചു എന്ന കാപ്സ്യൂളുമായി നടക്കുന്ന നേതാക്കളെ പഴയകഥകള്‍ ഓര്‍മിപ്പിച്ച് പഴയകാല പ്രവര്‍ത്തകന്‍. ബിനീഷ് കോടിയേരിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പൊതിരെ തല്ലുകിട്ടിയതും അതിനു പ്രതികാരം ചെയ്തതും എം. സ്വരാജ് രക്ഷകനായതും തുടങ്ങി സംഘടനയ്‌ക്കുള്ളിൽ മാത്രം അറിഞ്ഞിരുന്ന പ്രശ്‌നങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിടുകയാണ്. എസ്.എന്‍ കോളജിലെ പഴയ സഖാവ് എഴുതുന്നതിങ്ങനെ

വര്‍ഷവും ആള്‍ക്കാരുടെ സ്ഥാനമാനങ്ങളും കൃത്യമായി ഓര്‍മ്മയില്ല. പക്ഷേ സംഭവം 2001-03 നു ഇടയ്‌ക്കാകണം. അന്ന് കൊല്ലത്ത് വെച്ചു നടക്കുന്ന യൂണിവേഴ്സിറ്റി യൂണിയന്‍ കലോത്സവം. രാത്രിയില്‍ നൃത്ത മത്സരങ്ങള്‍ നടക്കുന്ന ഗ്രീന്‍ റൂമിലേക്ക് മദ്യപിച്ച് മദോന്മത്തനായി ഒരു സംഘം ആള്‍ക്കാരുമായി ബിനീഷ് കോടിയേരി എത്തുന്നു. അന്ന് മാര്‍ ഇവാനിയോസില്‍ പഠിക്കുകയാണ് കോടിയേരി പുത്രന്‍. ഗ്രീന്‍ റൂമിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച ബിനീഷിനെയും സംഘത്തെയും ശാസ്താംകോട്ട ഡിബി കോളജിലെ മുന്‍ചെയര്‍മാനും അന്ന് എസ്.എഫ്ഐ സംസ്ഥാന ഭാരവാഹിയുമായ ജയലാല്‍ അനുനയത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അച്ഛന്റെ അധികാരഗര്‍വിന്റെ പുറത്തു ജീവിക്കുന്ന ബീനീഷ് ജയലാലിന്റെ കോളറിനു പിടിച്ചു തള്ളി.

അന്ന് എസ്.എന്‍ കോളജിലെ എസ്എഫ്ഐക്കാരുടെ സ്വന്തം ചേട്ടനായ ജയലാലിനെ കോളജിന്റെ മണ്ണില്‍ വെച്ചു കൈവെച്ചാല്‍ സഖാക്കള്‍ക്ക് ഇടനെഞ്ച് കലങ്ങും. എന്തായാലും ബിനീഷിനെയും കൂട്ടരെയും ചെറുതായൊന്നു കൈകാര്യം ചെയ്ത് വണ്ടിയില്‍ കയറ്റി സ്ഥലത്തു നിന്നു പറഞ്ഞു വിട്ടു എസ്എന്‍ കോളജ് സഖാക്കള്‍. ചെറിയ സംഭവം. എല്ലാവരും വിട്ടു കളഞ്ഞു.

എന്നാല്‍ പ്രതികാര ദാഹിയായ ബിനീഷ് കോടിയേരി മറന്നില്ല. ആ വര്‍ഷം യൂണിവേഴ്സിറ്റി യുണിയന്‍ വോട്ടെടുപ്പിനാണെന്നു തോന്നുന്നു, അതോ സെനറ്റിലേക്കോ. കൊല്ലത്തു നിന്നുള്ള സഖാക്കളുമായി വോട്ടു ചെയ്യാനെത്തിയ എസ്എഫ്ഐ സഖാക്കളെ എതിരേറ്റത് ബിനീഷിന്റെ നേതൃത്വത്തിലെ ഗുണ്ടാ സംഘമായിരുന്നു. മാര്‍ ഇവാനിയോസിലെ കുറേ സംഘാംഗങ്ങളും. ജയലാലിനടക്കം കൊല്ലം സഖാക്കള്‍ക്ക് പൊതിരെ കിട്ടി.

അന്ന് എസ്എഫ്ഐയുടെ സംസ്ഥാന ചുമതലക്കാരനായിരുന്നു മകന്റെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തെക്കുറിച്ച് ജയലാല്‍ പരാതി നല്‍കിയത് ഈ പിതാവിന്. ജില്ലാ സമ്മേളനത്തിലടക്കം പ്രശ്നമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏകാംഗ കമ്മിഷനെ വയ്‌ക്കാന്‍ പിതാവ് തീരുമാനിച്ചു. സാധാരണ ഏകാംഗ കമ്മിഷന്‍ ഇത്തരം കാര്യങ്ങളില്‍ പതിവില്ല. അന്ന് ഏകാംഗ കമ്മിഷനായി നിയോഗിച്ചത് എസ്.എഫ്ഐയുടെ മറ്റൊരു സംസ്ഥാന ജോയിന്റ് സെക്രട്ടറിയെ. എന്തായാലും റിപ്പോര്‍ട്ട് വന്നു. മാര്‍ ഇവാനിയോസ് കോളജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു പ്രശ്നമൊതുക്കി. ബിനീഷിന് ഒരു ഒത്തുതീര്‍പ്പു സസ്പെന്‍ഷന്‍ കിട്ടിയോ എന്നുറപ്പില്ല.

എന്തായാലും എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാകും എന്നേറെക്കുറെ എല്ലാവര്‍ക്കും പ്രതീക്ഷയുണ്ടായിരുന്ന ജയലാല്‍ പിന്നീടൊരിക്കലും സംഘടനയിലെ മികച്ച സ്ഥാനങ്ങളിലേക്കു പരിഗണിക്കപ്പെട്ടില്ല. ഒരുപക്ഷേ വിവരമുള്ള എസ്എഫ്ഐക്കാരുടെ വംശനാശം വന്ന സംഘത്തിലെ അവസാനത്തെ ആളായിരുന്നു. കോട്ടയം സമ്മേളനത്തില്‍ വിഎസ് പക്ഷക്കാരന്‍ എന്ന പേരില്‍ സംഘടനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. നാട്ടില്‍ ലോക്കല്‍ കമ്മിറ്റിക്കപ്പുറത്തേക്കു വളര്‍ത്തിയില്ല. മൈനാഗപ്പള്ളി പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു എന്നതായിരുന്നു ഏറ്റവും വലിയ പാര്‍ലമെന്റി കാര്യനേട്ടം.

അതേ സമയം പിതാവിനെ പരിക്കില്ലാതെ രക്ഷിച്ച ഏകാംഗ കമ്മിഷന്‍ പിന്നീട് സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി. രാഷ്‌ട്രീയത്തില്‍ പടിപടിയായി ഉയര്‍ന്നു. സ്ഥനമാനങ്ങള്‍ ലഭിച്ചു. ആദര്‍ശധീരന്റെ കുപ്പായം തയ്‌പ്പിച്ചു. കൊള്ളാവുന്ന ഒരു മണ്ഡലത്തില്‍ കൊണ്ടു നിര്‍ത്തി എംഎല്‍എയുമാക്കിയെടുത്തു. ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ മിന്നിത്തിളങ്ങുന്നു. ആളിനെ നിങ്ങളറിയും. എം. സ്വരാജ്.

അപ്പോള്‍ പിതാവ് മകനെ വളര്‍ത്തിയിട്ടേയില്ല. അദ്ദേഹം തുടര്‍ന്നും സംസ്ഥാന സെക്രട്ടറിയായി തുടരും. ബിനീഷ് കോടിയേരിക്കു വേണ്ടി പാര്‍ട്ടി രംഗത്തിറങ്ങില്ല. പക്ഷേ ഇഡിക്കെതിരെ സമരം തുടരും. എല്ലാം ജനകീയ ജനാധിപത്യ വിപ്ളവത്തിനു വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാ ആകെ ഒരു സമാധാനം!

Tags: SFIബിനീഷ് കോടിയേരികോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kerala

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

Kerala

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിന് ജാമ്യം

Kerala

വാട്സാപ്പിലൂടെ അശ്ലീലസന്ദേശം; കെ അനുരാഗിനെതിരെ ഉടൻ നടപടി വേണ്ടെന്ന് എസ്എഫ്ഐ, യുവതിയെ അനുനയിപ്പിക്കാൻ ശ്രമം

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.