Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വമഹിമയില്‍ വിരാജിക്കുന്ന ബ്രഹ്മം

ലോകത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങള്‍ക്ക് കാരണമായ ആ ബ്രഹ്മം തന്നെയാണ് നീ എന്ന് ഉള്ളില്‍ നന്നായി ഭാവന ചെയ്യണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 03:00 am IST
inSamskriti

ശ്ലോകം 257

ഭ്രാന്തികല്‍പ്പിത ജഗത്കലാശ്രയം

സ്വാശ്രയം ച സദസദ് വിലക്ഷണം

നിഷ്‌കലം നിരുപമാനമൃദ്ധി യദ് ബ്രഹ്മ തത്ത്വമസി ഭാവയാത്മനി

ഭ്രാന്തി കല്പിതമായ ജഗത്തിന് അധിഷ്ഠാനവും സ്വന്തം നിലനില്‍പ്പിന് മറ്റൊന്നിനേയും ആശ്രയിക്കേണ്ടാത്തതും സ്ഥൂല സൂക്ഷ്മങ്ങളില്‍ നിന്ന് വേറിട്ടതും അവയവങ്ങളില്ലാത്തതും ഉപമിക്കാനാവാത്തതുമായ ഐശ്വര്യ സമ്പൂര്‍ണവുമായ ബ്രഹ്മത്തെ നീ തന്നെയെന്ന് ഹൃദയത്തില്‍ ഭാവന ചെയ്യണം.

നാമരൂപ വൈവിദ്ധ്യമാര്‍ന്ന ജഗത്ത് ഭ്രാന്തി കല്‍പ്പിതമാണ്. ഒരു അധിഷ്ഠാനത്തില്‍ മാത്രമേ വല്ലതും ആരോപിക്കാനാവൂ. ഭ്രാന്തി കൊണ്ട് നമ്മള്‍ ഒരു സര്‍പ്പത്തെ കാണുന്നുവെങ്കില്‍ അതിന് കയറാകുന്ന ഒരധിഷ്ഠാനം വേണം. ബ്രഹ്മമാകുന്ന അധിഷ്ഠാനത്തില്‍ ജഗത്ത്  ആരോപിതമാണ്. ബ്രഹ്മം സ്വമഹിമയില്‍ വിരാജിക്കുന്നതിനാല്‍ അതിന് മറ്റൊരു ആശ്രയത്തിന്റെ ആവശ്യമില്ല.

ഇന്ദ്രിയങ്ങളെ കൊണ്ട് സ്ഥൂല വസ്തുക്കളേയും മനോബുദ്ധികളെകൊണ്ട് സൂക്ഷ്മവസ്തുക്കളേയും അറിയാം. ആത്മാവ് സ്ഥൂലമോ സൂക്ഷ്മമോ അല്ലാത്തതിനാല്‍ ഇന്ദ്രിയങ്ങള്‍ക്കോ മനോബുദ്ധികള്‍ക്കോ വിഷയമല്ല. സദസദ് വിലക്ഷണന്‍ എന്നതുകൊണ്ട് ആത്മാവ് സ്ഥൂലവും സൂക്ഷ്മവുമല്ല എന്ന് വ്യക്തമാക്കുന്നു. ആത്മാവ് എല്ലാറ്റിനേയും ഒരു പോലെ പ്രകാശിപ്പിക്കുന്നതാണ്.

എങ്ങും നിറഞ്ഞ ഏകരസമായ ബ്രഹ്മത്തിന് അവയവങ്ങളൊന്നുമില്ലാത്തതിനാല്‍ നിഷ്‌കലന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ബ്രഹ്മത്തിനോട് തുലനം ചെയ്യാന്‍ മറ്റൊന്നില്ലാത്തതിനാല്‍ നിരുപമാനമാണത്. ഇത്തരത്തിലുള്ള ലക്ഷണങ്ങളോടുകൂടിയ ബ്രഹ്മമാണ് നീ എന്ന് ഹൃദയത്തില്‍ ഭാവന ചെയ്യാനാണ് ഗുരു നിര്‍ദ്ദേശിക്കുന്നത്.

ശ്ലോകം 258

ജന്മവൃദ്ധിപരിണത്യപക്ഷയ  

വ്യാധി നാശന വിഹീനമവ്യയം

വിശ്വസൃഷ്ട്യവനഘാത കാരണം

ബ്രഹ്മ തത്ത്വമസി ഭാവയാത്മനി

ജന്മം, വളര്‍ച്ച, പരിണാമം, ക്ഷയിക്കല്‍, രോഗം, മരണം തുടങ്ങിയ വികാരങ്ങളൊന്നും ഇല്ലാത്തതും ലോകത്തിന്റെ ഉല്‍പത്തി സ്ഥിതിലയങ്ങള്‍ക്ക് കാരണവുമായ ബ്രഹ്മം തന്നെ നീ  എന്ന് ഭാവന ചെയ്യണം.

എല്ലാ ജീവജാലങ്ങളും ജീവിതത്തിന്റെ ആറ് മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ജനിച്ച് വളര്‍ന്ന് രൂപമാറ്റം വന്ന് ക്ഷയിച്ച് രോഗങ്ങള്‍ വന്ന് മരിച്ച് എന്നിങ്ങനെ. ഇവയെല്ലാം ദുഃഖമുണ്ടാക്കുന്നവയാണ്. എന്നാല്‍ ബ്രഹ്മത്തിന് ഇതൊന്നുമില്ല.  

ലോകത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങള്‍ക്ക് കാരണമായ ആ ബ്രഹ്മം തന്നെയാണ് നീ എന്ന് ഉള്ളില്‍ നന്നായി ഭാവന ചെയ്യണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.