Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കിണറിന്റെ സ്ഥാനം

ഇതുകൂടാതെ കിണര്‍ കുഴിക്കുന്നത് കര്‍ണസൂത്രം, പദരേഖ, ഗൃഹമധ്യസൂത്രം, നാഗ സൂത്രം എന്നിവകളെ വേധിക്കാത്ത വിധത്തിലും ആകണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 03:00 am IST
inSamskriti

മനുഷ്യവാസത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. ശുദ്ധജല സമൃദ്ധമായ ഇടങ്ങളാണ് ഏറ്റവും ഉത്തമ ഭൂമി ലക്ഷണങ്ങളായി പരിഗണിക്കുന്നത്. അതിനാല്‍ കിണര്‍ കുഴിക്കുമ്പോള്‍ അവയുടെ സ്ഥാനം കാണുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വാസ്തു പ്രതിപാദിക്കുന്നുണ്ട്. കിണറിന്റെ  സ്ഥാനം തെറ്റുന്നത് അശുഭകരമായും  കണക്കാക്കുന്നു. ആ നിയമക്രമത്തില്‍ കിണറിന് ഏറ്റവും യോജിച്ച സ്ഥാനം  പുരയിടത്തിന്റെ  വടക്ക് കിഴക്ക് ഭാഗം ആണ്.

ഭൂമിയുടെയും വീടിന്റെയും കര്‍ണസൂത്രങ്ങള്‍ വേധിക്കാതെ വാസ്തുപുരുഷ നയന സ്ഥിതരായ ആപന്‍, അപവത്സന്‍ എന്നീ ദേവന്മാരുടെ പദത്തില്‍ വേണം ഉത്തമമായ കിണര്‍ കുഴിക്കാന്‍. ബ്രഹ്മസൂത്രത്തില്‍ നിന്ന്  വടക്കോട്ടും മൃത്യുസൂത്രത്തില്‍ നിന്ന് കിഴക്കോട്ടും  നീക്കി വടക്കുകിഴക്കു ഭാഗത്താണ് കിണറിന് സ്ഥാനം കാണേണ്ടത്.

രാശിചക്ര പ്രമാണ രീതിയില്‍ കുംഭം, മീനം, മേടം രാശസ്ഥാനങ്ങള്‍ കിണര്‍ കുഴിക്കാന്‍ ഉചിതമായ  സ്ഥാനങ്ങളാണ്. ഇടവം, മകരം രാശികളിലും വരുണ പദത്തിലും അന്തരീക്ഷ പദത്തിലും ഇന്ദ്രജിത്തിന്റെ  പദത്തിലും കിണറു  കണ്ടിട്ടുണ്ടെന്ന സൂചന ഒരു ഗ്രന്ഥത്തില്‍ കാണുന്നുണ്ടെങ്കിലും പൂര്‍വ ഗ്രന്ഥ വചനങ്ങളാല്‍ അത് നിഷേധിക്കുന്നതിനാല്‍ ഈ സ്ഥാനങ്ങള്‍ ഉചിതങ്ങള്‍ അല്ല എന്ന് മനസിലാക്കി കൊള്ളണം.

‘സര്‍വ ദിക്ഷു സലിലം പ്രകുര്യാത് വിഹായ നൈരൃത്യാമാഗ്‌ന വായൂന്‍’ (നിരൃതിയും അഗ്‌നിയും വായുവും ഒഴിച്ചുള്ള ദിക്കുകളില്‍ കിണര്‍ കുഴിക്കണം) എന്ന് പ്രകാശികാ വചനവും, ‘കൂപം കുംഭഗതം ശ്രേഷ്ഠം മധ്യമം  മീന മേഷയോഃ അധമം മകരസ്ഥം ഹി'(കുംഭരാശി സ്ഥിതമായ കിണര്‍ ശ്രേഷ്ഠവും മീനം, മേടം രാശികള്‍ സ്വീകാര്യവും മകരം തുടങ്ങിയവ അധര്‍മ്മങ്ങളും വര്‍ജ്ജ്യങ്ങളുമാകുന്നു) എന്ന് കാശ്യപീയവും, ‘അംഭ കുംഭഗതം  ശ്രേഷ്ഠം മദ്ധ്യമം മീന മേഷയോഃ, മകരെ ച വൃഷേ നീചം ഗ്രാമാദേരാലയസ്യ ച’ (കുംഭം, മീനം, മേടം എന്നീ രാശി സ്ഥാനങ്ങള്‍ സ്വീകാര്യവും മകരം, ഇടവം രാശികള്‍ നീചവും ആകുന്നു) എന്ന ഈശാന ഗുരുദേവ പദ്ധതി ഗ്രന്ഥവചനവും, ‘മീനേ കൂപമതീവ മുഖ്യം സര്‍വാര്‍ഥ പുഷ്ടി പ്രദം മേഷേ  ചാപി ഘടേ ച ഭൂതി കൃദിദം’ (മീനത്തില്‍ മുഖ്യവും മേടത്തിലും കുംഭത്തിലും ഐശ്വര്യവും) എന്ന മനുഷ്യാലയചന്ദ്രിക വചനങ്ങളാലും  ഈശ ഖണ്ഡത്തില്‍ വിധിക്കപ്പെട്ട സ്ഥാനം ശുഭമാണെന്ന്  സ്പഷ്ടമാക്കുന്നു.  

മറിച്ചുള്ള സ്ഥാനങ്ങള്‍ ദോഷപ്രദങ്ങളും വര്‍ജ്യങ്ങളുമാണെന്ന് ഗ്രന്ഥങ്ങളെല്ലാം തന്നെ സൂചിപ്പിക്കുന്നു. ‘പ്രാച്യാദിസ്‌തേ സലിലേ’ എന്ന ബൃഹത്സംഹിത വചനത്താല്‍ അഗ്നികോണ്‍, തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകളില്‍  കിണറിനു സ്ഥാനങ്ങള്‍ ഉചിതമല്ലെന്ന് സൂചിപ്പിക്കുന്നു. ‘നൈരൃത്യാം വ്യാധിപീഡാ’എന്ന മയമതവചനത്താല്‍ തെക്ക് പടിഞ്ഞാറ് കിണര്‍ രോഗപീഡകള്‍ക്കും ‘നാരീക്ഷയം മാരുതേ’ എന്ന പ്രമാണത്താല്‍  വായുകോണില്‍ ഉള്ളവ സ്ത്രീ ദോഷങ്ങള്‍ക്കും, ‘ആഗ്നേയാം ദാഹ ഭയാദികം കുരുതേ’ എന്ന പ്രമാണത്താല്‍ അഗ്‌നിയില്‍ ഉള്ള കിണര്‍ അഗ്നിഭയം ഉണ്ടാക്കുന്നുവെന്നതിനാലും  ഈ സ്ഥാനങ്ങള്‍ സ്വീകാര്യമല്ല എന്ന് വ്യക്തമാകുന്നു.

ഇതുകൂടാതെ കിണര്‍ കുഴിക്കുന്നത് കര്‍ണസൂത്രം, പദരേഖ, ഗൃഹമധ്യസൂത്രം, നാഗ സൂത്രം എന്നിവകളെ വേധിക്കാത്ത വിധത്തിലും ആകണം.  

വീടിനോട് ചേര്‍ത്തും അതിര്‍ത്തിയോടു ചേര്‍ത്തും കിണര്‍ കുഴിക്കുന്നത് ഗൃഹത്തിന്റെ ഉറപ്പിനെ ബാധിക്കുന്നതാകയാല്‍  ഒഴിവാക്കണം.  

മാലിന്യക്കുഴികള്‍,  സെപ്റ്റിക് ടാങ്ക് എന്നിവയില്‍നിന്ന് ദൂരം മാറിയാകണം കിണറുകള്‍ സ്ഥാപിക്കേണ്ടത്. കിണറുകള്‍ക്ക് വൃത്താകൃതി ആണ് ഉചിതം. ചതുരാകൃതി ഉചിതമല്ല. അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന്  കോലളവുകളാണ് കിണറിനു നല്ലത്.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.