Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബിജെപിയുടെ ജൈത്രയാത്ര

ഏതാണ്ടെല്ലാ അഭിപ്രായ സര്‍വെകളും എക്സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന്റെ വന്‍പതനമാണല്ലോ പ്രവചിച്ചിരുന്നത്. അതൊന്നും സത്യസന്ധമായ അപഗ്രഥനങ്ങളല്ല, കുപ്രചാരണമായിരുന്നു എന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു. ബിജെപിക്കും നരേന്ദ്രമോദിക്കുമുള്ള ജനവിശ്വാസം തെരഞ്ഞെടുപ്പു ഫലങ്ങളില്‍ കാണാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 03:00 am IST
in Editorial
ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ബിജെപി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി കാര്യാലയം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം കാഴ്ചവയ്‌ക്കുന്ന തിളങ്ങുന്ന പ്രകടനം ജനക്ഷേമ രാഷ്‌ട്രീയത്തിന്റെ വിജയമാണ്. പൂര്‍ണഫലം വരുന്നതിനു മുന്‍പുതന്നെ, ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ അഴിമതി രാഷ്‌ട്രീയത്തിന്റെയും ജംഗിള്‍ രാജിന്റെയും തിരിച്ചുവരവിനെതിരായ ജനവികാരമാണ് വ്യക്തമായത്. എന്‍ഡിഎ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന പ്രചാരണവും അസ്ഥാനത്തായി. ഏതാണ്ടെല്ലാ അഭിപ്രായ സര്‍വെകളും എക്സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന്റെ വന്‍പതനമാണല്ലോ പ്രവചിച്ചിരുന്നത്. അതൊന്നും സത്യസന്ധമായ അപഗ്രഥനങ്ങളല്ല, കുപ്രചാരണമായിരുന്നു എന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നു. ബിജെപിക്കും നരേന്ദ്രമോദിക്കുമുള്ള ജനവിശ്വാസം തെരഞ്ഞെടുപ്പു ഫലങ്ങളില്‍ കാണാം.

ഇതിനൊപ്പം, പതിനൊന്ന് സംസ്ഥാനങ്ങളിലായി 59 മണ്ഡമഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയിരിക്കുന്ന വിജയം ദേശീയ രാഷ്‌ട്രീയത്തില്‍ അവര്‍ക്കു ബദലാവാന്‍ മറ്റൊരു പാര്‍ട്ടിക്കും കഴിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ്സ് തീര്‍ത്തും അപ്രസക്തമാകുന്നതിന്റെ ചിത്രവും അതിലുണ്ട്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, മണിപ്പൂര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ബിജെപിയാണ് ജയിച്ചിരിക്കുന്നത്. ഇതില്‍ തന്നെ മധ്യപ്രദേശിലെ വിജയം അവിടുത്തെ ശിവരാജ് സിങ് ചൗഹാന്റെ ഭരണം ഉറപ്പിക്കുന്നു. യോഗി ആദിത്യനാഥിന്റെ ഭരണത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഉത്തര്‍പ്രദേശില്‍ കാറ്റ് ഇപ്പോഴും ബിജെപിക്ക് അനുകൂലമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ്-ജെഡിഎസ് കോട്ടകളിലും, തെലങ്കാനയില്‍ ടിആര്‍എസിന്റെ തട്ടകത്തിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയക്കൊടി നാട്ടിയിരിക്കുന്നത്.  മണിപ്പൂരില്‍ മൂന്ന് മണ്ഡലങ്ങളിലും ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞത് വലിയൊരു മുന്നേറ്റമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഹിന്ദി ഹൃദയഭൂമിക്കപ്പുറം രാജ്യത്തിന്റെ വടക്കും തെക്കും കിഴക്കും പടിഞ്ഞാറുമൊക്കെ ഒരുപോലെ സ്വാധീനമുള്ള പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുന്നു. സമീപഭാവിയിലൊന്നും ഇതിന് മാറ്റം വരാന്‍ പോകുന്നില്ല.  

കൊവിഡ് മഹാമാരിക്കിടയിലാണ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും, മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും നടന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കൊവിഡ് കാലത്തെ സ്ഥിതിവിശേഷം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന്റെ തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നാണ് പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്നത്. കുടിയേറ്റത്തൊഴിലാളികള്‍  മോദിക്കെതിരെ വിധിയെഴുതുമെന്നായിരുന്നു പലരും ആഹ്ലാദിച്ചത്. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് യുപിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് സ്വപ്‌നം കണ്ടതുപോലെയായി ഇതും. പാവപ്പെട്ടവര്‍ ഇപ്പോഴും വിശ്വാസമര്‍പ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ്. പ്രതിപക്ഷത്തിന്റെ പൊള്ളയായ വാഗ്ദാനങ്ങളും കുപ്രചാരണങ്ങളും മുന്‍കാല പ്രാബല്യത്തോടെ അവര്‍ തള്ളിക്കളയുന്നു. രാജ്യത്തെ മറ്റൊരു  ഭരണകൂടത്തിനും കഴിയാതിരുന്ന വിധത്തില്‍ സ്ത്രീ സമൂഹത്തെ ശാക്തീകരിക്കാനും, അവര്‍ക്കുവേണ്ട സഹായങ്ങളെത്തിക്കാനും മോദി ഭരണത്തിന് കഴിഞ്ഞതും ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇത് അഴിമതിക്കും കുടുംബവാഴ്ചയ്‌ക്കുമെതിരായ വികസന രാഷ്‌ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയമാണ്. ഈ മുന്നേറ്റം തുടരുകതന്നെ ചെയ്യും.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ക്ലീൻ ഗോദാവരി ദൗത്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി പവൻ കല്യാൺ ; പദ്ധതി നമാമി ഗംഗ പ്രോജക്ട് പോലെ നടപ്പിലാക്കും

ശ്രേഷ്ഠ മലയാളം കേന്ദ്രം ഡയറക്ടറായി പ്രൊഫ എം ശ്രീനാഥനെ നിയമിച്ചു.

നീതി ആയോഗ് യോഗത്തില്‍ മോദി കേരളത്തിന് കണ്ടുവെച്ച വികസനപാതകള്‍ ഏറെ…ഇതെല്ലാം നടപ്പാക്കാനുള്ള കെല്‍പ് സതീശനും കുഞ്ഞാലിക്കുട്ടിയ്‌ക്കും ഉണ്ടോ?

പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു, നാല് ദിവസത്തിനിടെ 2 പേര്‍ മരിച്ചു

രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഗുണ്ടാ നേതാവും, വിവാദമായത് റീല്‍സ് പ്രചരിച്ചതോടെ

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.