Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക തട്ടിപ്പില്‍ നഷ്ടമായത് നിരവധി പേരുടെ ജീവിതസമ്പാദ്യം

പണം തിരിച്ചു കിട്ടാതായ ആദ്യഘട്ടങ്ങളില്‍ അവര്‍ പരസ്യ പ്രതികരണവുമായോ പരാതിയുമായോ രംഗത്തെത്തിയില്ല. എന്നെങ്കിലും പണം തിരിച്ചുകിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചു. എന്നാല്‍, കാസര്‍കോട് അടക്കമുള്ള ജ്വല്ലറി ശാഖകള്‍ അടച്ചുപൂട്ടിയതോടെ നിക്ഷേപകര്‍ പരാതികളുമായെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 04:27 pm IST
in Kasargod

കാസര്‍കോട്: ചോര വിയര്‍പ്പാക്കി കഷ്ടപ്പെട്ട നിരവധി പേരുടെ ജീവിത സമ്പാദ്യങ്ങളാണ് മുസ്ലിം ലീഗ് നേതാവ് എം. സി കമറുദ്ദീന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള 150 കോടിയോളം രൂപയുടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപക തട്ടിപ്പില്‍ നഷ്ടപ്പെട്ടത്. നിക്ഷേപക തുക തിരിച്ചുകിട്ടാതായതോടെ ഒരു രക്ഷയുമില്ലാതായിട്ടാണ് നിക്ഷേപകര്‍ പരാതികളുമായി രംഗത്തെത്തിയത്. ഇതോടെ പരാതികളുടെയും കേസുകളുടെയും എണ്ണം നൂറു കവിഞ്ഞു.  

ജീവിതത്തിന്റെ നല്ല ഭാഗം മണലാരണ്യങ്ങളില്‍ വിയര്‍പ്പൊഴുക്കിയും, മക്കളുടെ വിവാഹത്തിനും മറ്റുമായി സ്വരുക്കൂട്ടിയ പാവങ്ങളുടെ ഉള്‍പ്പെടെ 150 കോടിയോളം രൂപയാണ് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ മറവില്‍ എംഎല്‍എയും കൂട്ടരും തട്ടിയതെന്നാണ് ആരോപണം. ഒടുവില്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മുസ്ലിം ലീഗ് എം.എല്‍.എയുമായ എം. സി. കമറുദ്ദീന്‍ അറസ്റ്റിലുമായി. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ലക്ഷക്കണക്കിന് രൂപയാണ് ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ചത്. 

രാഷ്‌ട്രീയ സാമൂഹിക മേഖലകളില്‍ പ്രശസ്തരായ സമൂഹത്തില്‍ ഉന്നത സ്ഥാനമുള്ള നേതാക്കളടക്കം തുടങ്ങിയ സ്ഥാപനമായതിനാല്‍ കൂടുതല്‍ ആലോചിക്കാതെ പലരും പണം മുടക്കാന്‍ തയ്യാറായി. എന്നാല്‍ പിന്നീടങ്ങോട്ട് ഇവരെല്ലാം കൊടുംചതിയുടെ ഇരകളാവുകയായിരുന്നു. ജ്വല്ലറിയുടെ മുഴുവന്‍ ശാഖകളും അടച്ചു പൂട്ടിയതോടെയാണ് നിക്ഷേപകര്‍ക്ക് ആശങ്ക വര്‍ധിച്ചത്. 

പണം തിരിച്ചു കിട്ടാതായ ആദ്യഘട്ടങ്ങളില്‍ അവര്‍ പരസ്യ പ്രതികരണവുമായോ പരാതിയുമായോ രംഗത്തെത്തിയില്ല. എന്നെങ്കിലും പണം തിരിച്ചുകിട്ടുമെന്ന് ഉറച്ചു വിശ്വസിച്ചു. എന്നാല്‍, കാസര്‍കോട് അടക്കമുള്ള ജ്വല്ലറി ശാഖകള്‍ അടച്ചുപൂട്ടിയതോടെ നിക്ഷേപകര്‍ പരാതികളുമായെത്തി. അതുവരെ പണം ചോദിച്ച് ജ്വല്ലറിയിലെങ്കിലും പോകാമെന്ന് കരുതിയവര്‍ ഇത് വന്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്. ഇതിനിടെ പലരീതിയിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളും പ്രശ്‌നപരിഹാര യോഗങ്ങളും നടന്നെങ്കിലും പണം ആര് തരുമെന്നോ എപ്പോള്‍ തരുമെന്നോ വ്യക്തമായ ഉത്തരം ലഭിച്ചില്ല. 

ചന്തേര ആസ്ഥാനമാക്കി 2006ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ആദ്യമായി രൂപവല്‍കരിച്ചത്. പിന്നീട് 2008ല്‍ ഒമര്‍ ഫാഷന്‍ ഗോള്‍ഡ്, 2009ല്‍ നുജൂം ഗോള്‍ഡ്, 2012ല്‍ ഫാഷന്‍ ഓര്‍ണമെന്റ്‌സ് എന്നീ സ്ഥാപനങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഈ നാല് സ്ഥാപനങ്ങളിലായി ഏകദേശം 750ഓളം പേരാണ് പണം നിക്ഷേപിച്ചിരുന്നത്. 
ഈ നാല് കമ്പനികളുടെ പേരാണ് നിക്ഷേപകര്‍ക്ക് നല്‍കിയ രേഖകളില്‍ പരാമര്‍ശിച്ചിരുന്നത്. നാല് കമ്പനികളും ഒന്നാണെന്നും നിക്ഷേപകരോട് പറഞ്ഞിരുന്നു. 

ജ്വല്ലറിയിലെ കച്ചവടം പൊളിഞ്ഞതാണ് പണം തിരിച്ചു നല്‍കാന്‍ സാധിക്കാതെ വന്നതിന് കാരണമെന്നായിരുന്നു ജ്വല്ലറി മാനേജ്‌മെന്റിന്റെ വിശദീകരണം. എന്നാല്‍, കച്ചവടം പൊളിഞ്ഞ്, ശാഖകള്‍ ഓരോന്നായി അടച്ചുപൂട്ടിയപ്പോഴും ഇത് മറച്ചുവെച്ച് പണം സമാഹരിച്ചിരുന്നതായാണ് നിക്ഷേപകര്‍ നേരത്തെ പറഞ്ഞിരുന്നത്. നിക്ഷേപകര്‍ അറിയാതെ കമ്പനിയുടെ ആസ്തികള്‍ മറിച്ചു വിറ്റതായും ആക്ഷേപം ശക്തമാണ്.
 

Tags: kasargodgoldഎം.സി. കമറുദ്ദീന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.