Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചാരപ്രവര്‍ത്തനവും; ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി

സ്വപ്‌നയ്‌ക്ക് ശിവശങ്കര്‍ സര്‍ക്കാര്‍ രഹസ്യങ്ങള്‍ കൈമാറി; രഹസ്യങ്ങള്‍ വിറ്റ് സ്വപ്‌ന കോഴ വാങ്ങി; ശിവശങ്കറിന്റെ ഫോണിലും തെളിവ്; ശിവശങ്കര്‍ ആറു ദിവസംകൂടി ഇഡി കസ്റ്റഡിയില്‍

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 6, 2020, 01:14 pm IST
in Kerala

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ചാരപ്രവര്‍ത്തനത്തിലൂടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി. സ്വപ്‌ന സുരേഷ് നടത്തിയ ചാരപ്രവര്‍ത്തനത്തിലൂടെ, സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ എം. ശിവശങ്കര്‍ വഴി ചോര്‍ത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ശിവശങ്കറെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കൂടുതല്‍ അന്വേഷണത്തിന് ശിവശങ്കറിനെ ആറു ദിവസംകൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു.

അഞ്ചുദിവസത്തെ കസ്റ്റഡി സമയം കഴിഞ്ഞപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ അഞ്ചാംപ്രതി ശിവശങ്കറിനെ ഇ ഡി ഇന്നലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ എത്തിച്ചു. ഏജന്‍സിയുടെ ആവശ്യപ്രകാരം കോടതി നവംബര്‍ 11 വരെ കസ്റ്റഡി നീട്ടി. കസ്റ്റഡി നീട്ടല്‍ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ രഹസ്യ വിവരങ്ങള്‍ സ്വപ്നയ്‌ക്ക് ശിവശങ്കര്‍ ചോര്‍ത്തിയ വിവരം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണിക്കൃഷ്ണന്‍ സമര്‍പ്പിച്ചത്. സ്വപ്നയ്‌ക്ക്, യുഎഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഹെഡ് ആയിരുന്ന ഖാലിദ് മുഹമ്മദ് അലി ഷൗക്രിയുമായുള്ള സ്വര്‍ണക്കടത്തിടപാടും സാമ്പത്തിക ബന്ധവും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് അദ്ദേഹം സ്വയം സമ്മതിച്ചതും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.

ശിവശങ്കറില്‍നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ലൈഫ് മിഷന്‍, കെ ഫോണ്‍ പദ്ധതികളുടെ സര്‍ക്കാര്‍ രഹസ്യ വിവരങ്ങള്‍ രണ്ടാം പ്രതി സ്വപ്‌നയുമായി വാട്‌സാപ്പില്‍ പങ്കുവെച്ചത് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിവരങ്ങള്‍, യൂണിടാക് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ്, ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്നീ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറാനായിരുന്നു. സ്വപ്

ന സുരേഷും മറ്റു പ്രതികളും യൂണിടാക് കമ്പനിയില്‍നിന്ന് വന്‍തുക കോഴ വാങ്ങിയതായി സമ്മതിച്ചിട്ടുമുണ്ട്. ശിവശങ്കര്‍ സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയത് ഈ ഇടപാടിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പെന്നാര്‍ ഇന്‍ഡസ്ട്രീസ് എംഡിയുടെ വീട്ടിലും ഓഫീസിലും നടത്തിയ തിരച്ചിലില്‍ കിട്ടിയ തെളിവുകള്‍ ശിവശങ്കറുമായി ഒത്തുനോക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ തുടര്‍ന്നും കിട്ടണമെന്നുമായിരുന്നു ഇ ഡിയുടെ ആവശ്യം.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ സ്മാര്‍ട് സിറ്റി, കെ ഫോണ്‍, ലൈഫ് മിഷന്‍ തുടങ്ങിയ സുപ്രധാന പ്രോജക്ടുകളുടെ മേല്‍നോട്ടം ശിവശങ്കറിനാണ്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍, ഈ പ്രോജക്ടുകളുമായി ഏതെങ്കിലും വിധത്തില്‍ സ്വപ്നക്ക് ബന്ധമുള്ളതിന് രേഖാമൂലം തെളിവുണ്ട്. ഈ വഴിയിലും കൂടുതല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം, ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

പുതിയ വാര്‍ത്തകള്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.