Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നേരറിയാതിരിക്കാന്‍ സിബിഐക്കെതിരെ

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു വെന്നും, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടത് തന്റെ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി അടുത്ത ദിവസംവരെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള അടവായിരുന്നുവെന്ന് സിബിഐയുടെ വഴി മുടക്കാനുള്ള തീരുമാനത്തില്‍നിന്ന് വ്യക്തമാവുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 6, 2020, 05:00 am IST
inEditorial

മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വീമ്പിളക്കിക്കൊണ്ടിരുന്നതിന്റെ പൊള്ളത്തരമാണ് സിബിഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചുകൊണ്ടുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സ്വര്‍ണ കള്ളക്കടത്തിനെക്കുറിച്ചും, സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലെ അഴിമതിയെക്കുറിച്ചുമുള്ള അന്വേഷണം മുഖ്യമന്ത്രിയിലേക്ക് അടുത്തുവരികയാണ്. നിലവില്‍ ഏറ്റെടുത്ത കേസില്‍ വിലക്ക് ബാധകമാവില്ലെങ്കിലും കൂടുതല്‍ ഇടപെടലുകള്‍ ഒഴിവാക്കാനാണ് പുതിയ നീക്കം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേസില്‍ പ്രതിയായിരിക്കുന്നത് അയാളുടെ മാത്രം കുറ്റമാണെന്നും, ലൈഫ് പദ്ധതിയില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെങ്കില്‍തന്നെ അതില്‍ സര്‍ക്കാരിന് പങ്കില്ലെന്നുമുള്ള വാദങ്ങള്‍ വിലപ്പോവില്ലെന്ന് ഇതിനകം അന്വേഷണ ഏജന്‍സികള്‍ തെളിയിച്ചു കഴിഞ്ഞു. സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ആവശ്യപ്പെട്ടതോടെ തന്റെ നില പരുങ്ങലിലാവുകയാണെന്ന് പിണറായി വിജയന്‍ തിരിച്ചറിയുന്നു. ‘സിഎം’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വശക്തനാണെന്നും, സ്വര്‍ണ കള്ളക്കടത്തുകേസിലെ പ്രതി സ്വപ്‌നയുമായി ഈ ഉദ്യോഗസ്ഥന് ബന്ധമുണ്ടായിരുന്നുവെന്നും തെളിഞ്ഞിരിക്കുന്നതാണ് തിടുക്കത്തില്‍ സിബിഐയുടെ വഴിമുടക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത്.

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടത് തന്റെ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി അടുത്ത ദിവസംവരെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള അടവായിരുന്നുവെന്ന് സിബിഐയുടെ വഴിമുടക്കാനുള്ള തീരുമാനത്തില്‍നിന്ന് വ്യക്തമാവുന്നു. അന്വേഷണത്തോട് സഹകരിക്കുന്നതായി നടിച്ച് തെളിവുകള്‍ നശിപ്പിക്കാനും, അതുവഴി പ്രതികളെ രക്ഷപ്പെടുത്താനുമാണ് പിണറായി ലക്ഷ്യമിട്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍തന്നെ അന്വേഷണത്തിന് എതിരല്ല എന്നു പറഞ്ഞുകൊണ്ടിരിക്കുക. യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സികള്‍ എവിടെവരെ എത്തുന്നു എന്നാണ് മുഖ്യമന്ത്രി ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ലൈഫ് അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന്റെ ദിശ തന്നിലേക്ക് തിരിയുന്നു എന്നു മനസ്സിലാക്കി വിജിലന്‍സിനെ രംഗത്തിറക്കി ഫയലുകള്‍ പിടിച്ചെടുത്തു. സിബിഐക്കെതിരായ കേസില്‍ ഹൈക്കോടതി അന്തിമവിധി പറയാനിരിക്കെയാണ് ശിവശങ്കറിനെയും വിജിലന്‍സ് ഇപ്പോള്‍ ലൈഫ് അഴിമതി കേസില്‍ പ്രതിയാക്കിയിട്ടുള്ളത്. ഈ കേസില്‍ ശിവശങ്കറിനെ സിബിഐക്ക് വിട്ടുകൊടുക്കുന്നത് അപകടകരമാവുമെന്നു കണ്ടാണ് വിജിലന്‍സ് ഏറ്റെടുത്തത്. ലൈഫിലെ അഴിമതിയില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് ഒരു ഘട്ടം വരെ  പറഞ്ഞുകൊണ്ടിരുന്നത് കളവാണെന്ന് ശിവശങ്കര്‍ പ്രതിയായതിലൂടെ വ്യക്തമാവുന്നതൊന്നും മുഖ്യമന്ത്രിക്ക് പ്രശ്‌നമല്ല. സ്വന്തം തടി രക്ഷിക്കലാണല്ലോ ഏറ്റവും പ്രധാനം.

പൊതു സമ്മതപത്രം അനുസരിച്ചാണ് സിബിഐ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം ശരിയാണ്. പക്ഷേ സംസ്ഥാന സര്‍ക്കാരുകള്‍ വിചാരിച്ചാല്‍ സിബിഐ അന്വേഷണം തടയാനാവില്ല. ഹൈക്കോടതികളുടെയോ സുപ്രീംകോടതിയുടെയോ അനുവാദത്തോടെ സിബിഐക്ക് ഏതു കേസും അന്വേഷിക്കാം. മാത്രമല്ല നിലവില്‍ സിബിഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് വിലക്ക് ബാധകമാവുകയുമില്ല. പിണറായി സര്‍ക്കാരിനും ഇതറിയാം. ഒരു പ്രത്യേക കേസില്‍ അന്വേഷണത്തിനായി കോടതികളില്‍നിന്ന് സിബിഐക്ക് അനുമതി നേടാന്‍ കാലതാമസമെടുക്കാം. ഈ സാവകാശമുപയോഗിച്ച് അന്വേഷിക്കാന്‍ പോകുന്ന കേസിന്റെ തെളിവുകള്‍ പരമാവധി നശിപ്പിക്കാനാവും. ലൈഫ് പദ്ധതിയില്‍ മാത്രമല്ല, പിണറായി സര്‍ക്കാരിന്റെ മറ്റ് പല പദ്ധതികളിലും അഴിമതി നടന്നിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതൊന്നും സാധാരണ രീതിയിലുള്ള അഴിമതികളുമല്ല. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുള്‍പ്പെടെ നടന്നിട്ടുള്ള രാജ്യാന്തര ഇടപാടുകളാണ്. ഈ പദ്ധതികളും സിബിഐ അന്വേഷിക്കുമെന്ന് പിണറായി സര്‍ക്കാര്‍ ഭയപ്പെടുന്നു. ഇത് തടയാനാണ് സിബിഐക്ക്  വിലക്ക് കൊണ്ടുവന്നിരിക്കുന്നത്. അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള പദ്ധതികളിലെല്ലാം അത് നടന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കും. അന്വേഷണം ഇവിടംവരെ എത്തരുത്. ഇതിനാണ് അധികാര ദുരുപയോഗത്തിലൂടെ സിബിഐയെ ചെറുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Tags: keralagoldCBI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.