Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ

വിവേകചൂഡാമണി 173

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 2, 2020, 09:09 pm IST
inSamskriti

സോളയം ദേവദത്ത:- ആ ദേവദത്തനാണിവന്‍ എന്ന വാക്യത്തിലെ ആ എന്നതും ഇവന്‍ എന്നതും വിട്ട് ഐക്യം പറയുന്നതു പോലെയാണ് തത്ത്വമസി മഹാവാക്യ പ്രകാരത്തിലുമുള്ളത്.

തത്ത്വമസി – തത് ത്വം അസി – അത് നീ ആകുന്നു എന്ന വാക്യത്തിലെ ജീവേശ്വരന്‍മാരുടെ വിരുദ്ധ ധര്‍മ്മങ്ങളെ തള്ളിയിട്ട് അറിവുള്ളവര്‍ അഖണ്ഡഭാവത്തെ അനുഭവമാക്കുന്നു. നിരവധി ശ്രുതി വാക്യങ്ങള്‍ ബ്രഹ്മത്തിന്റെയും ആത്മാവിന്റെയും ഐക്യത്തെ കാണിക്കുന്നുണ്ട്.

മുമ്പ് എന്നോ എവിടെയോ കണ്ട അതേ ദേവദത്തനെയാണ് ഇന്ന് ഇപ്പോള്‍ ഇവിടെ കാണുന്നത് എന്ന് പറയുമ്പോള്‍ ദേശവും കാലവും വേറെയാകുന്നു. അതിനാല്‍ അവയെ തള്ളിക്കളഞ്ഞ് ദേവദത്തന്‍ എന്ന വ്യക്തിയെ മാത്രം എടുത്താല്‍ ഐക്യമായി.

തത്ത്വമസി മഹാവാക്യമെടുക്കുമ്പോള്‍ തത്പദം കുറിക്കുന്ന കാരണ ഉപാധിയായ ഈശ്വരനും ത്വം പദം കുറിക്കുന്ന കാര്യോപാധിയായ ജീവനും ഒന്നെന്ന് അറിയണം. അതിന് അവയുടെ ഉപാധികളെ തള്ളിയാല്‍ ഐക്യമായി. അത് രണ്ടിലും ഒരുപോലെയിരിക്കുന്ന ചിന്മാത്രത്തെ മാത്രം എടുക്കലാണ്.

നമ്മുടേയും ഈശ്വരന്റെയും സത്ത ഏകമായ ശുദ്ധ ചിന്മാത്രമാണെന്ന് ജ്ഞാനികള്‍ അറിയുന്നു. അവ രണ്ടും വേറെയല്ല ഒന്നാണെന്ന് ആത്മജ്ഞാനികള്‍ പ്രഖ്യാപിക്കുന്നു. ഇത്തരത്തില്‍ നൂറു കണക്കിന് ശ്രുതി വാക്യങ്ങള്‍ ജീവ-ബ്രഹ്മ ഐക്യത്തെ സ്ഥാപിക്കുന്നുണ്ട്.

നാം ഈ ശരീരത്തിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ വിഷയവസ്തുക്കള്‍ ദൃശ്യമാകുന്നു. ശരീരത്തിന് അതീതമായാല്‍ ദൃശ്യപ്രപഞ്ചം ഇല്ലാതാവും. മനസ്സിന് അതീതമായാല്‍ വികാരങ്ങളും ബുദ്ധിയ്‌ക്ക് അതീതമായാല്‍ വിചാരങ്ങളും ഇല്ലാതാവും. വിഷയ വികാര വിചാരങ്ങള്‍ ഇല്ലാതായാല്‍ പിന്നെ ശുദ്ധ ബോധമായ ചിന്മാത്രം തന്നെയാണ് അവശേഷിക്കുക.

ആ ചിന്മാത്ര സ്വരൂപനാണ് ഞാന്‍. കേവല ബോധമായ ഞാന്‍ നോക്കുമ്പോള്‍ വിഷയങ്ങളോ വികാരങ്ങളോ വിചാരങ്ങളോ ഒന്നും തന്നെ കാണില്ല. അവയൊക്കെ ഉപാധികളുമായി ബന്ധപ്പെട്ടവയാണ്. ഉപാധികളെ എടുത്ത് മാറ്റിയാല്‍ അവയിലൂടെ ദൃശ്യമാകുന്നവയൊക്കെ ഇല്ലാതാവും. അപ്പോള്‍ അകവും പുറവും സര്‍വത്ര നിറഞ്ഞ ശുദ്ധ ചിന്മാത്രമായിരിക്കും ദര്‍ശിക്കുക. അത് ഞാന്‍ തന്നെയാണ്. ഈ അര്‍ത്ഥത്തിലാണ് ജീവാത്മാവും പരമാത്മാവും ഒന്ന് തന്നെയെന്ന് ശ്രുതി പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.