കോഴിക്കോട്: ദേശവിരുദ്ധ ശക്തികള്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേരളപ്പിറവി ദിനമായ ഇന്ന് രാവിലെ 11.00ന് ദേശീയപാതയില്‍ സമരശൃംഖല തീര്‍ക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് അറിയിച്ചു. സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണിത്.
ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ രാമനാട്ടുകര വരെ ആയിരത്തി അഞ്ഞൂറോളം കേന്ദ്രങ്ങളിലാണ് സമരശൃംഖല സംഘടിപ്പിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓരോ അമ്പത് മീറ്ററിലും അഞ്ചുപേര്‍ എന്ന രീതിയിലാണ് സമരശൃംഖലയില്‍ പങ്കെടുക്കുക.
സമരശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നടക്കാവ് വണ്ടിപ്പേട്ടയില്‍ നിര്‍വ്വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന് വടകരയിലും സംസ്ഥാനസെക്രട്ടറി പി. രഘുനാഥ് രാമനാട്ടുകരയിലും ഉത്തരമേഖലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന് കൊയിലാണ്ടിയിലും സമരശൃംഖല ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമിതി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മേഖലാ – ജില്ലാ സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സമരശൃംഖലയ്ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: