ന്യൂദല്ഹി: സിജെപി ഒക്ടോബര് 10ന് ജന്തര്മന്തര് മാര്ച്ചില് കുഴപ്പങ്ങളുണ്ടാക്കാന് ആസൂത്രണം ചെയ്തിരുന്നുവെന്നും പക്ഷെ പൊലീസിന്റെ അവസരോചിതമായ ഇടപെടലില് അത് സാധിക്കാതെ പോയിയെന്നുമാണ് അവസാനമായി പുറത്തുവരുന്ന റിപ്പോര്ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്ന നിരവധി വിഡീയോകള് ഖബര് ഇന്ത്യ എന്ന യൂട്യൂബര് പുറത്തുവിട്ടിരിക്കുകയാണ്.
Excellent job by @_KhabarIndia – exposing gaalibaz tilchattas who only wanted to spread chaos like last time
Public has had enough of @abhijeet_dipke & Co’s anarchy- they are pushing back pic.twitter.com/44f4FjEBFO
— Sameer (@BesuraTaansane) October 11, 2026
മാര്ച്ചിനെപ്പറ്റി ചോദിക്കാന് ചെന്ന ഖബര് ഇന്ത്യ യൂട്യുബറെ ഒരു സംഘം ദേഷ്യത്തോടെ ചീത്തവിളിക്കുകയും കൈകൊണ്ട് ഉപദ്രവിക്കുന്നതും ഒരു വീഡിയോയില് കാണാം. 2026 ജൂണ് മാസത്തില് ജന്തര്മന്തര്മാര്ച്ച് നടത്തിയപ്പോഴും നിരവധി ഗുണ്ടാസംഘങ്ങള് അവിടെ എത്തിയിരുന്നതായി തെളിവുകള് ലഭിച്ചിരുന്നു. ഇത്തവണ ഒക്ടോബര് 10ന് നടത്തിയ മാര്ച്ചിലും ഇതേ പോലെ ഗുണ്ടകള് എത്തിയിരുന്നു.
അഭിജിത് ദീപ്കെയും കൂട്ടാളികളും നീറ്റ് പരീക്ഷാക്രമക്കേടുകള്ക്കെതിരെ സമരം ചെയ്തപ്പോള് ജനങ്ങള്ക്ക് അവരോട് താല്പര്യം ഉണ്ടായിരുന്നു. എന്നാല് പീന്നീട് കോണ്ഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളില് ഇതേ പോലെ പരീക്ഷാക്രമക്കേടുകള് നടന്നപ്പോള് ഇവര് ഇടപെട്ടില്ല. അതുപോലെ പിന്നാക്കാവസ്ഥയില് കിടക്കുന്ന സര്ക്കാര് സ്കൂളുകളെ തുറന്നുകാണിക്കാന് അവര് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില് മാത്രം പോയി. അപ്പോഴും സിജെപി കോണ്ഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളെ സ്കൂള് ടീക് കരോ പദ്ധതിയില് നിന്നും ഒഴിവാക്കി. ഇപ്പോള് പരീക്ഷാപരിഷ്കരണവുമായി വന്ന പാര്ട്ടി ഒറ്രയടിക്കുന്ന വോട്ട് ചോരി വിഷയം ഏറ്റെടുത്ത് സമരം ചെയ്തതോടെ ഇവരുടെ ലക്ഷ്യം ബിജെപി ഭരണം അട്ടിമറിക്കല് തന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതോടെ സിജെപിയോടുള്ള ജനങ്ങള് താല്പര്യം കുറഞ്ഞിരിക്കുകയാണ്. അതിന് ഉദാഹരണമാണ്. ഒക്ടോബര് 10ന് ജന്തര്മന്തര് സമരത്തിന് വിമാനത്തില് പോകുകയായിരുന്ന ഇവരെ സഹയാത്രക്കാര് ചോദ്യം ചെയ്ത സംഭവം ഉണ്ടായത്. ബുധനാഴ്ചയും അഭിജിത് ദീപ്കെയെ നാട്ടുകാര് കൂക്കിവിളിക്കുന്ന സംഭവം ഉണ്ടായി.
















