Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘വണക്കം പൊന്‍മാരിയപ്പന്‍ജി’;ഒരു സംസ്‌കാരത്തിന്റെ അടയാളവാക്യമാണ് പൊന്‍മാരിയപ്പന്‍

വരികളില്‍ നിറഞ്ഞ്

എം. സതീശന്‍byഎം. സതീശന്‍
Nov 1, 2020, 05:13 am IST
inMain Article

ആഴ്ച അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങളുമായി ഹൃദയസംവാദം നടത്തും. മന്‍ കി ബാത്. വായനയുടെയും ഔപചാരികവിദ്യാഭ്യാസത്തിന്റെയും അകത്തളങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് ഇടംപിടിക്കാനാകാതെ പോയ ഗ്രാമീണരോട് അദ്ദേഹം തന്റെ മനസ്സ് തുറക്കുന്നു. കക്ഷിരാഷ്‌ട്രീയത്തിന്റെ കിടമത്സരങ്ങള്‍ക്കല്ല, രാഷ്‌ട്രബോധത്തിന്റെ കളങ്കലേശമില്ലാത്ത സമര്‍പ്പണത്തിനായി അവരോട് ആഹ്വാനം ചെയ്യും. സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന കരുതലുകള്‍ക്ക് പിന്തുണ ചോദിക്കും. അജ്ഞരെ, അവശരെ, ആര്‍ത്തരെ തുണ ചെയ്‌തൊപ്പമുയര്‍ത്താമെന്ന് ജനങ്ങളോട് ചേര്‍ന്നുനിന്ന് വാക്ക് നല്‍കും. വലിയ കാര്യങ്ങള്‍ ചെയ്യുന്ന സാധാരണക്കാരെ കുറിച്ച് ലോകത്തോട് പ്രധാനമന്ത്രി വിളിച്ചു പറയും. അവരുമായി നേരിട്ട് സംവദിക്കും.

അത്തരമൊരു ഞായറാഴ്ചയിലാണ് തൂത്തുക്കുടിയിലെ മില്ലേര്‍പൂരത്തിലെ ബാര്‍ബര്‍ഷോപ്പിലേക്ക് പ്രധാനമന്ത്രിയുടെ വിളി വന്നത്. ”പൊന്‍ മാരിയപ്പന്‍ജി… വണക്കം… നല്ലാ ഇരിക്കീങ്കളാ..” എന്ന കുശലത്തോടെ പ്രധാനമന്ത്രി ലോകത്തെയാകെ തൂത്തുക്കുടിയിലെ ആ നിരത്തുവക്കില്‍ പ്രവര്‍ത്തിക്കുന്ന മുടിവെട്ടുകടയിലേക്ക് വിളിച്ചുവരുത്തി. മന്‍ കി ബാത്തുകളിലൂടെ ലോകശ്രദ്ധ നേടുന്ന സാധാരണക്കാര്‍ക്കിടയിലെ അസാധാരണന്മാരില്‍ ഒരുവനാവുകയായിരുന്നു പൊന്‍ മാരിയപ്പനും. വണക്കം മാന്യവര പ്രഥമരയ്യാ… എന്ന പ്രത്യഭിവാദ്യത്തില്‍ പൊന്‍ മാരിയപ്പന്‍ പൊന്നിനേക്കാളും വിലയുള്ളവനായി മാറി…..

പട്ടിണിയും പരിവട്ടവും വലച്ച കുട്ടിക്കാലത്തിന്റെ പരാധീനതകളെ മറികടക്കാന്‍ വരച്ചും കുറിച്ചും വായിച്ചും സ്വന്തമാക്കിയ അക്ഷരകൗതുകങ്ങളില്‍ സ്വയം ലയിച്ചതാണ് മാരിയപ്പനെ നാടിന് പൊന്‍ മാരിയപ്പനാക്കിയത്. പഠിക്കാന്‍ ഏറെ കൊതിച്ചിട്ടും പട്ടിണി വരച്ച വരയ്‌ക്കപ്പുറം വിധി അവനെ പഠിപ്പിച്ചില്ല. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി കത്രികയും ചീര്‍പ്പുമായി പൊന്‍ മാരിയപ്പന്‍ നിരത്തിലിറങ്ങി. തന്റെ പ്രായത്തിലുള്ളവര്‍ പഠിച്ച്, മിടുക്കരായി മുന്നിലൂടെ കടന്നുപോകുന്നത് കണ്ടപ്പോള്‍ അവന് കൊതിയടക്കാനായില്ല.  

മുടി നീണ്ടുവളര്‍ത്തി മുന്നിലെത്തിയവര്‍ക്ക് ബോറടിക്കാതിരിക്കാന്‍ ഒപ്പം കരുതിയ ഓഡിയോ പ്ലെയറിലൂടെ കേട്ട പ്രസംഗങ്ങള്‍ മാരിയപ്പനെ പുതിയ വഴിയിലേക്ക് തിരിച്ചുവിട്ടു. എപിജെ അബ്ദുള്‍ കലാമും സുഖി ശിവവും തമിഴരുവി മണിയനുമൊക്കെ അവന് ഗുരുനാഥന്മാരായി. പള്ളിക്കൂടം തരാത്ത അറിവ് പുസ്തകങ്ങള്‍ നല്‍കുമെന്ന് മാരിയപ്പന്‍ കണ്ടെത്തി. പണിയെടുത്തുകിട്ടുന്ന പണത്തില്‍ നിന്ന് അവന്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ തുക വകയിരുത്തി. വായന അവന് മുന്നില്‍ വിശാലമായ ലോകം തുറന്നിട്ടു.

തൂത്തൂക്കുടിയിലെ തെരുവോരത്ത് സ്വന്തമായി തുടങ്ങിയ സലൂണില്‍ ഊഴം കാത്തിരിക്കുന്നവരുടെ കൊച്ചുവര്‍ത്തമാനങ്ങളില്‍ മാരിയപ്പന്‍ സഹതപിച്ചു. ലോകം മുന്നേറുമ്പോഴും തന്റെ ഗ്രാമവാസികള്‍, ഒപ്പം നടന്നവര്‍ കാര്യമില്ലാത്ത കാര്യങ്ങളെച്ചൊല്ലി തര്‍ക്കിച്ചും കലഹിച്ചും നേരംപോക്കുന്നത് മാരിയപ്പന് വേദനയായി. തന്റെ സലൂണിന്റെ ഒരു കോണില്‍ താന്‍ വായിച്ച പുസ്തകങ്ങള്‍ അവന്‍ അവര്‍ക്കായി മാറ്റിവെച്ചു. ലോകമറിഞ്ഞവരുടെ അനുഭവങ്ങള്‍ വായിക്കാന്‍ മാരിയപ്പന്‍ അവരോട് പറഞ്ഞു. പിന്നേ…. പുസ്തകം വായിക്കാഞ്ഞിട്ടാണ് ഇനി എന്ന് പുച്ഛിച്ചവരോട് മാരിയപ്പന്‍ പുതിയ ഓഫര്‍ വെച്ചു. സലൂണിലിരിക്കുന്ന സമയമത്രയും പുസ്തകം വായിച്ചാല്‍ മുടി വെട്ടുന്നതിന് മുപ്പത് ശതമാനം ഡിസ്‌കൗണ്ട്…. എന്നിട്ടും വായിക്കാത്തവര്‍ക്കായി അവന്‍ ഭാരതിയാരുടെ, അബ്ദുള്‍കലാമിന്റെ പ്രസംഗങ്ങള്‍ കേള്‍പ്പിച്ചു…

അങ്ങനയങ്ങനെ മില്ലേര്‍പുരത്തുകാര്‍ പുസ്തകങ്ങളെ സ്‌നേഹിച്ചുതുടങ്ങി.  പൊന്‍ മാരിയപ്പന്റെ സലൂണ്‍ ഒരു വലിയ ലൈബ്രറി കൂടിയായി മാറി. എണ്ണൂറിലേറെ പുസ്തകങ്ങള്‍….. മുടിവെട്ടുന്നവരും വെട്ടാത്തവരും വിദ്യാര്‍ത്ഥികളും അല്ലാത്തവരുമൊക്കെ മാരിയപ്പന്റെ ലൈബ്രറി കം സലൂണിലെ നിത്യസന്ദര്‍ശകരായി….

പൊന്‍മാരിയപ്പനോട് മാനനീയ പ്രഥമര്‍കള്‍ ചോദിച്ചു, മാരിയപ്പന്‍ ഉങ്കള്‍ക്ക് എന്ത പുസ്തകം പിടിക്കും?  സംശയമുണ്ടായിരുന്നില്ല മാരിയപ്പന്…. തിരുക്കുറള്‍ താന്‍ എനിക്ക് പ്രിയം പ്രഥമര്‍കളേ….  

ഒരു സംസ്‌കാരത്തിന്റെ അടയാളവാക്യമാണ് പൊന്‍മാരിയപ്പന്‍. തൂത്തുക്കുടിയിലെ തെരുവില്‍ ജീവിക്കുമ്പോഴും അറിവുതേടിയുള്ള പ്രയാണത്തില്‍ ഏര്‍പ്പെടുന്ന യഥാര്‍ത്ഥ ഭാരതീയന്‍. അറിവേറെ പകരുന്ന കുറളുകളില്‍ മനസ്സ് അര്‍പ്പിച്ചവന്‍. എത്ര അന്തസ്സോടെയാണ് തിരുക്കുറള്‍ താന്‍ എനിക്ക് പ്രിയം എന്ന്  എട്ടാം ക്ലാസ് പഠിപ്പ് മാത്രമുള്ള ആ ഗ്രാമീണന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് വിളിച്ചുപറഞ്ഞത്. ഒറ്റ മറുപടി കൊണ്ട് മുഴുവന്‍ തമിഴകത്തിന്റെയും ഗരിമയെയാണ് പൊന്‍ മാരിയപ്പന്‍ ലോകസമക്ഷം അവതരിപ്പിച്ചത്.

പൊന്‍ മാരിയപ്പന്‍ ഭാരതത്തിന്‍ മനസ്സാണ്. മനസ്സിന്റെ വര്‍ത്തമാനമാണ്. അങ്ങനെയെത്രയോ മാരിയപ്പന്മാരാണ് ചാണ കാണാതെ ഈ മാതാവിന്‍ മടിത്തട്ടില്‍ ഇനിയുമുള്ളത്.

Tags: india
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.