Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മാധ്യമങ്ങള്‍ക്കെതിരെ പ്രാദേശിക തലത്തില്‍ പരസ്യക്കൂട്ടായ്‌മയ്‌ക്ക് സിപിഎം

സ്വര്‍ണ്ണക്കടത്തിലും ബെംഗളൂരു മയക്ക് മരുന്ന് കേസിലും മുഖ്യപ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസ്സും ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് വന്നതോടെ മാധ്യമങ്ങള്‍ക്കെതിരെ തിരിയുകയെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 31, 2020, 10:04 pm IST
inKannur

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലും ബെംഗളൂരു മയക്കു മരുന്ന് കേസിലും പൂര്‍ണ്ണമായും ഒറ്റപ്പെട്ട സിപിഎം നേതൃത്വം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വിശ്വാസമാര്‍ജ്ജിക്കാന്‍ മാധ്യമങ്ങള്‍ക്കെതിരെ ജനകീയക്കൂട്ടായ്‌മ നടത്തുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ബ്രാഞ്ച് തലത്തില്‍ കേരളത്തിലുടനീളം ജനകീയക്കൂട്ടായ്‌മയെന്ന പേരില്‍ പരിപാടി സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റോടെ പാര്‍ട്ടിയില്‍ ഏതാണ്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോയിയേരി ബാലകൃഷ്ണനും മുന്‍കയ്യെടുത്താണ് പരിപാടിക്ക് രൂപം നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കീഴ്ഘടകങ്ങളില്‍ നഷ്ടമായ ആത്മവിശ്വാസം തിരികെ പിടിക്കുയെന്ന ലക്ഷ്യം കൂടി കൂട്ടായ്‌മയ്‌ക്ക് പിന്നിലുണ്ട്.  

സ്വര്‍ണ്ണക്കടത്തിലും ബെംഗളൂരു മയക്ക് മരുന്ന് കേസിലും മുഖ്യപ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസ്സും ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് വന്നതോടെ മാധ്യമങ്ങള്‍ക്കെതിരെ തിരിയുകയെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ദിവസങ്ങളായി പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം വരുന്ന വാര്‍ത്തകള്‍ വലത് സംഘടനകളെ സഹായിക്കാന്‍ സിപിഎമ്മിനെതിരെ വന്‍കിട കോര്‍പ്പറേറ്റുകള്‍ കെട്ടിച്ചമയ്‌ക്കുന്നതാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. ലോകവ്യാപകമായി കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ പ്രചാരണ ഉപകരണങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വതന്ത്രമെന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ട് നിശ്ചയിച്ച അജണ്ടകള്‍ക്ക് അനുസൃതമായി പൊതുബോധം നിര്‍മ്മിക്കുന്നതിനാണ് ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിക്കുന്നതെന്നുമാണ് നേതൃത്വത്തിന്റെ ഔദ്യോഗിക ഭാഷ്യം.

ബിനീഷ് കോടിയേരിക്കെതിരെ നേരത്തെയും പലവിധ ആരോപണങ്ങളുയര്‍ന്ന് വന്നപ്പോഴും നിയന്ത്രിക്കാനോ നടപടിയെടുക്കാനോ തയ്യാറാകാതെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. പിണറായിയുടെയും കോടിയേരിയുടെയും കണക്ക് കൂട്ടലിന് വിരുദ്ധമായി കണ്ണൂര്‍ ലോബി പൂര്‍ണ്ണമായും കൈവിട്ടതോടെയാണ് സര്‍ക്കാരിലും പാര്‍ട്ടിയിലും നഷ്ടപ്പെട്ട സ്വാധീനം തിരികെ പിടിക്കാന്‍ മാധ്യമങ്ങളെ പഴിചാരി ന്യായീകരണവുമായി രംഗത്ത് വരാന്‍ തീരുമാനമായത്. ഇരുവരുടെയും പിന്നില്‍ എന്നും ഉറച്ച് നില്‍ക്കാറുള്ള ഇ.പി. ജയരാജന്‍ ഉള്‍പ്പടെയുള്ള കണ്ണൂരില്‍ നേതാക്കള്‍ പൂര്‍ണ്ണമായും നിശബ്ദരാണ്. കോടിയേരിയുടെയും പിണറായിയുടെയും അപ്രമാധിത്വത്തിനെതിരെ നേരത്തെതന്നെ അസംതൃപ്തരായ മറ്റ് നേതാക്കളും പ്രതിസന്ധി അവര്‍ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ്. കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ വലത് പക്ഷ കൂട്ടായ്‌മയെന്നും കോര്‍പറേറ്റ് കമ്മ്യൂണിസ്റ്റ് വിരുദ്ധതയെന്നും പ്രചരിപ്പിച്ച് പ്രതിരോധിക്കാനാവുമെയന്ന കാര്യത്തിലും ഇവര്‍ക്ക് ആശങ്കയുണ്ട്. മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള നീക്കം തിരിച്ചടിക്കുമെന്ന ആശങ്കയുമുണ്ട്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെയെന്ന പിണറായിയുടെ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്.  

Tags: cpmമാധ്യമങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.