Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മയക്കുമരുന്ന് ഇടപാടുകള്‍ നിയന്ത്രിച്ചത് ബിനീഷ്; അനൂപ് മുഹമ്മദ് ബിനാമി; ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് മുഹമ്മദിന്റെ മൊഴി

ബിനീഷ് തന്റെ ബോസാണെന്ന് അനൂപ് മുഹമ്മദിന്റെ മൊഴി മൂന്നരക്കോടിയോളം രൂപ ബിനീഷ് കൈമാറിയെന്ന് ഇഡി റിപ്പോര്‍ട്ട് ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ മൂന്ന് അന്വേഷണ ഏജന്‍സികള്‍ കൂടി കസ്റ്റഡിയില്‍ വാങ്ങും

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Oct 31, 2020, 04:14 pm IST
in Kerala

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസില്‍ സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്.  

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്നു കേസിലെ പ്രധാന പ്രതി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് ഇഡി വ്യക്തമാക്കി. അനൂപിന്റെ ബോസാണ് ബിനീഷ്. അനൂപ് ചെയ്തിരുന്നതെല്ലാം ബിനീഷിന്റെ നിര്‍ദേശ പ്രകാരമുള്ള കാര്യങ്ങളാണ്. അനൂപ് മുഹമ്മദിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി ബെംഗളൂരുവില്‍ നിരവധി ബിസിനസ്സുകള്‍ ചെയ്തിരുന്നെന്നും ഇഡി കണ്ടെത്തി. മൂന്നരക്കോടിയോളം രൂപ ബിനീഷ്, അനൂപ് മുഹമ്മദിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഇഡി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ബെംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്തത് ഏഴുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം. പ്രാഥമിക ഘട്ടത്തില്‍ കള്ളപ്പണ നിരോധന നിയമത്തിലെ 3,4 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.  

ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസിലെ ആറാം പ്രതിയാണ് ബിനീഷ്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് അറസ്റ്റു രേഖപ്പെടുത്തി സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ നാലരയോടെ ഇഡി കസ്റ്റഡിയില്‍ ലഭിച്ചിരുന്നു. രാത്രി ഒന്‍പതുവരെ ചോദ്യം ചെയ്തു. സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങളോട് ആദ്യ ദിവസം ബിനീഷ് സഹകരിച്ചിരുന്നില്ല.  

എന്നാല്‍, ഇന്നലെ രാവിലെ ബാങ്ക് രേഖകള്‍, അനൂപ് മുഹമ്മദില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ മുന്‍ നിര്‍ത്തിയുള്ള ചോദ്യം ചെയ്യലില്‍ ബിനീഷില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് അറിവ്.  

കന്നട സിനിമാ മേഖലയുമായുള്ള ലഹരിമരുന്നു  ഇടപാടുകളിലെ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായും അന്വേഷണ ഏജന്‍സികള്‍ക്ക് സൂചനയുണ്ട്. മയക്കുമരുന്ന് കേസ് കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)ക്കു പുറമെ കര്‍ണാടക പോലീസിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി), ആഭ്യന്തര സുരക്ഷാ വിഭാഗം (ഐഎസ്ഡി) എന്നീ ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. ഈ മൂന്ന് ഏജന്‍സികളും ചോദ്യം ചെയ്യാനായി ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങും. ലഹരി കേസുകളില്‍ അറസ്റ്റിലായവര്‍ക്ക് അന്തര്‍ സംസ്ഥാന-രാജ്യാന്തര ബന്ധങ്ങളുണ്ടെന്ന വ്യക്തമായ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.  

ബിനീഷിനെ കാണാന്‍ ഇന്നലെ സഹോദരന്‍ ബിനോയ് കോടിയേരിയും അഭിഭാഷകരും ശ്രമിച്ചെങ്കിലും തിങ്കളാഴ്ച എത്താനാണ് ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്.

Tags: Drug Mafiaബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.