Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വടക്കേ മലബാറില്‍ തെയ്യാട്ടക്കാലത്തിന് ഇന്ന് തുടക്കം; ആഘോഷങ്ങള്‍ ചടങ്ങുകളില്‍ ഒതുങ്ങും

കാവുകളിലും ക്ഷേത്രങ്ങളിലും തോറ്റം പാട്ടിന്റെ താളത്തില്‍ ചെണ്ടയും ചിലമ്പൊച്ചയും തീര്‍ക്കുന്ന കാലമാണ് കളിയാട്ടക്കാലം. ഇടവപ്പാതിവരെ നീണ്ടു നില്‍ക്കുന്ന ഈ ആഘോഷക്കാലം വടക്കേ മലബാറിലെ ജനങ്ങളുടെ അനുഷ്ഠാനവും ഒപ്പം ഉത്സവകാലവുമാണ്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Oct 26, 2020, 12:00 pm IST
inKannur

കണ്ണൂര്‍: ഇന്ന് തുലാപ്പത്ത് പിറന്നതോടെ വടക്കേ മലബാറില്‍ തെയ്യാട്ടക്കാലത്തിന് തുടക്കമായി. എന്നാല്‍ പതിവു വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ തെയ്യാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠന്‍ ക്ഷേത്രത്തില്‍ ആഘോഷം ചടങ്ങുകള്‍ മാത്രമായി നടക്കും. ക്ഷേത്രത്തില്‍ ഇക്കുറി കളിയാട്ടമില്ലെന്ന തീരുമാനിച്ചു കഴിഞ്ഞു. ഇതേ ദിവസം തെയ്യാട്ടം നടക്കുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലും ആഘോഷം ഇത്തവണ ആചാര ചടങ്ങുകളിലൊതുങ്ങും.

കാവുകളിലും ക്ഷേത്രങ്ങളിലും തോറ്റം പാട്ടിന്റെ താളത്തില്‍ ചെണ്ടയും ചിലമ്പൊച്ചയും തീര്‍ക്കുന്ന കാലമാണ് കളിയാട്ടക്കാലം. ഇടവപ്പാതിവരെ നീണ്ടു നില്‍ക്കുന്ന ഈ ആഘോഷക്കാലം വടക്കേ മലബാറിലെ ജനങ്ങളുടെ അനുഷ്ഠാനവും ഒപ്പം ഉത്സവകാലവുമാണ്. കോവിഡിന്റെ വരവോടെ ആളും ആരവങ്ങളും മാഞ്ഞതോടെ കഴിഞ്ഞ തെയ്യാട്ടക്കാലത്തിന്റെ പകുതിയോടെ നിരവധി കാവുകളിലേയും ക്ഷേത്രങ്ങളിലേയും തെയ്യാട്ടങ്ങള്‍ മാറ്റിവെച്ചിരുന്നു. ഇതോടെ കോലക്കാരന്‍ തൊട്ട് ബലൂണ്‍ വില്‍പ്പനക്കാരന്റെ വരെ ഉപജീവനമാര്‍ഗം വലിയ പ്രതിസന്ധിയിലായിരുന്നു. 

ആളുകള്‍ കൂടിനില്‍ക്കാത്ത കളിയാട്ടങ്ങള്‍ ഉത്തരമലബാറുകാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. ഭക്തിയില്‍ നിറഞ്ഞാടുന്ന വലിയ ആള്‍ക്കൂട്ടങ്ങളുടെ അടയാളങ്ങളാണ് ഓരോ കളിയാട്ടവും. കരിമരുന്നും കാഴ്ചവരവും ഘോഷയാത്രയും എന്നുവേണ്ട സകലതിനും ആള്‍ക്കൂട്ടങ്ങളുടെ അകമ്പടിയാണ്. കോവിഡ് പ്രോട്ടോകോള്‍ നില നില്‍ക്കുന്നതിനാല്‍ ഇത്തവണയും തെയ്യാട്ടങ്ങള്‍ കഴിഞ്ഞകാലങ്ങളിലേതുപോലെ പൂര്‍വ്വാധികം ശക്തിയോടെ നടക്കില്ലെന്ന സ്ഥിതിയാണ്.

ഓര്‍മ്മകളിലൊന്നും കഴിഞ്ഞ കളിയാട്ടക്കാലം പോലെ ഒരു വര്‍ഷം കടന്നുപോയിട്ടില്ലെന്ന് പ്രായമായവര്‍ ഓര്‍ത്തെടുക്കുന്നു. അനുഷ്ഠാനപൂര്‍വം തെയ്യം കെട്ടിയാടുന്ന വണ്ണാന്‍, മലയര്‍, വേലന്മാര്‍, അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, മാവിലര്‍, ചിങ്കത്താന്മാര്‍, കോപ്പാളര്‍, പുലയര്‍ തുടങ്ങിയ സമുദായങ്ങളിലെ കോലധാരികള്‍ കഴിഞ്ഞ സീസണില്‍ തെയ്യാട്ടങ്ങള്‍ നടക്കാത്തതിനാല്‍ കഴിഞ്ഞ ആറു മാസമായി ജീവിതം വളരെ വിഷമം നിറഞ്ഞതാണ്. കോവിഡ് രോഗ വ്യാപനം നിലനില്‍ക്കെ പലരും ഇനിയൊരു തെയ്യാട്ടക്കാലം കൂടി ഇത്തരത്തില്‍ അന്യമാകുന്നതിനെ കുറിച്ച് ഏറെ ആശങ്കയിലാണ്.

തുലാം മുതല്‍ ഇടവം വരെയുള്ള തെയ്യാട്ടക്കാലത്ത് കിട്ടുന്ന വരുമാനത്തിലാണ് തെയ്യക്കാരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കുന്നോളം കൂട്ടിയ തീക്കനലുകളില്‍ വീണും കത്തുന്ന മേലേരിയില്‍ കിടന്നും അരയ്‌ക്കു ചുറ്റും ജ്വലിക്കുന്ന പന്തങ്ങളുമായി കലാശം വച്ചും ഭക്തന്മാര്‍ക്ക് അനുഗ്രഹവും കാഴ്ചക്കാര്‍ക്ക് ഭക്തിനിര്‍ഭരമായ ആത്മീയ അനുഭൂതിയും നല്‍കിയ തെയ്യ കോലാധാരികളടക്കമുളളവരുടെ മനസില്‍ കോവിഡ് വ്യാപന സാഹചര്യം തുടരുന്നത് ഭാവിയെ കുറിച്ച് കടുത്ത ആശങ്കയുയര്‍ത്തുകയാണ്. 

ഇനിയുള്ള ആറു മാസം ജീവിതം എങ്ങിനെ മുന്നോട്ട് കൊണ്ടു പോകണമെന്നറിയില്ല. മറ്റൊരു ജീവിതമാര്‍ഗം കണ്ടെത്താനാകാതെ വിഷമിച്ചിരിക്കുകയാണ് പലരും. മറ്റ് തൊഴിലുകള്‍ അറിയാത്തതിനാല്‍ നന്നേ ചെറുപ്പം തൊട്ട് തെയ്യങ്ങളുടെ കോലധാരിയായി ജീവിതം മുന്നോട്ട് നയിച്ചു കൊണ്ടിരുന്ന നിരവധി പേരുണ്ട്. കോവിഡ് വന്നതോടെ ജീവിതം വഴിമുട്ടിയ നിലയിലാണ് ഇക്കൂട്ടരെല്ലാം.

Tags: TheyyamMalabar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Kerala

തെയ്യത്തിനുനേരെ തെരുവുനായ്‌ക്കൂട്ടം ഓടിയടുത്തു: അട്ടഹസിച്ച് ചിലമ്പിന്റെ ശബ്ദം പുറപ്പെടുവിച്ചതോടെ പിന്തിരിഞ്ഞോടി നായ്‌ക്കള്‍

Kerala

തെയ്യത്തിന്റെ അനുഗ്രഹം തേടി നടി മനീഷ് കൊയ് രാള

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.