Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

യുഎഇ ‘ഏകത’യുടെ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പാറശ്ശാല പൊന്നമ്മാളിന് സമ്മാനിച്ചു

കല, സംഗീതം, സാഹിത്യം എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിലും കലാകാരന്മാരെയും സംഗീതജ്ഞരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സംഘടനയാണ് ഏകത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 05:50 pm IST
inGulf
യുഎഇയിലെ പ്രവാസി ഭാരതീയരുടെ സാംസ്‌കാരിക സംഘടന 'ഏകത'യുടെ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പാറശ്ശാല പൊന്നമ്മാളിന് ഏകത പ്രസിഡന്റ് രാജീവ് കുമാര്‍ സമ്മാനിക്കുന്നു

യുഎഇയിലെ പ്രവാസി ഭാരതീയരുടെ സാംസ്‌കാരിക സംഘടന 'ഏകത'യുടെ പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പാറശ്ശാല പൊന്നമ്മാളിന് ഏകത പ്രസിഡന്റ് രാജീവ് കുമാര്‍ സമ്മാനിക്കുന്നു

തിരുവനന്തപുരം: യുഎഇയിലെ പ്രവാസി ഭാരതീയരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ‘ഏകത’യുടെ ഈ വര്‍ഷത്തെ ഏകത പ്രവാസി സംഗീത ഭാരതി പുരസ്‌കാരം കര്‍ണ്ണാടക സംഗീതജ്ഞയായ പദ്മശ്രീ. പാറശ്ശാല ബി. പൊന്നമ്മാളിന് സമ്മാനിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഏകതയുടെ സംഘാടകര്‍ തിരുവനന്തപുരം വലിയശാല ഗ്രാമത്തിലെ വീട്ടിലെത്തിയാണ് പൊന്നമ്മാളിന് പുരസ്‌കാരം നല്‍കിയത്.

ഏകത പ്രസിഡന്റ് രാജീവ് കുമാര്‍ പ്രശസ്തി പത്രവും അന്‍പതിനായിരം രൂപയും പൊന്നമ്മാളിന് സമ്മാനിച്ചു. ഏകത വനിതാ വിഭാഗത്തെ പ്രതിനിധീകരിച്ച് ശോഭാ രാജീവ്, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി രവീന്ദ്രന്‍ എന്നിവര്‍ പൊന്നാട അണിയിച്ചു. സംവിധായകന്‍ രാജസേനന്‍ പൊന്നമ്മാളിന് അവാര്‍ഡ് നല്‍കി.  ടി.എസ് ശ്രീജിത്ത് സജി കമല്‍,ബിനു രാജ് എന്നിവര്‍ പങ്കെടുത്തു.

കല, സംഗീതം, സാഹിത്യം എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിലും കലാകാരന്മാരെയും സംഗീതജ്ഞരെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സംഘടനയാണ് ഏകത. എട്ടു വര്‍ഷങ്ങളിലായി ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം നടത്തി വരികയാണ്. ഈ വര്‍ഷം ഒക്ടോബര്‍ 17 മുതല്‍ 25 വരെ ഒമ്പതാമത് ‘ഏകത നവരാത്രിമണ്ഡപം സംഗീതോത്സവവും’ നടന്നു. വിജയദശമി ദിനത്തില്‍ വിദ്യാരംഭം ചടങ്ങുകളോടെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാപ്തി ആകും.

ലോകപ്രശസ്തമായ തിരുവനന്തപുരം നവരാത്രിമണ്ഡപം സംഗീതോത്സവത്തിന്റെ അതേ മാതൃകയിലും ചിട്ടയിലും രീതിയിലും ഭാരതത്തിനു പുറത്ത് ഒന്‍പത് ദിവസത്തെ സംഗീതോത്സവം സംഘടിപ്പിക്കുന്ന ഏക സംഘടന എന്ന പ്രത്യേകതയും ഏകതക്കുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സംഗീതോത്സവം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ ആസ്വദിച്ചത്. 9 പ്രമുഖ കര്‍ണാടക സംഗീതജ്ഞര്‍ 9 നവരാത്രി ദിനങ്ങളിലായി, സ്വാതി തിരുനാള്‍ രചിക്കപ്പെട്ട 9 നവരാത്രി കൃതികള്‍ ആലപിച്ചു.

സ്വാതി തിരുനാളിന്റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്കൃതികളും ഇടംചേരുന്നതാണ്. പൊന്നമ്മാളുടെ കച്ചേരികള്‍. മാവേലിക്കര വേലുക്കുട്ടിനായര്‍, മാവേലിക്കര കൃഷ്ണന്‍കുട്ടിനായര്‍, ചാലക്കുടി നാരായണസ്വാമി, ലാല്‍ഗുഡി വിജയലക്ഷ്മി, നെല്ലൈ മണി, ഉടുപ്പി ശ്രീധര്‍ തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചില്‍ അരുള്‍ വരെയുള്ളവര്‍ കച്ചേരികള്‍ക്ക് പൊന്നമ്മാള്‍ പക്കമേളം വായിച്ചിട്ടുണ്ട്.

2017ല്‍ രാജ്യം പത്മശ്രീ നല്‍കി പൊന്നമ്മാളിനെ ആദരിച്ചിരുന്നു. 2009 ലെ കേരള സര്‍ക്കാരിന്റെ സ്വാതി പുരസ്‌കാരം, കേന്ദ സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങി 50ലേറെ പ്രധാന അവാര്‍ഡുകള്‍ പൊന്നമ്മാളിന് ലഭിച്ചിട്ടുണ്ട്.

Tags: UAEഏകതപൊന്നമ്മാള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.