Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ മുസ്ലീം മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസ്; ജമാ അത്തെ ഇസ്ലാമിയുമായി ധാരണയിലെത്തി; മുസ്ലിം വാദവുമായി സിപിഎമ്മും

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎം സഖ്യമുണ്ടാക്കിയിരുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ ന്യായീകരണം

കെ.സുജിത്byകെ.സുജിത്
Oct 23, 2020, 08:03 am IST
inKerala

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തീക്കളിക്ക് തയാറെടുത്ത് കോണ്‍ഗ്രസ്. മതതീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് മുസ്ലിം മുന്നണിയുണ്ടാക്കാന്‍ യുഡിഎഫ് നീക്കം തുടങ്ങി. മുസ്ലിം വോട്ട് ലക്ഷ്യമിട്ട്  തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൈകോര്‍ത്ത് നീങ്ങുന്ന ഇടതു മുന്നണിയ്‌ക്കെതിരെ അതേരീതിയില്‍ പൊരുതാനാണ്  യുഡിഎഫ് ശ്രമം. ഇതിന്റെ ഭാഗമായി, ഇസ്ലാമിക ഭരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തി. ഇവരുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായാണ് തെരഞ്ഞെടുപ്പ് സഖ്യം. സ്വാധീനമുള്ള വാര്‍ഡുകളിലെല്ലാം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.  

കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ ജമാ അത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുള്‍ അസീസിനെ വീട്ടില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള ചങ്ങാത്തം മറ്റ് മുസ്ലിം സംഘടനകളിലേക്കുള്ള പാലമായാണ് കോണ്‍ഗ്രസ് കാണുന്നത്. ഐഎസ് റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള ഭീകരവാദ കേസുകളില്‍ ആരോപണം നേരിടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ യുഡിഎഫ് പക്ഷത്തെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന് പുറമെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റ് നല്‍കുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.  

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കടുത്ത മുസ്ലിം വാദവുമായി സിപിഎം രംഗത്തുവന്നിരുന്നു. പൗരത്വ ഭേദഗതി നിയമം അവസരമാക്കിയെടുത്ത് മതതീവ്രവാദികളെപ്പോലും മറികടക്കുന്ന വര്‍ഗ്ഗീയ പ്രചാരണമാണ് ഇടതുപക്ഷം അഴിച്ചുവിട്ടത്. ചില മുസ്ലിം സംഘടനകള്‍ ഇതില്‍ സിപിഎമ്മിനെ പ്രശംസിച്ചിരുന്നു. കോണ്‍ഗ്രസ്സിനും ലീഗിനും കുറ്റപ്പെടുത്തലുമുണ്ടായി. നിയമസഭയില്‍ എം. സ്വരാജ് നടത്തിയ വാരിയംകുന്നന്‍ പ്രകോപന പ്രസംഗവും വലിയ പ്രചാരം നേടി. ജലീല്‍ വിഷയത്തില്‍ ഖുറാനെ മുന്‍നിര്‍ത്തി സിപിഎം നടത്തിയ പ്രചാരണം യുഡിഎഫിനെ പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസ്സും ലീഗും സര്‍ക്കാരിനെതിരായ നിലപാട് മയപ്പെടുത്തുകയും ചെയ്തു. മുസ്ലിം വോട്ടുകള്‍ ഇടത്തോട്ട് ചായുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ മതതീവ്രവാദ ആലിംഗനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎമ്മാണ്  കൈകോര്‍ത്തത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയും ചിലയിടങ്ങളില്‍ ലഭിച്ചു. ഇത് ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫും ശ്രമം തുടങ്ങിയിട്ടുണ്ട്.  

വിവാദ മുസ്ലിം സംഘടനകളുമായുള്ള പരസ്യ ബന്ധത്തിന് പുറമെ രാജ്യദ്രോഹക്കേസുകളെ വെള്ളപൂശാനും കോണ്‍ഗ്രസ് മുന്നിട്ടിറങ്ങി. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി താഹയുടെ കുടുംബത്തിന് വീട് നിര്‍മിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കെപിസിസി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. ഹാഥ്‌രസില്‍ കലാപത്തിന് പോകുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ മലപ്പുറത്ത് പ്രതിഷേധ പരിപാടിയും നടത്തി. വിഷയത്തില്‍ ഇടപെടുമെന്ന് രാഹുലും പറഞ്ഞു. കണ്ണൂര്‍ പാലത്തായിയില്‍ തീവ്ര മുസ്ലിം സംഘടനകള്‍ അധ്യാപകനെതിരെ ഉന്നയിച്ച വ്യാജ പീഡന കേസ് ഏറ്റുപിടിക്കാനും കോണ്‍ഗ്രസ് മുന്നിട്ടിറങ്ങി. അധ്യാപകന്റെ ജീവന്‍ അപകടത്തിലാക്കുന്ന നിലപാടാണ് മുസ്ലിം ധ്രുവീകരണത്തിനായി നേതാക്കള്‍ സ്വീകരിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സിപിഎം സഖ്യമുണ്ടാക്കിയിരുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ ന്യായീകരണം

Tags: keralacongresscpimയുഡിഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.