Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് സംഭവിക്കുന്നത്

കൊവിഡ് വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്നും, രോഗപ്രതിരോധത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാന്‍ നമുക്ക് കഴിയണം. വരാനിരിക്കുന്ന ഉത്സവകാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പെരുമാറണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ആരും ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 23, 2020, 05:00 am IST
inEditorial

കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിക്കുന്ന നേട്ടങ്ങള്‍ക്കൊപ്പം മുന്നേറാന്‍ കേരളത്തിന് കഴിയുന്നില്ല എന്നത് ദുഃഖകരവും ആശങ്കാജനകവുമാണെന്ന് പറയാതെ വയ്യ. രാജ്യത്തെ രോഗവ്യാപനത്തിന്റെ പതിമൂന്നു ശതമാനവും മൂന്നര കോടി മാത്രം ജനസംഖ്യയുള്ള കേരളത്തിലാണെന്നു വരുന്നത് വലിയൊരു ആപല്‍ സൂചനയാണ്. രോഗമുക്തര്‍  വര്‍ധിക്കുന്നുണ്ടെങ്കിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയാത്തത് പ്രതിരോധ സംവിധാനത്തിലെ പാളിച്ചകളിലേക്കും വീഴ്ചകളിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. കൊവിഡ്  പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന്റെ പരാജയം മറ്റ് സംസ്ഥാനങ്ങള്‍ക്ക് പാഠമാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിക്ക് പറയേണ്ടി വന്നത് ഒട്ടും ഭൂഷണമല്ല. സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുള്‍പ്പെടെ തുടക്കത്തില്‍ കാണിച്ച ശ്രദ്ധയും താല്‍പ്പര്യവും പൊള്ളയായ അവകാശവാദങ്ങള്‍ക്ക് വഴിമാറിയതാണ് സ്ഥിതിഗതികള്‍ കൈവിട്ടുപോകാനിടയാക്കിയത്. ഇക്കാര്യം ഏറ്റവും മാന്യമായ ഭാഷയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിനു പകരം കേന്ദ്ര ആരോഗ്യമന്ത്രിയെ രാഷ്‌ട്രീയമായി കടന്നാക്രമിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ മുതിര്‍ന്നത്. കേരളത്തില്‍ എല്ലാം ഭദ്രമാണെന്നും, രോഗപ്രതിരോധത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും പറഞ്ഞുകൊണ്ടിരുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചിത്രത്തിലേയില്ലായിരുന്നു. പക്ഷേ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഈ മന്ത്രി പ്രത്യക്ഷപ്പെട്ടു.

കൊവിഡ് വൈറസ് നമ്മെ വിട്ടുപോയിട്ടില്ലെന്നും, രോഗപ്രതിരോധത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാന്‍ നമുക്ക് കഴിയണം. വരാനിരിക്കുന്ന ഉത്സവകാലത്ത് ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പെരുമാറണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ആരും ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ല. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തിന് താഴേക്ക് എത്തിയ സാഹചര്യത്തിലാണ് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഇത് ഏഴാമത്തെ തവണയാണ് കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് ജനങ്ങളുമായി മോദി നേരിട്ട് സംസാരിക്കുന്നത്. മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് രോഗബാധയും മരണനിരക്കും ഭാരതത്തില്‍ കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ക്ക് വലിയ പങ്കുണ്ട്. ഭാരതത്തിന്റെ ജനസംഖ്യയുടെ വലുപ്പവും, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും കണക്കിലെടുക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ അദ്ഭുതകരമായ മികവാണ് മോദി സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. മഹാമാരിയുടെ കാലത്ത് എണ്‍പത് കോടി ജനങ്ങള്‍ക്കാണ് ആറുമാസത്തിനിടെ സര്‍ക്കാര്‍ വിവിധ രീതിയിലുള്ള സഹായമെത്തിച്ചത്. മലയാളികളും ഇതിന്റെ ഗുണഭോക്താക്കളായെങ്കിലും സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുകയാണ് ഇടതു-വലതു മുന്നണികള്‍ ചെയ്തത്.

കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ ആപല്‍ക്കരമായ രാഷ്‌ട്രീയം കളിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. ജനങ്ങള്‍ കൂട്ടംകൂടാതിരിക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ആത്മാര്‍ത്ഥതയില്ലാതെയാണ് സര്‍ക്കാര്‍ പെരുമാറിയത്. സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും ഉള്‍പ്പെടെ ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശുഷ്‌കാന്തി കാണിച്ചില്ല. സര്‍ക്കാര്‍ അഴിമതികളില്‍ മുങ്ങിനില്‍ക്കുമ്പോള്‍ അതിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികളെ കൊവിഡ് വ്യാപനത്തിന്റെ പേരു പറഞ്ഞ് ദിവസവും ഭീഷണിപ്പെടുത്തുന്നതിലായിരുന്നു മുഖ്യമന്ത്രി പിണറായിയുടെ ശ്രദ്ധ.  അഴിമതിക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുറുകുമ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാനുള്ള തിരക്കില്‍ കൊവിഡ് പ്രതിരോധം ദുര്‍ബ്ബലമായി. ആരോഗ്യ സംവിധാനങ്ങള്‍ അവതാളത്തിലാവുകയും, ആശുപത്രി അധികൃതരുടെ അവഗണനയും ചികിത്സാ പിഴവുകളും മൂലം പല രോഗികളും മരിക്കുന്ന അവസ്ഥ വരികയും ചെയ്തു. അറസ്റ്റൊഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനൊരുക്കിയ ആശുപത്രി സംവിധാനങ്ങള്‍ പാവപ്പെട്ട കൊവിഡ് രോഗികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കുന്ന മാനസികാവസ്ഥയിലേക്ക് സര്‍ക്കാരിനെ നയിക്കുന്നവര്‍ മാറിയാലല്ലാതെ ഇപ്പോഴത്തെ ഗുരുതരമായ സ്ഥിതിവിശേഷത്തില്‍നിന്ന് കേരളത്തിന് കരകയറാനാവില്ല.

Tags: keralacovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.