Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊറോണ: ആരോഗ്യ വകുപ്പിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, ജില്ലയില്‍ ആരോഗ്യ സംവിധാനം സുസജ്ജമല്ലെന്ന് കെജിഎംഒഎ

കൊറോണ സമൂഹ വ്യാപനം ജില്ലയില്‍ പ്രതിദിനം വര്‍ദ്ധിക്കുന്നതിനിടയില്‍ ആരോഗ്യ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധനവുണ്ടായ സാഹചര്യം നേരിടാന്‍ ജില്ലയിലെ ആരോഗ്യ സംവിധാനം സുസജ്ജമാണോയെന്നതില്‍ ആശങ്കയുണ്ടെന്ന് കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 04:02 pm IST
inThrissur

തൃശൂര്‍: കൊറോണ സമൂഹ വ്യാപനം ജില്ലയില്‍ പ്രതിദിനം വര്‍ദ്ധിക്കുന്നതിനിടയില്‍ ആരോഗ്യ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധനവുണ്ടായ സാഹചര്യം നേരിടാന്‍ ജില്ലയിലെ ആരോഗ്യ സംവിധാനം സുസജ്ജമാണോയെന്നതില്‍ ആശങ്കയുണ്ടെന്ന് കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍. കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകളിലെ പോസിറ്റിവിറ്റി റേറ്റ് ജില്ലയില്‍ 25 ശതമാനമാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിത്. 

മാനവവിഭവശേഷിയുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരെയാണ് ബലിയാടാക്കുന്നത്. ജില്ലാ ആരോഗ്യ വകുപ്പ് മേധാവിയുടെയും ഓഫീസിന്റേയും നിഷേധാത്മക പ്രതികരണവും സഹകരണ കുറവും പ്രതികാര നടപടികളും സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ ആശങ്കയും ഭയവുമുണ്ടാക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന രോഗ വ്യാപനം സംഘടനയില്‍ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഗുരുതര രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ല

കൊറോണ രോഗികളില്‍ നാലു ശതമാനത്തില്‍ താഴെയാണ് കാറ്റഗറി-സി വിഭാഗത്തിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള ഇവരുടെ ചികിത്സയ്‌ക്കായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ജില്ലയില്‍ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജില്‍ മാത്രമേയുള്ളൂ. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിപരീതമായി അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ഇപ്പോഴുള്ള സൗകര്യങ്ങളില്‍ ചികിത്സിക്കാന്‍ നിര്‍ബന്ധിക്കുന്നത് പാവപ്പെട്ട രോഗികളോട് അധികൃതര്‍ ചെയ്യുന്ന അനീതിയാണ്.

 ഇതുമൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും തലയില്‍ കെട്ടിവെക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍  ഉറപ്പു വരുത്തിയതിനു ശേഷമേ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ചികിത്സിക്കാവൂവെന്ന് കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

ആശുപത്രിയെ തരംതിരിച്ചതില്‍ അശാസ്ത്രീയത

കാന്‍സര്‍ രോഗികള്‍, ഗര്‍ഭിണികള്‍, പക്ഷാഘാതം വന്നവര്‍, ഡയാലിസിസ് രോഗികള്‍, ഹൃദ്രോഗികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് നിലവില്‍ ചികിത്സാസൗകര്യങ്ങള്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറവാണ്. കൊറോണ ചികിത്സയ്‌ക്കും കൊറോണ ഇതര ചികിത്സയ്‌ക്കുമായി ആശുപത്രികളെ തരംതിരിക്കുന്നതിലുള്ള അശാസ്ത്രീയതയാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയത്. സെപ്തംബര്‍ 25ന് ഇറക്കിയ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉത്തരവ് പ്രകാരം കൊറോണ ഇതര ആശുപത്രികളായി തീരുമാനിച്ചിട്ടുള്ളത് 

പുതുക്കാട്, ചേലക്കര എന്നീ താലൂക്ക് ആശുപത്രികളെയാണ്. എന്നാല്‍ ഈ ആശുപത്രികളില്‍ അത്യാഹിത വിഭാഗമോ, പ്രസവ സംബന്ധമായ ശുശ്രൂഷയോ, സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനമോ ലഭ്യമല്ല. താലൂക്ക് ആശുപത്രി തലത്തിലുള്ള തസ്തികകള്‍ സൃഷ്ടിക്കാതെ ബോര്‍ഡ് മാറ്റി താലൂക്ക് ആശുപത്രിയാക്കിയ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ കൊറോണ ഇതര ചികിത്സയ്‌ക്കായി നിശ്ചയിച്ചത് അശാസ്ത്രീയ നടപടിയാണ്. ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും ഉദ്ദേശം 30 ശതമാനം കിടക്കകള്‍ കൊറോണ രോഗികള്‍ക്കായി മാറ്റി വെക്കുകയെന്ന വിചിത്ര ആശയമാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിലൂടെ നടപ്പിലാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സുരക്ഷാ ഉപകരണങ്ങളില്‍ നിലവാരക്കുറവ്  

ജില്ലയില്‍ വിതരണം ചെയ്യുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളില്‍ നിലവാരക്കുറവുണ്ട്. പ്ലാസ്റ്റിക് ലൈന്റായ പിപിഇ കിറ്റി ഉപയോഗിച്ചതു മൂലം അടുത്തിടെ അഞ്ചു മേജര്‍ ആശുപത്രിയിലടക്കം 11 സ്ഥാപനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കടുത്ത ചൂടും ജലാംശക്കുറവും കാരണം തലക്കറക്കമുണ്ടായി. ലഭ്യത കുറവു മൂലം മാസ്‌ക്കുകള്‍, ഗോഗിള്‍സുകള്‍ തുടങ്ങിയവ ഇപ്പോള്‍ പുനരുപയോഗിക്കുകയാണ്.  ഒരു പ്രാഥികാരോഗ്യ കേന്ദ്രത്തിന് കീഴിയില്‍ ഇപ്പോള്‍ ഏകദേശം നൂറോളം കൊറോണ രോഗികള്‍ വീടുകളിലുണ്ടാകും. അതിനാല്‍  രോഗികളുടെ ഗൃഹപരിചരണം മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നതിനായി ജില്ലാതലത്തില്‍ ടെലി മെഡിസിന്‍ സംവിധാനം ഒരുക്കണം. 

രോഗം സ്ഥിരീകരിച്ചവരെ ഇപ്പോള്‍ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നിലവില്‍ കാലതാമസം നേരിടുന്നുണ്ട്. പോസിറ്റീവായവരെ ഗുരുതര രോഗാവസ്ഥയിലേക്ക് പോകാതിരിക്കാന്‍ അടിയന്തരമായി വിദഗ്ധ ചികിത്സയ്‌ക്കായി ആശുപത്രികളിലേക്ക് മാറ്റണം. വീട്ടില്‍ ഐസോലേഷന്‍ സംവിധാനമില്ലാത്തവരെ ഉടനെ മാറ്റിയില്ലെങ്കില്‍ രോഗ വ്യാപന സാധ്യത വര്‍ദ്ധിക്കും. രോഗികളെ വീടുകളില്‍ നിന്ന് സിഎഫ്എല്‍ടിസികളിലേക്ക് മാറ്റാന്‍ രണ്ടു ദിവസം വരെയെടുത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനത്തില്‍ കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ.ജോ കുരുവിള, സെക്രട്ടറി ഡോ.ബിനോജ് ജോര്‍ജ് മാത്യു, ഡോ.വി.ടി വേണുഗോപാല്‍, ഡോ.പ്രജീഷ്‌കുമാര്‍, ഡോ.അസീന എന്നിവര്‍ പങ്കെടുത്തു.

Tags: സര്‍ക്കാര്‍healthCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.