Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുടുംബജീവിതത്തിലെ ഒത്തൊരുമ

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Oct 18, 2020, 06:52 pm IST
inSamskriti

മക്കളേ,  

കുടുംബബന്ധങ്ങളുടെ അടിത്തറ സ്‌നേഹവും പരസ്പരവിശ്വാസവുമാണ്. ഇവരണ്ടും ഒരുമിച്ചു നിലനിന്നാലേ കുടുംബജീവിതം സന്തോഷപൂര്‍ണമാവൂ. എന്നാല്‍ ഇന്നു കുടുംബബന്ധങ്ങളില്‍  പരസ്പരവിശ്വാസത്തിനു ദൃഢത പോരാ. അതിനാല്‍ സ്‌നേഹത്തില്‍ തുടങ്ങുന്ന കുടുംബജീവിതം ക്രമേണ ഒരാള്‍ മറ്റൊരാളുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നതിലേയ്‌ക്കു വഴിമാറുന്നു. പണ്ട് കുടുംബങ്ങളില്‍ മൂല്യങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു പരസ്പരം ക്ഷമിക്കാനും സഹിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കല്യാണം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞാല്‍ പരസ്പരം പിറുപിറുപ്പായി, അടിയായി. സ്വന്തം സുഖം മാത്രം നോക്കി സ്‌നേഹിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. വെഡ്ഡിങ്ങും വെല്‍ഡിങ്ങും ഒരു പൊലെയാണെന്നു പറയും. എന്നാല്‍ സ്വല്പം വ്യത്യാസവുമുണ്ട്. വെല്‍ഡിങ്ങില്‍ ആദ്യം തീയും പുകയും ഉണ്ടാകും. പിന്നെ കൂടിച്ചേരും. വെഡ്ഡിങ്ങില്‍ ആദ്യം കൂടിച്ചേരും പിന്നെ തീയും പുകയും ഉണ്ടാകും. അതാണ് സ്ഥിതി.  

പ്രേമവിവാഹം കഴിച്ച പലരും പിന്നീട് മാനസികമായി അകലുകയും പരസ്പരം കലഹിക്കുകയും വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്യാറുണ്ട്. ‘നിന്നെ ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാന്‍ വയ്യ. നിന്റെ അടുത്തിരിക്കുന്ന ഓരോ നിമിഷവും ഞാന്‍ സ്വര്‍ഗീയസുഖം അനുഭവിക്കുന്നു,’ എന്നു പറഞ്ഞിരുന്ന അതേ വ്യക്തി ഭാര്യയെ കാണുന്നതുപോലും തനിക്ക് അറപ്പും വെറുപ്പുമാണ് എന്നു പിന്നീട് പറയുന്നതും കേള്‍ക്കാം. മനസ്സുകള്‍ അകലുമ്പോഴാണ് പരസ്പരം കുറ്റങ്ങളും കുറവുകളും കണ്ടെത്തുകയും കലഹിക്കുകയും ചെയ്യുന്നത്. നമ്മള്‍ ഉള്ളു തുറന്നു സ്‌നേഹിക്കുന്ന ഒരു വ്യക്തിയില്‍ നമ്മള്‍ തെറ്റു കാണുകയില്ല. അഥവാ കണ്ടാല്‍ത്തന്നെ അതു ക്ഷമിക്കാനും സഹിക്കാനും നമുക്ക് ഒരു പ്രയാസവും ഉണ്ടാവില്ല.

എന്റെ സുഖം, എന്റെ ലാഭം, എന്ന പ്രതീക്ഷവെച്ച് മറ്റുള്ളവരെ സ്‌നേഹിക്കരുത്. ഒന്നും പ്രതീക്ഷിക്കാതെ സ്‌നേഹം കൊടുക്കാന്‍ കഴിയണം. അപ്പോള്‍ സ്‌നേഹം തിരിച്ചുകിട്ടുകയും ചെയ്യും. ഒരാളിലെ നിസ്വാര്‍ഥസ്‌നേഹം മറ്റേ ആളിലും നിസ്വാര്‍ഥസ്‌നേഹമുണര്‍ത്തും. ഇത് ഒരു പൊതുനിയമമാണ്. എന്നാല്‍ എത്ര സ്‌നേഹം കൊടുത്താലും മാറാത്തവരും ഉണ്ടാവാം. എങ്കിലും ശ്രമം തുടര്‍ന്നുകൊണ്ടിരുന്നാല്‍ വിജയിക്കാന്‍ വളരെ സാദ്ധ്യതയുണ്ട്. വൈവാഹികജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന പലരും ജീവിതപങ്കാളിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള തെറ്റുകുറ്റങ്ങളെ എടുത്തുപറയാറുണ്ട്. തങ്ങളുടെ ജീവിതപങ്കാളിയില്‍ എതെങ്കിലുംതരത്തിലുള്ള നന്മ ഉണ്ടായിരിക്കാമെന്നുപോലും അവര്‍ ചിന്തിക്കാറില്ല. ഒരിക്കല്‍ ഒരാള്‍ ഒരു വിവാഹകൗണ്‍സലറെ സന്ദര്‍ശിച്ചു. ഭാര്യയുമായി ഒത്തുപോകാന്‍ അസാദ്ധ്യമായതുകൊണ്ട് അയാള്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തിലെത്തിയിരുന്നു. അവസാനപരീക്ഷണമെന്ന നിലയ്‌ക്കാണ് കൗണ്‍സലറെ ചെന്നുകണ്ടത്. അയാളുടെ പ്രശ്‌നങ്ങള്‍ കേട്ടശേഷം കൗണ്‍സലര്‍ പറഞ്ഞു, ‘നിങ്ങള്‍ ഭാര്യയുടെ കുറ്റങ്ങളും കുറവുകളും മാത്രമേ ഇന്നു കാണുന്നുള്ളു. ഏതു വ്യക്തിയിലും എന്തെങ്കിലും നല്ല ഗുണങ്ങള്‍ ഉണ്ടാകാതിരിക്കില്ല. അതുകൊണ്ട് ഒരു കാര്യം ചെയ്യൂ. ഭാര്യയില്‍ നിങ്ങള്‍ പണ്ടു കണ്ടിരുന്ന അല്ലെങ്കില്‍ ഇന്നും കാണുന്ന നല്ല ഗുണങ്ങള്‍ ഒരു കടലാസില്‍ എഴുതുക.’ അയാള്‍ വീട്ടിലെത്തിയശേഷം എഴുതാന്‍ തുടങ്ങി. ഇടയ്‌ക്കിടെ അയാള്‍ ഭാര്യയുടെ നേര്‍ക്ക് നോക്കുന്നുണ്ടായിരുന്നു. ഭാര്യ അതു ശ്രദ്ധിച്ചു. അവള്‍ ചോദിച്ചു, ‘നിങ്ങള്‍ എന്താണ് എഴുതുന്നത്?’ അയാള്‍ പറഞ്ഞു, ‘നിന്റെ നല്ല ഗുണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്.’ അവള്‍ക്കതു വിശ്വസിക്കാനായില്ല.’നല്ല ഗുണങ്ങളോ? എന്നില്‍ ഏതെങ്കിലും നല്ല ഗുണം കാണാന്‍ നിങ്ങള്‍ക്കു കഴിയുമെന്ന് എനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല.’ അയാള്‍ ഒന്നും മിണ്ടാതെ എഴുത്തു തുടര്‍ന്നു. പേജ് നിറഞ്ഞപ്പോള്‍ അയാള്‍ അതൊന്നു വായിച്ചുനോക്കി. അയാള്‍ക്കുതന്നെ ആശ്ചര്യമായി. ഭാര്യയില്‍ ഇത്രയധികം നല്ല ഗുണങ്ങള്‍ ഉണ്ടെന്ന് അയാള്‍ അതുവരെ കരുതിയിരുന്നില്ല.  

ഇത്രയുമായപ്പോള്‍ ഭാര്യയ്‌ക്ക് ആകാംക്ഷ അടക്കാനായില്ല. അവള്‍ ഭര്‍ത്താവിനോട് അയാള്‍ എഴുതിയ ലിസ്റ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ ആദ്യം അല്പം മടി കാണിച്ചെങ്കിലും ഒടുവില്‍ അവളുടെ പ്രേരണയ്‌ക്കു വഴങ്ങി എഴുതിയ ലിസ്റ്റ് അവള്‍ക്കു നല്കി. അവള്‍ അതു വായിച്ചു. തന്നില്‍ ഇത്രയധികം നല്ല ഗുണങ്ങള്‍ കണ്ടെത്താന്‍ തന്റെ ഭര്‍ത്താവിനു കഴിഞ്ഞല്ലോ എന്നോര്‍ത്ത് അവള്‍ക്ക് ആശ്ചര്യവും സന്തോഷവും തോന്നി. അയാളെഴുതിയതിനു തൊട്ടുതാഴെയായി അവള്‍ ചിലത് എഴുതിച്ചേര്‍ത്തു. അത് ഭര്‍ത്താവിന്റെ നല്ല ഗുണങ്ങളായിരുന്നു. അതു വായിച്ചപ്പോള്‍ ഭര്‍ത്താവിനും വലിയ സന്തോഷമായി. ഏതു സമയവും പരസ്പരം കുറ്റവും കുറവും കാണുക മാത്രം ചെയ്യുന്നതിനുപകരം ജീവിതപങ്കാളിയുടെ നന്മ കാണാന്‍ തയ്യാറായാല്‍, അതു പരസ്പരമുള്ള സ്‌നേഹത്തെയും വിശ്വാസത്തെയും ശക്തിപ്പെടുത്തും. അങ്ങനെ വൈവാഹികജീവിതത്തിലെ ഏതു പ്രശ്‌നങ്ങളെയും അതിജീവിക്കുവാന്‍ സാധിക്കും.

കുടുംബജീവിതത്തില്‍ താളലയം കൊണ്ടുവരുവാന്‍, ആദ്യം പരസ്പരവിശ്വാസം വളര്‍ത്തിയെടുക്കണം. വിശ്വാസമുള്ള ഹൃദയത്തില്‍ സ്‌നേഹത്തിന്റെ പുഷ്പങ്ങള്‍ തനിയെ വിടരും. അത് കുടുംബജീവിതത്തിന് സൗന്ദര്യവും സൗരഭ്യവും പകരും.

Tags: lifeകുടുംബം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.