Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രി പേടിക്കണം സിബിഐ പിന്നാലെയുണ്ട്

വടക്കാഞ്ചേരിയില്‍ ലൈഫ്മിഷന്‍ ഭവന സമുച്ചയം നിര്‍മിക്കുന്നതില്‍ അഴിമതിയുണ്ടെന്ന കേസ് അന്വേഷിക്കുന്നതില്‍നിന്ന് സിബിഐയെ തടയണമെന്നും, എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. ഈ രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 03:00 am IST
in Editorial

ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അഹങ്കാരമോ ആവേശമോ ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഹങ്കരിക്കാനോ ആവേശംകൊള്ളാനോ ഉള്ള വകയൊന്നും ഇപ്പോഴത്തെ വിധിയില്‍ ഇല്ലെന്നിരിക്കെ അങ്ങനെയെന്തൊക്കെയോ അതിലുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. വടക്കാഞ്ചേരിയില്‍ ലൈഫ്മിഷന്‍ ഭവന സമുച്ചയം നിര്‍മിക്കുന്നതില്‍ അഴിമതിയുണ്ടെന്ന കേസ് അന്വേഷിക്കുന്നതില്‍നിന്ന് സിബിഐയെ തടയണമെന്നും, എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. ഈ രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല. വിദേശനാണയ വിനിമയ ചട്ടമായ എഫ്‌സിആര്‍എ ലംഘിച്ച് ലൈഫ് മിഷന്‍ ഫണ്ട് സ്വീകരിച്ചു എന്ന ആരോപണത്തെക്കുറിച്ച് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും, ഇക്കാര്യത്തില്‍ ഇനി വാദം കേള്‍ക്കുന്നതുവരെയുള്ള രണ്ട് മാസത്തേക്ക് സിബിഐ അന്വേഷണം വേണ്ടെന്നുമാണ് സിംഗിള്‍ ബഞ്ച് പറഞ്ഞിരിക്കുന്നത്. അതേസമയം നിര്‍മാണ കരാര്‍ നല്‍കിയ യൂണിടാക്കിനെതിരായ അന്വേഷണം സിബിഐക്ക് തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തില്‍നിന്ന് തടയാത്ത സാഹചര്യത്തില്‍ സിബിഐക്ക് വേണമെങ്കില്‍ അപ്പീലുപോയി സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെടാം. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ എഫ്‌സിആര്‍എ ലംഘനം നടന്നിട്ടുള്ളതിന് മതിയായ രേഖകള്‍ ഹാജരാക്കി ലൈഫ് മിഷന്റെ കഴുത്തിനു പിടിക്കാം.

അഴിമതി നടത്തിയതിന് ജനങ്ങള്‍ നിഷ്‌കരുണം അധികാരത്തില്‍നിന്ന് പുറന്തള്ളുമെന്നായപ്പോള്‍ മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരും പുതിയൊരടവ് പുറത്തെടുത്തിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കിക്കൊടുക്കുന്നത് അട്ടിമറിക്കാനാണത്രേ പ്രതിപക്ഷം ലൈഫ് മിഷനെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നത്! മന്ത്രിയായിരുന്ന പി.കെ. വേലായുധന്റെ ഭാര്യയ്‌ക്ക് വീടു നല്‍കിയതിന്റെ കണ്ണീര്‍ക്കഥയും ഇതിനായി വിളമ്പുന്നുണ്ട്. പിണറായി പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ കേസിലും ഇതുപോലൊരു വാദം വേണ്ടപ്പെട്ടവര്‍ പ്രചരിപ്പിക്കുകയുണ്ടായി. ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തില്‍ അഴിമതി നടന്നെങ്കിലെന്താ, പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ പവര്‍കട്ട് ഇല്ലായിരുന്നുവല്ലോ എന്നാണത്.   ബോഫോഴ്‌സ് കേസില്‍ അഴിമതി ആരോപിക്കുന്നവര്‍ ആ തോക്കുപയോഗിച്ച് പട്ടാളക്കാര്‍ ശത്രുക്കളെ നേരിടുന്ന കാര്യം മറക്കരുതെന്ന് കോണ്‍ഗ്രസ്സുകാരും ഒരുകാലത്ത് പറയുകയുണ്ടായി. ലൈഫ് മിഷന് ആരും എതിരല്ല. അതിന്റെ മറവില്‍ അഴിമതി നടത്തിയതിനെയാണ് എതിര്‍ക്കുന്നത്. ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്നും, അത് സിബിഐ അന്വേഷിച്ചാല്‍  നിയമവിരുദ്ധമായ പല ഇടപാടുകളും പുറത്തുവരുമെന്നും സിപിഎമ്മും സര്‍ക്കാരും ഭയപ്പെടുന്നു. ഈ ഒറ്റക്കാരണത്താലാണ് വിജിലന്‍സിനെ രംഗത്തിറക്കി സിബിഐയെ തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാണിപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്.  

വടക്കാഞ്ചേരി പദ്ധതിയില്‍ സര്‍ക്കാരിന്റെ ഒത്താശയോടെ അഴിമതി നടന്നിട്ടില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. വിദേശ സംഘടനയായ റെഡ്ക്രസന്റില്‍നിന്ന് ലഭിച്ച പണം ലൈഫ് മിഷന്റെ മറവില്‍ അടിച്ചുമാറ്റാന്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ തട്ടിക്കൂട്ടിയതാണ് യൂണിടാക് എന്ന കമ്പനിയെന്ന് എല്ലാവര്‍ക്കുമറിയാം. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയല്ലാതെ ഇത് സംഭവിക്കില്ല. അഴിമതിയില്‍ പിടിവീഴുമെന്നായപ്പോള്‍ ലൈഫ്മിഷനും യൂണിടാക്കും വേറെയാണെന്നും, യൂണിടാക് എഫ്‌സിആര്‍എ ലംഘിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നും പറഞ്ഞാല്‍ വിലപ്പോവില്ല. ഈ കേസ് ആകാശത്തുനിന്ന് പൊട്ടിവീണതല്ല. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് റെഡ്ക്രസന്റുമായുള്ള ബന്ധത്തിലെ ഇടനിലക്കാരിയും, സര്‍ക്കാരിന്റെ സഹയാത്രികയുമായ സ്വര്‍ണക്കടത്തുകാരി സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്‌നയില്‍നിന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയിലേക്ക് ഒട്ടും ദൂരമില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. താന്‍ സ്വപ്നയെ കണ്ടിരിക്കാം, നിര്‍ദ്ദേശം നല്‍കിയിരിക്കാം, പക്ഷേ ഒന്നും ഓര്‍മയില്ല എന്നൊക്കെ പിണറായി പൊട്ടന്‍ കളിക്കുകയാണ്. താനും മുഖ്യമന്ത്രിയും പലയാവര്‍ത്തി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയിട്ടുള്ള മൊഴി പിണറായിയുടെ തലയ്‌ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡമോക്ലസിന്റെ വാളാണ്. അത് എപ്പോള്‍ വേണമെങ്കിലും പൊട്ടിവീഴാം. സിബിഐ ക്ലിഫ്ഹൗസിലേക്കെന്നല്ല, മുഖ്യമന്ത്രിയുടെ അടുക്കളയിലേക്കുവരെ എത്തിയെന്നിരിക്കും. അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.

Tags: 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.