അമ്പലപ്പുഴ: പട്ടികജാതിക്കാരിയായ അദ്ധ്യാപികയുടെ കണ്ണ് അടിച്ചു തകര്‍ത്ത കേസില്‍ പ്രതിയായ ഭര്‍ത്താവിന് അമ്പലപ്പുഴ പോലീസ്, സ്റ്റേഷന് ജാമ്യം അനുവദിച്ചത് വിവാദമാകുന്നു.
ചില കോണ്‍ഗ്രസ് നേതാക്കളുടെ സ്വാധീനത്തെ തുടര്‍ന്നാണ് പോലീസ് നിസ്സാര കുറ്റംചുമത്തി പ്രതിയെ രക്ഷിച്ചത്. കരൂര്‍ സ്വദേശിയായ യുവാവാണ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ട്രൂത്ത് ബ്രഷ് ഉപയോഗിച്ച് കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്തത്. അങ്കമാലി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കപ്പെട്ട യുവതിയുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. പന്ത്രണ്ട് വര്‍ഷം മുന്‍പാണ് യുവാവ് പ്രണയിച്ച് യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ സമുദായം പറഞ്ഞ്
പീഡിപ്പിക്കുകയും 10 വര്‍ഷം മുന്‍പ് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും വലതുകണ്ണിന്റെ കണ്ണിന്റെ കാഴ്ച ഇതേപോലെ നഷ്ടപ്പെടുത്തുകയും ചെയ്തു. അന്ന് പരാതി നല്‍കാതെ ഭര്‍തൃവീട്ടുകാര്‍ ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞമാസം 19ന് വീണ്ടും യുവതിയെ മര്‍ദ്ദിച്ച് ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി. യുവതിയുടെ വീട്ടുകാര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പിടികൂടുവാന്‍ പോലീസ് തയ്യാറായില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ വോയ്സ് മെസേജിലൂടെ യുവതി തന്റെ ദുരന്തം അറിയിച്ചതോടെ പ്രതിയെ
പിടികൂടുമെന്നായപ്പോള്‍ കോണ്‍ഗ്രസ് ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവര്‍ അമ്പലപ്പുഴ പോലീസിനെ സ്വാധീനിക്കുകയും നിസ്സാരകുറ്റം ചുമത്തി പ്രതിക്ക് സ്റ്റേഷന് ജാമ്യം അനുവദിക്കുകയുമായിരുന്നു. ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധുവാണ് പ്രതി.
അമ്പലപ്പുഴ പോലീസിന്റെ നടപടിക്കെതിരെ വനിതാ കമ്മീഷന് ഉള്‍പ്പെടെയുള്ളവര്‍ക്ക് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്കുവാന് തയ്യാറെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: