Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അവസാനിക്കാത്ത വിവാദങ്ങളുടെ ലോകത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട്

പതിവായി കാലവര്‍ഷത്തിന്റെ അവസാനത്തോടെ ചര്‍ച്ചയിലേക്കെത്തുന്ന മുല്ലപ്പെരിയാര്‍ തുലാമഴ തീരുന്നവരെ സംസ്ഥാനത്ത് സജീവമായി നില്‍ക്കും. ഇത് വര്‍ഷങ്ങളായുള്ള പതിവാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ജലബോംബ് എന്നാണ് വിശേഷിപ്പിക്കുന്നത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 10, 2020, 11:47 am IST
inKerala
1. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണത്തിനിടെ 2. മുല്ലപ്പെരിയാര്‍ അണക്കെട്ട്, തേക്കടിയില്‍ നിന്നുള്ള ദൃശ്യം 3. ജോണ്‍ പെന്നിക്വിക്ക് (ഫയല്‍ ചിത്രം)

1. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണത്തിനിടെ 2. മുല്ലപ്പെരിയാര്‍ അണക്കെട്ട്, തേക്കടിയില്‍ നിന്നുള്ള ദൃശ്യം 3. ജോണ്‍ പെന്നിക്വിക്ക് (ഫയല്‍ ചിത്രം)

കുമളി: തമിഴ് ജനതയുടെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ അറുതി വരുത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 125 വയസ് തികയുമ്പോള്‍ ഒപ്പം പുകയുന്നത് നിരവധി വിവാദങ്ങളും. പെരിയാര്‍, മുല്ലയാര്‍ (മുല്ലപ്പെരിയാര്‍) എന്നീ രണ്ട് നദികള്‍ ചേരുന്ന സ്ഥലത്ത് 1885 ഓടെയാണ് ഇംഗ്ലണ്ടുകാരനായ കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ നേതൃത്വത്തില്‍ അണക്കെട്ടിന്റെ നിര്‍മ്മാണം തുടങ്ങുന്നത്.

മൂന്ന് തവണ അണക്കെട്ട് വെള്ളം കൊണ്ടുപോയെങ്കിലും നാട്ടിലെ സ്വന്തം സ്ഥലം അടക്കം വിറ്റ് ജോണ്‍ പെന്നിക്വിക്ക് മുല്ലപ്പെരിയാറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.  സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് നൂറ്റാണ്ട് കാലത്തിലധികം പഴക്കമുള്ള ഒരു ജലാശയം പ്രാവര്‍ത്തികമാക്കിയത്.

കുടി നീരിന് പോലും സ്രോതസുകളില്ലാതിരുന്ന അഞ്ചുജില്ലകള്‍ ഹരിതാഭമായത് മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കാര്യക്ഷമായി വിനിയോഗിച്ചതിനെ തുടര്‍ന്നാണ്. എന്നാല്‍ ഇതിനൊപ്പമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദങ്ങളുടെ തോഴനാണ്. പതിവായി കാലവര്‍ഷത്തിന്റെ അവസാനത്തോടെ ചര്‍ച്ചയിലേക്കെത്തുന്ന മുല്ലപ്പെരിയാര്‍ തുലാമഴ തീരുന്നവരെ സംസ്ഥാനത്ത് സജീവമായി നില്‍ക്കും. ഇത് വര്‍ഷങ്ങളായുള്ള പതിവാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ജലബോംബ് എന്നാണ് വിശേഷിപ്പിക്കുന്നത്.

ആധുനിക കാലത്ത് നിര്‍മ്മിച്ച അണക്കെട്ടുകള്‍ക്ക് പോലും 100 വര്‍ഷം ആയുസ് കണക്കാക്കുമ്പോഴും അതെല്ലാം പിന്നിട്ട് ഈ അണക്കെട്ട് മുത്തശ്ശി യാത്ര തുടരുകയാണ്. കേരളത്തിലെ ആദ്യ അണക്കെട്ട് കൂടിയാണ് മുല്ലപ്പെരിയാറെങ്കിലും ഇതിന്റെ നടത്തിപ്പിനുള്ള പൂര്‍ണ്ണ അവകാശം തമിഴ്‌നാടിനാണ്. കൃത്യമായ വിവരങ്ങള്‍ പോലും കേരളത്തിന് നല്‍കാതെ പ്രവേശനം പോലും വിലക്കുന്ന സാഹചര്യമാണ് പലപ്പോഴും ഇവിടെ നടക്കുന്നത്. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍ തുറന്നാല്‍ ആദ്യം വെള്ളമെത്തുക വള്ളക്കടവിലാണ് പിന്നീട് ഉപ്പുതറ, ചപ്പാത്ത് വഴി സഞ്ചരിച്ച് 15 മിനിറ്റുകൊണ്ട് വെള്ളം ഇടുക്കി സംഭരണിയിലെത്തും.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാണ് അത് ഇടുക്കിയ്‌ക്ക് താങ്ങാനാകുമെന്നും ഇല്ലെന്നുമുള്ള വാദം ആദ്യം മുതല്‍ ശക്തമാണ്. എന്നിരുന്നാല്‍ തന്നെയും ഈ മേഖലയ്‌ക്ക് ഇടയിലും പതിനായിരക്കണക്കിന് ആളുകള്‍ താമസിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആശങ്കയ്‌ക്ക് മാറി മാറി വന്ന ഒരു സര്‍ക്കാരും കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കേരളം തമിഴ്‌നാടും തമ്മിലുള്ള കേസുകളുടെ വിധിയും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിത പഠനത്തിന് അനുമതി ലഭ്യമായെങ്കിലും ഇതും കൃത്യമായി പൂര്‍ത്തിയാക്കി പുതിയ അണക്കെട്ട് നിര്‍മ്മിച്ച് സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.

തമിഴ്‌നാടിന് വെള്ളത്തിനൊപ്പം മലയാളികളുടെ ജീവന് കൂടി ഉറപ്പ് നല്‍കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം. ഇത്രയും അധികം പഴക്കമുള്ള  അണക്കെട്ടായിട്ടും ഇതിന്റെ ശോച്യാവസ്ഥ കൃത്യമായി കേന്ദ്ര സര്‍ക്കാരിനെയും സുപ്രീകോടതിയോ ബോധ്യപ്പെട്ടുത്തുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരും ഭരണകൂടവും പരാജയപ്പെടുന്നതാണ് പ്രധാന കാരണം. 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസില്ലെന്ന് ഡാമിന്റെ ശില്‍പ്പി തന്നെ അന്ന് പറഞ്ഞിരുന്നതായാണ് ലഭ്യമായ വിവരം. പിന്നെയും 75 വര്‍ഷം ഈ അണക്കെട്ട് നിലനിന്നുവെന്നതാണ് ഇപ്പോഴും സുരക്ഷിതമാണ് എന്ന് പറയാന്‍ കാരണം.50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് ഏറ്റവും വലിയ വിരോധാഭാസം. തുച് ഛമായ തുകയ്‌ക്കാണ് അന്നത്തെ രാജഭരണകൂടം കരാര്‍ നല്‍കിയത്.

ഇപ്പോഴും അണക്കെട്ട് സുരക്ഷിതമാണെന്ന് പറയുമ്പോഴും എല്ലാവര്‍ഷവും ഈ മേഖലയില്‍ ഉണ്ടാകുന്നത് നിരവധി ഭൂകമ്പങ്ങളാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഭൂകമ്പങ്ങളുടെ പ്രഭവ കേന്ദ്രം മുല്ലപ്പെരിയാറിന് സമീപ മേഖലകളാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.5 വരെ തിവ്രതയ്‌ക്ക് സാധ്യതയുള്ള പ്രധാന ഭ്രംശ മേഖലയായ തേക്കടി കൊടൈക്കനെല്ലൂര്‍ ഇവിടെ നിന്ന് 16 കിലോ മീറ്റര്‍ അകലെയാണ്. ഇത്തരത്തില്‍ മുല്ലപ്പെരിയാര്‍ സംസ്ഥാനത്തിന് വലിയ ഭീഷണിയാകുമ്പോഴും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ കൈയില്‍വെച്ച് യാതൊരു നടപടിയുമെടുക്കാതെ പന്താടുകയാണ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് യാതൊരു രേഖകളും തങ്ങളുടെ കൈയില്‍ ഇല്ലെന്നും നിലവിലെ നടപടികള്‍ എന്തെല്ലാമാണെന്ന് അറിയില്ലെന്നുമാണ് ജില്ലാ ഭരണകൂടവും വ്യക്തമാക്കുന്നത്.

പെന്നിക്വിക്ക് ആരാധനമൂര്‍ത്തി

ആരാധന മൂര്‍ത്തികളായ ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം തമിഴ്‌നാട്ടുകാര്‍ കേണല്‍ ജോണ്‍ പെന്നിക്വിക്ക് എന്ന ഇംഗ്ലീഷുകാരന്റെ ചിത്രവും ചേര്‍ത്ത് വച്ചിരിക്കുന്നു. കുമളിക്ക് സമീപം കമ്പം ലോവര്‍ ക്യാമ്പില്‍ തമിഴ്നാട് സര്‍ക്കാര്‍ പണിതീര്‍ത്തിട്ടുള്ള പെന്നിക്വിക്ക് സ്മാരകം നിര്‍മ്മിച്ചിട്ടുണ്ട്. ഒന്നരക്കോടി ചിലവില്‍ മൂന്നേക്കറോളം വിസ്തൃതിയില്‍ പണികഴിപ്പിച്ച കെട്ടിടത്തില്‍ ആറടി ഉയരത്തില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ വെങ്കല പ്രതിമയും, ഒപ്പം മുല്ലപ്പെരിയാര്‍ അണകെട്ട് നിര്‍മ്മാണത്തിന്റെ നാള്‍വഴികള്‍ സൂചിപ്പിക്കുന്ന ചിത്രങ്ങളും ഡാമിന്റെ രൂപ രേഖയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് പാദരക്ഷ ധരിച്ച് അകത്തേയ്‌ക്ക് പ്രവേശനം വിലക്കിയിരിക്കുന്നു. അത്രമാത്രം പവിത്രമായാണ് ഈ സ്ഥലം സര്‍ക്കാര്‍ പരിപാലിച്ചിരിക്കുന്നത്. 2013 ജനുവരി 15ന് അന്നത്തെ മുഖ്യമന്ത്രി ജയലളിത നേരിട്ടെത്തിയാണ് സ്മാരകം സന്ദര്‍ശകര്‍ക്ക് തുറന്ന് കൊടുത്തത്.

Tags: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

Kerala

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം, രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്നാട്

Kerala

‘മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട’; മുന്നറിയിപ്പില്ലാതെ ഡാം തുറക്കില്ല; മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി എം കെ സ്റ്റാലിന്‍

Kerala

ഇടുക്കി ഡാമിലെ ജലനിരപ്പ് 2382.52 അടിയായി, റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; അധിക ജലം ഇന്ന് തുറന്ന് വിട്ടേക്കും

Kerala

കാലവര്‍ഷം ശക്തിപ്രാപിച്ചു; ഇടുക്കി അണക്കെട്ടില്‍ ഒരാഴ്ചക്കിടെ ഉയര്‍ന്നത് 10.5 അടി; മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 128.3 അടിയായി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.